Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Land Issue

Palakkad

അ​ട്ട​പ്പാ​ടി​യി​ലെ ഭൂ​മി​പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ പ്ര​ത്യേ​ക യോ​ഗം വി​ളി​ക്കും: റ​വ​ന്യൂ മ​ന്ത്രി

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ലെ ഭൂ​മി​പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ളേ​യും ഉ​ദ്യോ​ഗ​സ്ഥ​രേ​യും ഉ​ള്‍​പ്പെ​ടു​ത്തി പ്ര​ത്യേ​ക യോ​ഗം ചേ​ര്‍​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍.

നൂ​റു​ദി​ന ക​ര്‍​മ​പ​രി​പാ​ടി​ക്ക് ശേ​ഷം പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗം, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്ക് അ​ടി​യ​ന്ത​ര​മാ​യി പ​ട്ട​യം ന​ല്‍​കാ​നു​ള്ള പ്ര​ത്യേ​ക ന​ട​പ​ടി​ക​ള്‍ റ​വ​ന്യൂ വ​കു​പ്പ് സ്വീ​ക​രി​ക്കും. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​ട്ട​യ​മേ​ള​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
സം​സ്ഥാ​ന​ത്ത് നൂ​റു​ദി​വ​സ​ത്തി​ന​കം 5,000 പ​ട്ട​യ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ല​ക്ഷ്യ​മി​ട്ട റ​വ​ന്യൂ വ​കു​പ്പ് ഇ​തി​ന​കം പ​തി​നാ​യി​ര​ത്തി​ല​ധി​കം പ​ട്ട​യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത് മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

മൂ​വാ​യി​ര​ത്തോ​ളം പ​ട്ട​യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത പാ​ല​ക്കാ​ട് ജി​ല്ല​യാ​ണ് സം​സ്ഥാ​ന​ത്ത് ഒ​ന്നാ​മ​തെ​ത്തി​യ​ത്. കൂ​ടാ​തെ ഭൂ​മി ത​രം​മാ​റ്റ​ത്തി​നാ​യി കെ​ട്ടി​ക്കി​ട​ന്ന 2,50,000 അ​പേ​ക്ഷ​ക​ളി​ല്‍ 25,000 എ​ണ്ണം തീ​ര്‍​പ്പാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ച സ്ഥാ​ന​ത്ത് 51,000 പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ച്ചു. ബാ​ക്കി വ​രു​ന്ന അ​പേ​ക്ഷ​ക​ള്‍ ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ണ​മാ​യും തീ​ര്‍​പ്പാ​ക്കു​മെ​ന്നും ഡി​ജി​റ്റ​ല്‍ സ​ര്‍​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 50,000 പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട​തി​ല്‍ 70,000ത്തോ​ളം പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. മ​ന്ത്രി കെ.​എ. തു​ള​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ല​ക്കാ​ട് പ്ര​സ​ന്ന​ല​ക്ഷ്മി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ എം​പി, ര​മേ​ശ് പി​ഷാ​ര​ടി എം​എ​ല്‍​എ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. എം​എ​ല്‍​എ​മാ​രാ​യ സു​മേ​ഷ് അ​ച്യു​ത​ന്‍, എ. ​പ്ര​ഭാ​ക​ര​ന്‍, കെ. ​പ്രേം​കു​മാ​ര്‍, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി. ​സ്മി​തേ​ഷ്, അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് എ. ​അ​ബ്ദു​ല്‍ ല​ത്തീ​ഫ്, സ​ബ് ക​ള​ക്ട​ര്‍ അ​ന്‍​ജീ​ത് സിം​ഗ്, പാ​ല​ക്കാ​ട് ആ​ര്‍​ഡി​ഒ കെ. ​ദേ​വ​കി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

ഭൂ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി ച​ട്ട​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം; പ്ര​ക​ട​ന പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​നം ന​ട​പ്പാ​ക്കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഭൂ​പ​തി​വ് നി​യ​മ​ഭേ​ദ​ഗ​തി ച​ട്ട​ങ്ങ​ള്‍​ക്ക് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ത് ഇ​നി സ​ബ്ജ​ക്ട് ക​മ്മി​റ്റി​യി​ല്‍ കൂ​ടി പോ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

മ​ല​യോ​ര മേ​ഖ​ല​യി​ലെ ഭൂ​മി പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള നി​ര്‍​ണാ​യ​ക​മാ​യ തീ​രു​മാ​ന​മാ​ണി​തെ​ന്നും 2021ലെ ​നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു വേ​ള​യി​ല്‍ പ്ര​ക​ട​ന പ​ത്രി​ക​യി​ലെ എ​ല്‍​ഡി​എ​ഫി​ന്‍റെ പ്ര​ധാ​ന വാ​ഗ്ദാ​ന​മാ​ണ് നി​റ​വേ​റ്റു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. റ​വ​ന്യൂ​മ​ന്ത്രി കെ. ​രാ​ജ​നും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

2016ല്‍ ​എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തു മു​ത​ല്‍ പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​നു പ​ല ശ്ര​മ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു. ഭൂ​മി പ​തി​ച്ച് കി​ട്ടി​യ​വ​രി​ൽ പ​ല​രു​ടേ​യും നി​ർ​മാ​ണ​വും കൈ​മാ​റ്റ​വും വ​ലി​യ ബു​ദ്ധി​മു​ണ്ടാ​ക്കി. ആ​റ​ര പ​തി​റ്റാ​ണ്ട് നീ​ണ്ട കാ​ത്തി​രി​പ്പി​ന് ശേ​ഷ​മാ​ണ് ഭൂ​പ​തി​വ് നി​യ​മ ഭേ​ദ​ഗ​തി സ​ർ​ക്കാ​ർ പാ​സാ​ക്കി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ​തി​വ് ല​ഭി​ച്ച ഭൂ​മി​യു​ടെ വ​ക​മാ​റ്റി​യു​ള്ള വി​നി​യോ​ഗം ക്ര​മീ​ക​രി​ക്കു​ന്ന​തി​നും പ​തി​ച്ച് ന​ല്‍​കി​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ ഭൂ​മി മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ വ്യ​വ​സ്ഥ​ക​ളോ​ടെ അ​നു​മ​തി ന​ല്‍​കു​ന്ന​തി​നും ഭേ​ദ​ഗ​തി സ​ഹാ​യ​ക​മാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ​തി​ച്ചു​കി​ട്ടി​യ ആ​ളി​ല്‍​നി​ന്ന് ഭൂ​മി കൈ​മാ​റി​ക്കി​ട്ടി​യ ആ​ള്‍​ക്ക് ഉ​ട​മ​സ്ഥാ​വ​കാ​ശം സ്ഥാ​പി​ക്കാ​ന്‍ രേ​ഖ​ക​ള്‍ മാ​ത്രം സ​മ​ര്‍​പ്പി​ച്ചാ​ല്‍ മ​തി​യാ​കും. അ​പേ​ക്ഷ​ക​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ല്‍ ത​യാ​റാ​ക്കും. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ നി​രീ​ക്ഷി​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കും. വ​ക​മാ​റ്റി​യു​ള്ള വി​നി​യോ​ഗം ക്ര​മീ​ക​രി​ക്കാ​നു​ള്ള അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ന്‍ ഒ​രു വ​ര്‍​ഷം സ​മ​യം അ​നു​വ​ദി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ല്‍ കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കും.

രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍, നി​യ​മ​വി​ദ​ഗ്ധ​ര്‍, പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രു​മാ​യി ന​ട​ത്തി​യ വി​ശ​ദ​മാ​യ ച​ര്‍​ച്ച​യ്ക്കു ശേ​ഷ​മാ​ണ് ഭേ​ദ​ഗ​തി ത​യാ​റാ​ക്കി​യ​ത്. നി​യ​മ​സ​ഭ ഇ​ത് ഏ​ക​ക​ണ്ഠ​മാ​യാ​ണ് പാ​സാ​ക്കി​യ​ത്.

പ​ട്ട​യ ഭൂ​മി വ​ക​മാ​റ്റി​യു​ള്ള ഉ​പ​യോ​ഗി​ച്ച പ്ര​ശ്നം പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്ക​പ്പെ​ടും. എ​ല്ലാ വീ​ടു​ക​ളും ക്ര​മീ​ക​രി​ക്കും. നി​ശ്ചി​ത സ​മ​യ പ​രി​ധി പാ​ലി​ക്കാ​തെ ഭൂ​മി വി​റ്റ​ത് നി​ശ്ചി​ത ഫീ​സ് വാ​ങ്ങി ക്ര​മീ​ക​രി​ക്കും. വ​ക​മാ​റ്റി​യു​ള്ള വി​നി​യോ​ഗം മാ​ത്ര​മാ​ണ് ക്ര​മീ​ക​രി​ക്കു​ക. ബാ​ക്കി ഭൂ​മി​യി​ൽ പ​ട്ട​യ​വ്യ​വ​സ്ഥ ബാ​ധ​ക​മാ​യി​രി​ക്കും. ക്ര​മീ​ക​ര​ണ​ത്തി​ന് ശേ​ഷം നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല.

പ​ട്ട​യ​ഭൂ​മി​യി​ലെ പൊ​തു- സ​ർ​ക്കാ​ർ - വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കോം​പൗ​ണ്ടിം​ഗ് ഫീ ​ഉ​ണ്ടാ​വി​ല്ല. വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള കെ​ട്ടി​ട​ങ്ങ​ൾ അ​വ​യു​ടെ വ​ലി​പ്പം കൂ​ടി ക​ണ​ക്കാ​ക്കി ഫീ​സ് ഈ​ടാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ​ട്ട​യ ഭൂ​മി​യി​ലു​ള്ള കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​ള്ള കെ​ട്ടി​ടം, അ​ൺ​എ​യ്ഡ​ഡ് സ്കൂ​ൾ, അം​ഗീ​കൃ​ത രാ​ഷ്രീ​യ പാ​ർ​ട്ടി​ക​ളു​ടെ കെ​ട്ടി​ടം എ​ന്നി​വ​യ്ക്ക് ന്യാ​യ​വി​ല​യു​ടെ ഒ​രു ശ​ത​മാ​നം ഫീ​സ് ഈ​ടാ​ക്കും. 3000 മു​ത​ൽ 5000 വ​രെ ച​തു​ര​ശ്ര അ​ടി വ​രെ ഉ​ള്ള വാ​ണി​ജ്യ വ്യാ​വ​സാ​യി​ക കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ന്യാ​യ​വി​ല​യു​ടെ അ​ഞ്ചു ശ​ത​മാ​നം ഫീ​യും ഏ​ർ​പ്പെ​ടു​ത്തും.

അ​തേ​സ​മ​യം, പെ​ർ​മി​റ്റും ലൈ​സ​ൻ​സും ഉ​ള്ള ക്വാ​റി​ക​ൾ​ക്കും പ്ര​വ​ർ​ത്ത​നാ​നു​മ​തി കി​ട്ടി​യ ക്വാ​റി​ക​ൾ​ക്കും ന്യാ​യ​വി​ല​യു​ടെ 50 ശ​ത​മാ​നം ഈ​ടാ​ക്കി​യും ക്ര​മ​പ്പെ​ടു​ത്തും. പ​തി​നാ​യി​രം മു​ത​ൽ 25000 ച​തു​ര​ശ്ര അ​ടി​യു​ള്ള കെ​ട്ടി​ട​ങ്ങ​ൾ 20 ശ​ത​മാ​നം ഫീ​സ്, 25000 മു​ത​ൽ 50000 ച​തു​ര​ശ്ര അ​ടി ന്യാ​യ​വി​ല​യു​ടെ 40 ശ​ത​മാ​നം ഫീ​യും ഈ​ടാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up