Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Land Titles

Alappuzha

95 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യ​ം വി​ത​ര​ണം ചെ​യ്തു

ആ​ല​പ്പു​ഴ: ഭൂ​ര​ഹി​ത​രി​ല്ലാ​ത്ത കേ​ര​ളം കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​തെ​ന്നും ജി​ല്ല​യി​ലെ 95 കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​ന്ന് ആ​ശ്വാ​സ​ത്തി​ന്‍റെ ദി​വ​സ​മാ​ണെ​ന്നും അ​വ​ർ സ്വ​ന്തം മ​ണ്ണി​ന്‍റെ ഉ​ട​മ​ക​ളാ​യി മാ​റു​ന്ന സ​ന്തോ​ഷ​മാ​ണ് ഓ​രോ മു​ഖ​ങ്ങ​ളി​ലും കാ​ണാ​ൻ ക​ഴി​യു​തെ​ന്നും മ​ന്ത്രി പി. ​പ്ര​സാ​ദ്. സം​സ്ഥാ​ന​ത​ല പ​ട്ട​യ​മേ​ള​യു​ടെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള​യി​ല്‍ പ​ട്ട​യ​വി​ത​ര​ണം നി​ര്‍​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ജി​ല്ല​യി​ൽ ആ​കെ 127 പ​ട്ട​യ​ങ്ങ​ളാ​ണ് വി​ത​ര​ണ​ത്തി​ന് ത​യാ​റാ​ക്കി​യ​ത്. ഇ​തി​ൽ ആ​ല​പ്പു​ഴ, ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ ഒ​ഴി​കെ മ​റ്റ് എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ടു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ച​ട​ങ്ങി​ല്‍ എം​എ​ല്‍​എ​മാ​രാ​യ എ​ച്ച്. സ​ലാം, തോ​മ​സ് കെ. ​തോ​മ​സ് എ​ന്നി​വ​രും പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. അ​മ്പ​ല​പ്പു​ഴ- 13, ചേ​ർ​ത്ത​ല-13, അ​രൂ​ർ - നാ​ല്, കു​ട്ട​നാ​ട് - 42, ഹ​രി​പ്പാ​ട് - നാ​ല്, മാ​വേ​ലി​ക്ക​ര -19 എ​ന്നി​ങ്ങ​നെ 95 പ​ട്ട​യ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

സം​സ്ഥാ​ന​ത്ത് 10002 പേ​ർ കൂ​ടി ഭൂ​മി​ക്ക് അ​വ​കാ​ശി​ക​ളാ​യെ​ന്ന് റ​വ​ന്യൂ, ഭ​വ​ന നി​ർ​മാ​ണ വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജ​ൻ സം​സ്ഥാ​ന പ​ട്ട​യ​മേ​ള ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു പ​റ​ഞ്ഞു.

2016-21 കാ​ല​യ​ള​വി​ൽ 1577 പ​ട്ട​യ​ങ്ങ​ളും 2021-24 കാ​ല​യ​ള​വി​ൽ 1247 പ​ട്ട​യ​ങ്ങ​ളും ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​ല​ക്സ്‌ വ​ർ​ഗീ​സ് പ​റ​ഞ്ഞു. എ​ഡി​എം ആ​ശ സി. ​ഏ​ബ്ര​ഹാം, സ​ബ് ക​ള​ക്ട​ർ സ​മീ​ർ കി​ഷ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.ജി. രാ​ജേ​ശ്വ​രി, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ. ​കെ. ജ​യ​മ്മ തുടങ്ങിയവർ പങ്കെടുത്തു.

Latest News

Corehub Up