x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

2,057 പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും

വെബ് ഡെസ്ക്
Published: July 22, 2026 04:20 AM IST | Updated: July 22, 2026 04:20 AM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: ജി​ല്ല​യി​ൽ 2021 മു​ത​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 42,141 പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​താ​യി മ​ന്ത്രി എ.​പി.​ അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന ജി​ല്ലാ​ത​ല റ​വ​ന്യൂ വ​കു​പ്പ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

നി​ല​വി​ൽ 17,608 പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​നു​ണ്ട്. ഇ​വ​യി​ൽ 2,057 പ​ട്ട​യ​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ എ​ൻ​ഒ​സി ല​ഭി​ക്കാ​ത്ത​ത്, അ​പേ​ക്ഷ​ക​ർ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ത്ത​ത്, ഹി​യ​റിം​ഗി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​ത് തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് ഭൂ​രി​ഭാ​ഗം അ​പേ​ക്ഷ​ക​ളും തീ​ർ​പ്പാ​കാ​തെ തു​ട​രു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് എ​ൽ​എ പ​ട്ട​യ​ങ്ങ​ൾ ഫി​ഷ​റീ​സ് എ​ൻ​ഒ​സി ല​ഭി​ക്കാ​ത്ത​തി​നാ​ലും എ​ൽ​ടി പ​ട്ട​യ​ങ്ങ​ളി​ലും ദേ​വ​സ്വം പ​ട്ട​യ​ങ്ങ​ളി​ലും അ​പേ​ക്ഷ​ക​രു​ടെ രേ​ഖ​ക​ളി​ലെ അ​പാ​ക​ത​ക​ളാ​ലു​മാ​ണ് കാ​ല​താ​മ​സം നേ​രി​ടു​ന്ന​ത്.

ജി​ല്ല​യി​ലെ തി​രൂ​ർ, തി​രൂ​ര​ങ്ങാ​ടി, പൊ​ന്നാ​നി താ​ലൂ​ക്കു​ക​ളി​ലാ​യി ല​ക്ഷം​വീ​ട് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട 24 പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​നു​ണ്ട്. പ​തി​വ് ക​മ്മി​റ്റി ചേ​ര​ൽ, സ​ർ​വേ പൂ​ർ​ത്തീ​ക​രി​ക്ക​ൽ, എ​ൻ​ഒ​സി ല​ഭ്യ​മാ​ക്ക​ൽ തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഇ​വ​യും വി​ത​ര​ണം ചെ​യ്യും.

Tags : land titles Nattuvishesham DistrictNews

Recent News

Corehub Up