ലീഡ്സ്: പാക്കിസ്ഥാന് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ഇന്നിംഗ്സിനും 103 റണ്‍സിനും ജയം സ്വന്തമാക്കി.
മൂന്നാംദിനത്തിലെ രണ്ടാം സെഷനില്‍ത്തന്നെ ഇംഗ്ലണ്ട് ജയത്തിലെത്തിയെന്നതാണ് ശ്രദ്ധേയം. ക്യാപ്റ്റനായി ജോ റൂട്ടിന്റെ തിരിച്ചുവരവു മത്സരമായിരുന്നു. ഇംഗ്ലീഷ് മുഖ്യപരിശീലകനായി സ്റ്റീഫര്‍ ഫ്ളെമിംഗിന്റെ അരങ്ങേറ്റവും മിന്നും ജയത്തോടെയായി.
സ്കോര്‍: പാക്കിസ്ഥാന് 171, 135. ഇംഗ്ലണ്ട് 409. ആദ്യ ഇന്നിംഗ്സില്‍ അഞ്ചും രണ്ടാം ഇന്നിംഗ്സില്‍ മൂന്നും വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലീഷ് പേസര്‍ ഒല്ലി റോബിന്‍സണ്‍ ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
റൂട്ടിനു ക്യാച്ച് റിക്കാര്‍ഡ്
ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഫീല്‍ഡറിന്റെ ഏറ്റവും കൂടുതല്‍ ക്യാച്ച് റിക്കാര്‍ഡ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട് (219) സ്വന്തമാക്കി. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെയാണ് (218) പിന്തള്ളിയത്.