Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Legal Action

Thiruvananthapuram

വെ​ള്ള​നാ​ട് ശ​ശി​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പി​ഡ​ബ്ല്യുഡി അ​ധി​കൃ​ത​ർ പോ​ലീ​സി​ന് ക​ത്തു​ന​ൽ​കി

നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​നാട് മേഖലയിലെ ത​ണ​ൽ​മ​ര​ങ്ങ​ൾ അ​ന​ധി​കൃ​ത​മായി​ വെ​ട്ടി​ന​ശി​പ്പി​ച്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വെ​ള്ള​നാ​ട് ശ​ശി​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി​ഡ​ബ്ല്യു​ഡി. അ​ധി​കൃ​ത​ർ പൊലിസിനു ക​ത്തു​ന​ൽ​കി.
ആ​ര്യ​നാ​ട് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റാ​ണ് ആ​ര്യ​നാ​ട്, അ​രു​വി​ക്ക​ര പൊലി​സ് എ​സ്എ​ച്ച്ഒമാ​ർ​ക്കു ക​ത്ത് ന​ൽ​കി​യ​ത്.

വെ​ള്ള​നാ​ട്ടെ പ​രി​സ്ഥി​തി​സംര​ക്ഷ​ണ സം​ഘ​ട​ന​യാ​യ "പ്ര​കൃ​തി' വെ​ള്ള​നാ​ട്, അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒന്പതു വ​ർ​ഷ​മാ​യി ന​ട്ടു​പ​രി​പാ​ലി​ച്ചു​വ​ന്നി​രു​ന്ന എ​ഴു​നൂ​റോ​ളം മ​ര​ങ്ങ​ളി​ൽ ആ​റു മ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും മൂ​ന്നു​മ​ര​ങ്ങ​ൾ ഭാഗികമാ യും 15 മ​ര​ങ്ങ​ളു​ടെ താ​യ്ത്ത​ടി​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വെ​ട്ടി​ക്ക​ള​ഞ്ഞ​തി​നെ​തി​രേ​പ്ര​കൃ​തി ഭാ​ര​വാ​ഹി​ക​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കും ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ശ​ശി​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പോ​ലീ​സി​ന് പിഡ​ബ്ല്യുഡി ക​ത്തു​ന​ൽ​കി​യ​ത്.

വെ​ള്ള​നാ​ട് ശ​ശി ക​ഴി​ഞ്ഞ​ത​വ​ണ ജി​ല്ലാ​പഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന സ​മ​യ​ത്ത് വി​ശ്ര​മ​കേ​ന്ദ്രം പ​ണി​യു​ന്ന​തി​നു​വേ​ണ്ടി വെ​ള്ള​നാ​ട് കൂ​വ കു​ടി​യി​ൽ​നി​ന്ന ര​ണ്ടു ത​ണ​ൽ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.

Kerala

വെള്ളാപ്പള്ളിക്കെതിരെ യു. പ്രതിഭ; നിയമനടപടിക്ക് പാർട്ടിയോട് അനുമതി തേടി

ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ സിപിഎം ജില്ലാ കമ്മറ്റിയിൽ പാർട്ടിയുടെ അനുമതി തേടിയിരിക്കുകയാണ് മുൻ എംഎൽഎ യു. പ്രതിഭ. മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിച്ചുവെന്നും പ്രതിഭ ചൂണ്ടിക്കാട്ടുന്നു.

നിയമനടപടിക്ക് അനുമതി നൽകണമെന്ന് ജില്ലാ കമ്മറ്റിയിൽ പ്രതിഭ ആവശ്യപ്പെട്ടു. അതേ സമയം പ്രതിഭയുടെ ആവശ്യത്തിന് ജില്ല നേതൃത്വം അനുമതി നൽകിയിട്ടില്ല.

പ്രതിഭ ജയിക്കാൻ അർഹയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഓർക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വെള്ളാപ്പള്ളി തനിക്കെതിരെ പ്രവർത്തിച്ചു എന്ന പ്രതിഭയുടെ ആരോപണത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

Business

ഇ​​ൻ​​സ്റ്റ​​ഗ്രാം റീ​​ലു​​ക​​ളി​​ൽ പ​​ക​​ർ​​പ്പവകാ​​ശ ലം​​ഘ​​നം; സീ ​​എന്‍റർടെയ്ൻമെന്‍റ് നൈ​​ക്ക​​യ്ക്കെ​​തി​​രേ നി​​യ​​മ​​ന​​ട​​പ​​ടി​​ക്ക്

ന്യൂ​​ഡ​​ൽ​​ഹി: ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ പ്ര​​ചാ​​ര​​ണ​​ത്തി​​നാ​​യി ഇ​​ൻ​​സ്റ്റ​​ഗ്രാം റീ​​ലു​​ക​​ളി​​ൽ ത​​ങ്ങ​​ളു​​ടെ പ​​ക​​ർ​​പ്പ​​വ​​കാ​​ശ​​മു​​ള്ള ഗാ​​ന​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ചു​​വെ​​ന്നാ​​രോ​​പി​​ച്ച് ഫാ​​ഷ​​ൻ-​​സൗ​​ന്ദ​​ര്യ​​വ​​ർ​​ധ​​ക ഉ​​ത്പ​​ന്ന​​ം വി​​ത​​ര​​ണ​​ക്കാ​​രാ​​യ സീ ​​എ​​ന്‍റ​​ർ​​ടെ​​യ്ൻ​​മെ​​ന്‍റ് നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു. 2,10,000 ഡോ​​ള​​ർ ന​​ഷ്ട​​പ​​രി​​ഹാ​​രം ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് കേ​​സ് ഫ​​യ​​ൽ ചെ​​യ്തി​​രി​​ക്കു​​ന്ന​​തെ​​ന്ന്് റോ​​യി​​ട്ടേ​​ഴ്സ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.

ഏ​​പ്രി​​ൽ മൂ​​ന്നി​​നു ഡ​​ൽ​​ഹി ഹൈ​​ക്കോ​​ട​​തി​​യി​​ൽ ഫ​​യ​​ൽ ചെ​​യ്ത ഹ​​ർ​​ജി​​യി​​ൽ മെ​​റ്റ പ്ലാ​​റ്റ്ഫോം​​സു​​മാ​​യി ലൈ​​സ​​ൻ​​സിം​​ഗ് ക​​രാ​​റു​​ണ്ടെ​​ന്ന് സീ ​​വാ​​ദി​​ച്ചു. ഈ ​​ക​​രാ​​ർ പ്ര​​കാ​​രം വ്യ​​ക്തി​​ക​​ൾ​​ക്ക് ത​​ങ്ങ​​ളു​​ടെ ഗാ​​ന​​ങ്ങ​​ൾ വാ​​ണി​​ജ്യേ​​ത​​ര ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി ഇ​​ൻ​​സ്റ്റ​​ഗ്രാം പോ​​സ്റ്റു​​ക​​ളി​​ൽ ഉ​​പ​​യോ​​ഗി​​ക്കാ​​ൻ അ​​നു​​മ​​തി​​യു​​ണ്ട്.

എ​​ന്നാ​​ൽ, ദ​​ശ​​ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു ഫോ​​ളോ​​വേ​​ഴ്സു​​ള്ള നൈ​​ക്ക ത​​ങ്ങ​​ളു​​ടെ ഉ​​ത്പ​​ന്ന​​ങ്ങ​​ൾ പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി സീ​​യു​​ടെ പ​​ക​​ർ​​പ്പ​​കാ​​ശ​​മു​​ള്ള നി​​ര​​വ​​ധി ഗാ​​ന​​ങ്ങ​​ൾ റീ​​ലു​​ക​​ളി​​ൽ ഉ​​പ​​യോ​​ഗി​​ച്ച​​താ​​യി സീ ​​കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു.

കോ​​ട​​തി രേ​​ഖ​​ക​​ൾ പ​​ര​​സ്യ​​മാ​​ക്കി​​ട്ടി​​ല്ലെ​​ങ്കി​​ലും ഇ​​തേ​​ക്കു​​റി​​ച്ച് പ്ര​​തി​​ക​​രി​​ക്കാ​​ൻ നൈ​​ക്ക​​യും സീ​​യും ത​​യാ​​റാ​​യി​​ട്ടി​​ല്ല.

മെ​​റ്റ​​യു​​ടെ ഇ​​ൻ​​സ്റ്റ​​ഗ്രാം പോ​​ലു​​ള്ള സോ​​ഷ്യ​​ൽ മീ​​ഡി​​യ പ്ലാ​​റ്റ്ഫോ​​മു​​ക​​ളി​​ൽ ബ്രാ​​ൻ​​ഡു​​ക​​ളു​​ടെ പ​​ര​​സ്യ​​ത്തി​​നു​​ള്ള മാ​​ർ​​ഗ​​മാ​​യി ഷോ​​ർ​​ട്ട് വീ​​ഡി​​യോ ഫോ​​ർ​​മാ​​റ്റു​​ക​​ൾ പ്ര​​ധാ​​ന മാ​​ർ​​ഗ​​മാ​​യി മാ​​റി​​യി​​ട്ടു​​ണ്ട്. പ​​ല​​പ്പോ​​ഴും ജ​​ന​​പ്രി​​യ​​മാ​​യ ഹി​​ന്ദി ഗാ​​ന​​ങ്ങ​​ളാ​​ണ് ഇ​​ത്ത​​രം വീ​​ഡി​​യോ​​ക​​ളി​​ൽ പ​​ശ്ചാ​​ത്ത​​ല സം​​ഗീ​​ത​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.

തെ​​ളി​​വു​​ക​​ളാ​​യി സീ 12 ​​ഇ​​ൻ​​സ്റ്റ​​ഗ്രാം റീ​​ലു​​ക​​ളു​​ടെ പ​​ട്ടി​​ക​​യും അ​​വ​​യു​​ടെ സ്ക്രീ​​ൻ​​ഷോ​​ട്ടു​​ക​​ളും കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ചു.

Kerala

ഒ​രു സ്ത്രീ​യോ​ടും പ​റ​യാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് പ​റ​ഞ്ഞ​ത്; വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ വി​തു​മ്പി യു. ​പ്ര​തി​ഭ

കാ​യം​കു​ളം: ത​നി​ക്കെ​തി​രെ യു​ഡി​എ​ഫ് നേ​താ​വ് ന​ട​ത്തി​യ അ​ധി​ക്ഷേ​പ​ക​ര​വും സ്ത്രീ​വി​രു​ദ്ധ​വു​മാ​യ പ​രാ​മ​ർ​ശ​ത്തി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കാ​യം​കു​ളം മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ പൊ​ട്ടി​ക്ക​ര​ഞ്ഞാ​യി​രു​ന്നു യു. ​പ്ര​തി​ഭ​യു​ടെ പ്ര​തി​ക​ര​ണം.

ഒ​രു സ്ത്രീ​യോ​ടും പ​റ​യാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് ലീ​ഗ് നേ​താ​വ് പ​റ​ഞ്ഞ​തെ​ന്ന് പ്ര​തി​ഭ പ​റ​ഞ്ഞു. ആ ​വാ​ക്കു​ക​ൾ ഞെ​ട്ട​ൽ ഉ​ണ്ടാ​ക്കി. ത​ൻ്റെ ശ​രീ​ര​ഭാ​ഷ പോ​ലും മോ​ശ​മാ​ക്കി​യാ​ണ് പ​റ​ഞ്ഞ​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ട​ക്കം അ​ത് കേ​ട്ടി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പോ​ലും സ്ത്രീ​ക​ളോ​ട് ഇ​ത്ത​ര​ത്തി​ലാ​ണ് സ​മീ​പ​നം.

സ്ത്രീ​ക​ളെ മൊ​ത്ത​ത്തി​ൽ അ​പ​മാ​നി​ക്കു​ന്ന പ​രാ​മ​ർ​ശ​മാ​ണ് യു​ഡി​എ​ഫ് നേ​താ​വി​ൻ്റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത്. ഒ​രു സ്ത്രീ​യു​ടെ ശ​രീ​ര​മോ മു​ഖ​മോ അ​ല്ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച ചെ​യ്യേ​ണ്ട​ത്. പോ​ലീ​സി​നും ജി​ല്ലാ ക​ള​ക്ട​ർ​ക്കും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കു​മെ​ന്നും പ്ര​തി​ഭ പ​റ​ഞ്ഞു. പ​രാ​മ​ർ​ശം വ​ലി​യ വേ​ദ​ന​യു​ണ്ടാ​ക്കി​യ​താ​യും കു​റ്റം ചെ​യ്തി​ട്ട് ഖേ​ദം പ്ര​ക​ടി​പ്പി​ച്ചാ​ൽ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും പ്ര​തി​ഭ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പിആർഡി പരസ്യം; നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് സ​ണ്ണി ജോ​സ​ഫ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ​​​​ബ്ലിക് റി​​​​ലേ​​​​ഷ​​​​ൻ​​​​സ് വ​​​​കു​​​​പ്പ് ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​കു​​​​തി​​​​പ്പ​​​​ണം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ക​​​​ള്ളം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ​​​​രാ​​‌​‌​‌ഷ‌്ട്രീ​​​​യ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കു വേ​​​​ണ്ടി പി​​​​ആ​​​​ർ​​​​ഡിയെ ഉപയോ ഗിച്ചെന്നും ഇ​​​​തി​​​​നെ കോ​​​​ണ്‍​ഗ്ര​​​​സ് നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി നേ​​​​രി​​​​ടുമെ ന്നും കെ​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ സ​​​​ണ്ണി ജോ​​​​സ​​​​ഫ് പറഞ്ഞു.

Kerala

ആ​ലി​നി​ന്‍റെ പേ​രി​ൽ വ്യാ​ജ​പി​രി​വു​കാ​ർ; കു​ടും​ബം നി​യ​മന​ട​പ​ടി​ക്ക്

മ​ല്ല​പ്പ​ള്ളി: അ​വ​യ​ദാ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യയാ​യ ആ​ലി​നി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നെ​ന്ന പേ​രി​ൽ പ​ണ​പ്പി​രി​വ് ന​ട​ത്തി​യാ​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ത്ത​ച്ഛ​ൻ റെ​ജി ശാ​മു​വ​ൽ പ​റ​ഞ്ഞു.

ആ​ലി​നി​ന്‍റെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​നു​ള്ള തീ​രു​മാ​നം സ​ർ​ക്കാ​രി​നെ​യാ​ണ് അ​റി​യി​ച്ച​ത്. സ​ർ​ക്കാ​രി​നാ​ണ് അ​വ​യ​വ​ങ്ങ​ൾ ന​ൽ​കി​യ​ത്.

അ​വ​യ​വ​ങ്ങ​ൾ സ്വീ​ക​രി​ച്ച​വ​ർ​ക്ക് ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കാ​നെ​ന്ന പേ​രി​ലും ത​ട്ടി​പ്പി​ന് ശ്ര​മം ന​ട​ക്കു​ന്ന​താ​യി അ​റി​ഞ്ഞെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

NRI

സെ​ന്‍റ് പോ​ൾ ച​ർ​ച്ച് ആ​ക്ര​മ​ണം: മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ, ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി യു​എ​സ് ഭ​ര​ണ​കൂ​ടം

മി​ന​സോ​ട്ട: മി​ന​സോ​ട്ട​യി​ലെ സെ​ന്‍റ് പോ​ളി​ലു​ള്ള ച​ർ​ച്ച് ഓ​ഫ് സി​റ്റീ​സി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന പ്രാ​ർ​ഥ​ന ത​ട​സ​പ്പെ​ടു​ത്തു​ക​യും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ ഫെ​ഡ​റ​ൽ ഏ​ജ​ൻ​സി​ക​ൾ അ​റ​സ്റ്റ് ചെ​യ്തു. യു​എ​സ് അ​റ്റോ​ർ​ണി ജ​ന​റ​ൽ പ​മേ​ല ബോ​ണ്ടി വ്യാ​ഴാ​ഴ്ച​യാ​ണ് അ​റ​സ്റ്റ് വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

മ​നു​ഷ്യാ​വ​കാ​ശ അ​ഭി​ഭാ​ഷ​ക​യാ​യ നെ​ക്കി​മ ലെ​വി ആം​സ്ട്രോം​ഗ്, സെ​ന്‍റ് പോ​ൾ ബോ​ർ​ഡ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ ക്ല​ർ​ക്ക് ചൗ​ണ്ടി​ൽ ലൂ​യി​സ അ​ല്ല​ൻ, പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച വി​ല്യം കെ​ല്ലി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആ​രാ​ധ​നാ​ല​യ​ത്തി​നു​ള്ളി​ൽ വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ൽ ക​ട​ന്നു​കൂ​ടി​യ പ്ര​തി​ഷേ​ധ​ക്കാ​ർ ശു​ശ്രൂ​ഷ​യ്ക്കി​ടെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ബ​ഹ​ളം വ​യ്ക്കു​ക​യും ചെ​യ്തു. പ​ള്ളി​യു​ടെ പാ​സ്റ്റ​ർ​മാ​രി​ൽ ഒ​രാ​ൾ ഐ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി ജോ​ലി ചെ​യ്യു​ന്നു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ബ്ലാ​ക്ക് ലൈ​വ്സ് മാ​റ്റ​ർ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

ജ​നു​വ​രി ഏ​ഴി​ന് ഐ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നി​ടെ റെ​നി നി​ക്കോ​ൾ ഗു​ഡ് എ​ന്ന യു​വ​തി കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഈ ​പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് അ​റ്റോ​ർ​ണി ജ​ന​റ​ൽ പ​മേ​ല ബോ​ണ്ടി ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി.

എ​ഫ്ബി​ഐ ആ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ പേ​ർ വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​റ​സ്റ്റി​ലാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി

District News

കാ​ർ​ഷി​ക​വാ​യ്പ കു​ടി​ശി​ക മു​ട​ങ്ങി​യ​തോ​ടെ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി ബാ​ങ്കു​ക​ൾ

പു​ൽ​പ്പ​ള്ളി: വാ​യ്പ കു​ടി​ശി​ക ന​ട​പ​ടി​ക​ളു​മാ​യി ബാ​ങ്കു​ക​ൾ വീ​ണ്ടും രം​ഗ​ത്ത് വ​ന്ന​തോ​ടെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ. ക​ട​ബാ​ധ്യ​ത മൂ​ലം കു​ടി​യേ​റ്റ​മേ​ഖ​ല​യി​ലെ നി​ര​വ​ധി ക​ർ​ഷ​ക​ർ ജ​പ്തി​ഭീ​ഷ​ണി​യി​ലാ​ണ്.


കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, വി​ല​ത്ത​ക​ർ​ച്ച, വി​ള​നാ​ശം മൂ​ലം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ് ക​ർ​ഷ​ക​ർ. കൃ​ഷി​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​ച്ച​താ​ണ് പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ലെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന കാ​ര​ണം. ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും ബാ​ങ്കി​ൽ നി​ന്നും വാ​യ്പ​യെ​ടു​ത്താ​ണ് കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്.

പ്ര​തീ​ക്ഷി​ച്ച വി​ള​വ് ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ വാ​യ്പാ​തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​താ​ണ് ബാ​ങ്കു​ക​ൾ നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​തി​ന് കാ​ര​ണം. മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്കു​ന്പോ​ഴും പ​ലി​ശ വ​ർ​ധി​ക്കു​ന്ന​ത​ല്ലാ​തെ ക​ർ​ഷ​ക​ർ​ക്ക് അ​തു​കൊ​ണ്ട് കാ​ര്യ​മാ​യ ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കു​ന്നി​ല്ല. മ​ക്ക​ളു​ടെ വി​വാ​ഹം, ചി​കി​ത്സ, വി​ദ്യാ​ഭ്യാ​സം, വീ​ട് നി​ർ​മാ​ണം, മ​റ്റ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കെ​ല്ലാം വാ​യ്പ​യെ​ടു​ക്കു​ന്ന​ത് കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചാ​ണ്.

എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​കു​ന്ന കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ വി​ള​ക​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ക​യും കൃ​ഷി ക​ന​ത്ത ന​ഷ്ട​ത്തി​ൽ ക​ലാ​ശി​ക്കു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​യി. ബാ​ങ്കു​ക​ൾ വാ​യ്പാ​തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തോ​ടെ നോ​ട്ടീ​സ് അ​യ​ക്കു​ക​യും മ​റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്കും ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ഒ​രു​കാ​ല​ത്ത് ക​ട​ബാ​ധ്യ​ത മൂ​ലം നി​ര​വ​ധി ആ​ത്മ​ഹ​ത്യ​ക​ൾ ന​ട​ന്ന പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​ത്.

നേ​ര​ത്തെ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്ന കാ​ർ​ഷി​ക സ്വ​ർ​ണ​വാ​യ്പ കി​സാ​ൻ ക്രെ​ഡി​റ്റ് കാ​ർ​ഡു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തി​യ​തോ​ടെ വ​ലി​യ പ​ലി​ശ​യ്ക്കാ​ണ് പ​ല​രും സ്വ​ർ​ണം​പ​ണ​യം വ​ച്ചി​ട്ടു​ള്ള​ത്. പ​ണ​യം വ​ച്ച സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ തി​രി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ബാ​ങ്കു​ക​ൾ സ്വ​ർ​ണ ഉ​രു​പ്പ​ടി​ക​ൾ ലേ​ലം ചെ​യ്തു വി​ൽ​ക്കു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ബാ​ങ്കു​ക​ൾ​ക്ക് പു​റ​മേ സ്വ​ന്തം ഭൂ​മി പ​ണ​യം വ​ച്ച് സ്വ​കാ​ര്യ​പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വാ​യ്പ​യെ​ടു​ത്ത് സ്വ​ന്തം കി​ട​പ്പാ​ടം പോ​ലും ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി നി​ൽ​ക്കു​ന്ന നി​ര​വ​ധി പേ​രും ഈ ​മേ​ഖ​ല​യി​ലു​ണ്ട്.
സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ള​ട​ക്കം വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ പി​ഴ​പ​ലി​ശ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി അ​ദാ​ല​ത്തു​ക​ള​ട​ക്കം സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല. ക​ടാ​ശ്വാ​സ​ക​മ്മീ​ഷ​നും നോ​ക്കു​കു​ത്തി​യാ​യി മാ​റി​യെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത

Kerala

പോലീസിനെതിരേ ദിലീപ് നിയമനടപടിക്ക്

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ ത​​​ന്നെ പ്ര​​​തി​​​ചേ​​​ർ​​​ത്ത​​​തി​​​നു പി​​​ന്നി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ടെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് ഇ​​​തി​​​ൽ വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ട​​​ൻ ദി​​​ലീ​​​പ് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക്കൊ​​​രു​​​ങ്ങു​​​ന്ന​​​താ​​​യി സൂ​​​ച​​​ന. ത​​​നി​​​ക്കെ​​​തി​​​രേ ന​​​ട​​​ന്ന ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഗൂ​​​ഢാ​​​ലോ​​​ച​​​ന അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു ദി​​​ലീ​​​പി​​​ന്‍റെ പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം.

കേ​​​സി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക്കു​​​റ്റ​​​ത്തി​​​ന് തെ​​​ളി​​​വി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി എ​​​ട്ടാം പ്ര​​​തി​​​യാ​​​യി​​​രു​​​ന്ന ദി​​​ലീ​​​പി​​​നെ എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ, ത​​​നി​​​ക്കെ​​​തി​​​രേ​​​ ചി​​​ല​​​ർ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി ദി​​​ലീ​​​പ് രം​​​ഗ​​​ത്തെ​​​ത്തു​​​ക​​​യു​​​ണ്ടാ​​​യി.

മു​​​ൻ ഭാ​​​ര്യ മ​​​ഞ്ജു വാ​​​ര്യ​​​രാ​​​ണു കേ​​​സി​​​ൽ ക്രി​​​മി​​​ന​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ന്ന് ആ​​​ദ്യം പ​​​റ​​​ഞ്ഞ​​​തെ​​​ന്ന് ദി​​​ലീ​​​പ് കോ​​​ട​​​തി​​​ക്കു പു​​​റ​​​ത്ത് തു​​​റ​​​ന്ന​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യും അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​വും ത​​​ന്നെ ത​​​ക​​​ർ​​​ക്കാ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്നും ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ത്തി​​​യ ദി​​​ലീ​​​പ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യും ക​​​ടു​​​ത്ത ഭാ​​​ഷ​​​യി​​​ലാ​​​ണു വി​​​മ​​​ർ​​​ശ​​​ന​​​മു​​​ന്ന​​​യി​​​ച്ച​​​ത്.

12ന് ​​​കേ​​​സി​​​ന്‍റെ ശി​​​ക്ഷാ​​​വി​​​ധി സം​​​ബ​​​ന്ധി​​​ച്ചു വാ​​​ദം ന​​​ട​​​ക്കും. കേ​​​സി​​​ൽ കു​​​റ്റ​​​ക്കാ​​​രെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ ആ​​​റു പ്ര​​​തി​​​ക​​​ൾ​​​ക്കു​​​ള്ള ശി​​​ക്ഷ, കു​​​റ്റ​​​മു​​​ക്ത​​​രാ​​​ക്കി​​​യ ദി​​​ലീ​​​പ് ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു പേ​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച് ശി​​​ക്ഷ​​​യു​​​ടെ വി​​​ധി​​​പ്പ​​​ക​​​ർ​​​പ്പി​​​ലൂ​​​ടെ​​​യാ​​​കും അ​​​റി​​​യാ​​​നാ​​​കു​​​ക.

ഇ​​​തു ല​​​ഭി​​​ച്ച​​​ശേ​​​ഷ​​​മാ​​​കും പോ​​​ലീ​​​സി​​​നെ​​​തി​​​രേ​​​യു​​​ള്ള നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് ദി​​​ലീ​​​പ് ക​​​ട​​​ക്കു​​​ക​​​യെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തോ​​​ട് അ​​​ടു​​​ത്ത വൃ​​​ത്ത​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന.

Movies

ദി​നി​ൽ ബാ​ബു​വി​നെ​തി​രെ നി​യ​മ ന​ട​പ​ടി​യു​മാ​യി വേ​ഫെ​റ​ർ ഫി​ലിം​സ്

സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​നെ​ന്ന പേ​രി​ല്‍ വി​ളി​ച്ചു വ​രു​ത്തി യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ദി​നി​ല്‍ ബാ​ബു​വി​നെ​തി​രെ നി​യ​മ ന​ട​പ​ടി​യു​മാ​യി ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫ​റെ​ര്‍ ഫി​ലിം​സ്.

കാ​സ്റ്റിം​ഗ് കൗ​ച്ചി​ന്‍റെ പേ​രി​ല്‍ വേ​ഫെ​റ​ര്‍ ഫി​ലിം​സി​നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യ​തി​നാ​ണ് പ​രാ​തി. തേ​വ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലും മ​ല​യാ​ള​ത്തി​ലെ സി​നി​മാ സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ഫെ​ഫ്ക​യി​ലു​മാ​ണ് നി​ര്‍​മാ​ണ​ക്ക​മ്പ​നി പ​രാ​തി ന​ല്‍​കി​യ​ത്.

എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ദി​നി​ല്‍ ബാ​ബു​വു​മാ​യി വേ​ഫെ​റ​ര്‍ ഫി​ലിം​സി​നു യാ​തൊ​രു ബ​ന്ധ​വും ഇ​ല്ലെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി. വേ​ഫെ​റ​റി​ന്‍റെ ഒ​രു ചി​ത്ര​ത്തി​ലും ദി​നി​ല്‍ ഭാ​ഗ​മ​ല്ല എ​ന്നും അ​വ​ര്‍ അ​റി​യി​ച്ചു.

Latest News

Corehub Up