പീരുമേട്: മലയോരഹൈവേയില്‍ പൂച്ചപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി ഒമ്പതോടെ കുട്ടിക്കാനം-കട്ടപ്പന മലയോര ഹൈവേയില്‍ മേമലയ്ക്ക് സമീപം വാഹനമിടിച്ച് ചത്ത നിലയില്പൂച്ചപ്പുലിയെ കണ്ടെത്തിയത്. നാട്ടുകാര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവരെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.