Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lifestyle

Family Health

മ​ന​സ് തു​റ​ക്കൂ... ആ​യു​സ് വ​ർ​ധി​പ്പി​ക്കൂ; ആരോഗ്യത്തോടെ 100 ക​ട​ക്കാം

രോഗ്യപൂർണമായ ദീർഘായുസ് സ്വപ്നമായി അവശേഷിക്കില്ല. നിങ്ങൾ തു​റ​ന്ന മ​ന​സിന് ഉടമയാണെങ്കിൽ തീർച്ചയായും ആ​രോ​ഗ്യ​ക​ര​മാ​യ വാർധക്യവും ദീ​ർ​ഘാ​യു​സും സ്വായത്തമാക്കാം. ആരോഗ്യകരമായ ജീവിതത്തിനു കൃ​ത്യ​മാ​യ ഭ​ക്ഷ​ണ​ക്ര​മം, വ്യാ​യാ​മം, സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ​യാ​ണു പ്ര​ധാ​ന​മാ​യി ക​ണ​ക്കാ​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ, ന​മ്മു​ടെ ആ​യു​സ് നി​ർ​ണ​യി​ക്കു​ന്ന​തി​ൽ വ്യ​ക്തി​ത്വ​ത്തി​നു വ​ലി​യൊ​രു പ​ങ്കു​ണ്ടെ​ന്നു പു​തി​യ പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഒ​രു മ​നു​ഷ്യ​ൻ നൂ​റി​ല​ധി​കം വ​ർ​ഷം ജീ​വി​ച്ചി​രി​ക്കു​ന്ന​തി​നു പി​ന്നി​ലെ ര​ഹ​സ്യം, ഓ​പ്പ​ൺ​നെ​സ് (തു​റ​ന്ന മ​ന​സ്) - എ​ന്ന ഒ​രൊ​റ്റ സ്വ​ഭാ​വ​ഗു​ണ​മാ​യി​രി​ക്കു​മെ​ന്ന് ശാ​സ്ത്ര​ലോ​കം അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ഇ​റ്റ​ലി​യി​ലെ കാ​ഗ്‌​ളി​യാ​രി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സൈ​ക്കോ​ള​ജി​സ്റ്റാ​യ മ​രി​യ കി​യാ​ര ഫാ​സ്റ്റാ​മും സം​ഘ​വു​മാ​ണു പ​ഠ​ന​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ നൂ​റു വ​യ​സി​നു​മേ​ൽ പ്രാ​യ​മു​ള്ള​വ​ർ ജീ​വി​ക്കു​ന്ന ചു​രു​ക്കം ചി​ല സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​യ സാ​ർ​ഡീ​നി​യ​യി​ലെ ബ്ലൂ ​സോൺ നിവാസികളെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​ഠ​നം. മാ​റു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളോ​ടു പൊ​രു​ത്ത​പ്പെ​ടാ​നു​ള്ള വ്യ​ക്തി​ത്വ സ​വി​ശേ​ഷ​ത​ക​ളും പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള ക​ഴി​വു​മാ​ണ് പ്രാ​യ​മാ​യ​വ​രി​ലും സ​ജീ​വ ജീ​വി​ത​ശൈ​ലി നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​തെ​ന്നു വ്യ​ക്ത​മാ​ക്കു​ന്നു.

എ​ന്താ​ണ് ബ്ലൂ ​സോ​ൺ പ​ഠ​നം?
71-നും 101-​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 125 മു​തി​ർ​ന്ന വ്യ​ക്തി​ക​ളെ​യാ​ണ് ഗ​വേ​ഷ​ക​ർ നി​രീ​ക്ഷ​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തി​ൽ 55 പേ​ർ ബ്ലൂ ​സോ​ണി​ൽ ജീ​വി​ക്കു​ന്ന​വ​രും 70 പേ​ർ അ​തി​നു പു​റ​ത്തു​ള്ള അ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന​വ​രു​മാ​യി​രു​ന്നു. ഇ​രു​വി​ഭാ​ഗ​ത്തി​നും ഒ​രേ സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല​വും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളു​മാ​ണുള്ളത്. ഇതു വ്യ​ക്തി​ത്വ​ത്തി​ലെ വ്യ​ത്യാ​സ​ങ്ങ​ൾ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ൻ ഗ​വേ​ഷ​ക​രെ സ​ഹാ​യി​ച്ചു. പ​ങ്കെ​ടു​ത്ത​വ​രു​ടെ മാ​ന​സി​ക-​ശാ​രീ​രി​ക ആ​രോ​ഗ്യം, ജീ​വി​ത​ശൈ​ലി, വി​നോ​ദ​ങ്ങ​ൾ എ​ന്നി​വ​യ്ക്കൊ​പ്പം മ​നഃ​ശാ​സ്ത്ര​ത്തി​ലെ, ബി​ഗ് ഫൈ​വ് - വ്യ​ക്തി​ത്വ സ​വി​ശേ​ഷ​ത​ക​ളാ​യ;
ഓ​പ്പ​ൺ​നെ​സ് (തു​റ​ന്ന മ​ന​സ്), കോ​ൺ​ഷ്യ​ൻ​ഷ്യ​സ്നെ​സ് (വി​വേ​കം/​ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധം), എ​ക്സ്ട്രാ വേ​ർ​ഷ​ൻ (സാ​മൂ​ഹി​ക ഇ​ട​പെ​ട​ൽ), അ​ഗ്രീ​യ​ബി​ൾ​നെ​സ് (ഇ​ണ​ങ്ങാ​നു​ള്ള മ​ന​സ്),
ന്യൂ​റോ​ട്ടി​സി​സം (വൈ​കാ​രി​ക അ​സ്ഥി​ര​ത) എ​ന്നി​വ​യും പഠനവിധേയമാക്കി.

തു​റ​ന്ന മ​നസ് ആകട്ടെ നിങ്ങൾക്കും
ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ വ​ലി​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ബ്ലൂ ​സോ​ണി​ലു​ള്ള​വ​രെ മ​റ്റു​ള്ള​വ​രി​ൽനി​ന്ന് വേ​ർ​തി​രി​ച്ച​ത് അ​വ​രി​ലു​ണ്ടാ​യി​രു​ന്ന ഉ​യ​ർ​ന്ന അ​ള​വി​ലു​ള്ള, ഓ​പ്പ​ൺ​നെസ് - ആ​യി​രു​ന്നു. പു​തി​യ കാ​ര്യ​ങ്ങ​ൾ അ​റി​യാ​നു​ള്ള ജി​ജ്ഞാ​സ, പ​ഠി​ക്കാ​നു​ള്ള താ​ത്പ​ര്യം, പു​തി​യ അ​നു​ഭ​വ​ങ്ങ​ളെ സ്വീ​ക​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത എ​ന്നി​വ​യാ​ണ് ഇ​വ​രി​ൽ കൂ​ടു​ത​ലാ​യി ക​ണ്ട​ത്. കൂ​ടാ​തെ പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ടാ​നു​ള്ള ഉ​യ​ർ​ന്ന ക​ഴി​വും മാ​ന​സി​കോ​ല്ലാ​സം ന​ൽ​കു​ന്ന വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​നു​ള്ള താ​ത്പ​ര്യ​വും ഇ​വ​ർ പ്ര​ക​ടി​പ്പി​ച്ചു. പ​ഠ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ, തു​റ​ന്ന മ​നസ് - ഉ​ള്ള​വ​ർ മി​ക​ച്ച മാ​ന​സി​കാ​രോ​ഗ്യമു​ള്ള​വ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി. ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധം കൂ​ടു​ത​ലു​ള്ള​വ​രി​ൽ ജീ​വി​ത സം​തൃ​പ്തി കൂ​ടു​ത​ലാ​യി​രു​ന്നു. അ​തേ​സ​മ​യം, വൈ​കാ​രി​ക അ​സ്ഥി​ര​ത ഉ​ള്ള​വ​രി​ൽ ജീ​വി​ത​നി​ല​വാ​രം കു​റ​വാ​ണെ​ന്നും ഗ​വേ​ഷ​ക​ർ നി​രീ​ക്ഷി​ച്ചു.

വ്യ​ക്തി​ത്വവും ആ​യു​സും
വ്യ​ക്തി​ത്വം നേ​രി​ട്ട​ല്ല ഒ​രാ​ളു​ടെ ആ​യു​സ് വ​ർധി​പ്പി​ക്കു​ന്ന​തെന്ന് ഗ​വേ​ഷ​ക​ർ വ്യ​ക്ത​മാ​ക്കു​ന്നു. പ​ക​രം, പു​തി​യ കാ​ര്യ​ങ്ങ​ളോ​ടു​ള്ള ജി​ജ്ഞാ​സ നി​ല​നി​ർ​ത്താ​നും, സ​ജീ​വ​മാ​യി​രി​ക്കാ​നും, ആ​ളു​ക​ളു​മാ​യി ഇ​ട​പ​ഴ​കാ​നും ഈ ​സ്വ​ഭാ​വ​വി​ശേ​ഷം ഇ​വ​രെ പ്രേ​രി​പ്പി​ക്കു​ന്നു. ഈ ​ന​ല്ല ശീ​ല​ങ്ങ​ളാ​ണ് കാ​ല​ക്ര​മേ​ണ ആ​രോ​ഗ്യ​ക​ര​മാ​യ വാ​ർധ​ക്യ​ത്തി​ലേ​ക്കും ദീ​ർ​ഘാ​യു​സിലേ​ക്കും ന​യി​ക്കു​ന്ന​ത്.

ഇ​തൊ​രു ചെ​റി​യ നി​രീ​ക്ഷ​ണ പ​ഠ​ന​മാ​യ​തി​നാ​ൽ ഇ​തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണ​വും ഫ​ല​വും പൂ​ർ​ണ​മാ​യി തെ​ളി​യി​ക്കാ​ൻ കൂ​ടു​ത​ൽ ഗ​വേ​ഷ​ണ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്. എ​ങ്കി​ലും, ന​ല്ല ഭ​ക്ഷ​ണ​വും വ്യാ​യാ​മ​വും പോ​ലെ ത​ന്നെ ദീ​ർ​ഘാ​യുസിന്‍റെ ക​ഥ​യി​ൽ ന​മ്മു​ടെ മ​നസി​നും വ്യ​ക്തി​ത്വ​ത്തി​നും തു​ല്യ പ​ങ്കു​ണ്ടെ​ന്ന കാ​ര്യ​ത്തി​ൽ ശാ​സ്ത്ര​ലോ​ക​ത്തി​ന് ഇ​പ്പോ​ൾ സം​ശ​യ​മി​ല്ല.

Latest News

Corehub Up