Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lightning

അതിതീവ്ര മഴ തുടരും; നാലു ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്.

അതേസമയം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

കൂടാതെ, ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അടുത്ത മൂന്നു മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും ശനിയാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും ശനിയാഴ്ചയും കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം വരുന്നു; ശനിയാഴ്ച വരെ മഴയുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ബുധനാഴ്ചയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.

വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇതിന്‍റെ സ്വാധീനഫലമായി അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗ്ലാദേശ് തീരങ്ങൾക്കും മുകളിലായി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്‍റെ ഫലമായാണ് സംസ്ഥാനത്ത് മഴയെത്തുന്നത്.

അതേസമയം, കേരള - കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, സോമാലിയ, ഒമാൻ തീരങ്ങൾ, വടക്കൻ ഗുജറാത്ത് തീരം അതിനോട് ചേർന്ന തെക്കൻ ഗുജറാത്ത്‌ തീരം, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗത്തിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

Kerala

മഴ തകർത്തുപെയ്യും; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. വ്യാഴാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

അതേസമയം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. വടക്ക്-പടിഞ്ഞാറൻ മധ്യപ്രദേശിനും അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദമേഖലയും സ്ഥിതിചെയ്യുന്നു.

ഇത് കുറച്ചു സമയത്തേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും, അതിനുശേഷം ദിശ മാറി വടക്ക്-കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കാനും സാധ്യതയുണ്ട്. അതോടൊപ്പം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്നും വ്യാഴാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്നും വ്യാഴാഴ്ചയും കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Kerala

അതിതീവ്ര മഴയ്ക്ക് സാധ്യത; കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്.

അതേസമയം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

കൂടാതെ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്നുമുതൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നുമുതൽ വ്യാഴാഴ്ച വരെ കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

District News

ഇ​ടി​മി​ന്ന​ലി​ൽ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു

വ​ഴി​യ​മ്പ​ലം: ക​യ് പ​മം​ഗ​ല​ത്ത് ഇ​ടി​മി​ന്ന​ലി​ൽ വീ​ടി​നു​നാ​ശം. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. ക​യ്പ​മം​ഗ​ലം പ​ന​മ്പി​ക്കു​ന്ന് സ്വ​ദേ​ശി പ​ള്ളാ​യി​പീ​ടി​ക​യി​ൽ മു​ഹ​മ്മ​ദ് റ​ഷീ​ദി​ന്‍റെ വീ​ട്ടി​ലാ​ണു നാ​ശ​ ന​ഷ്ട​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ഇ​ടി​മി​ന്ന​ലി​ൽ വീ​ട്ടി​ലെ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. എ​സി, ടി​വി, ഫാ​നു​ക​ൾ, എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ, സ്വി​ച്ച്, വൈ​ദ്യു​തി മീ​റ്റ​ർ തു​ട​ങ്ങി​യ​വ​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്. വീ​ടി​ന്‍റെ ടെ​റ​സി​ലും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

District News

മ​ലേ​ശ​മം​ഗ​ലത്തും ചാവക്കാടും വ്യാപകനാശം

കാ​റ്റി​ൽ മ​ലേ​ശ​മം​ഗ​ല​ത്ത്
വ്യാ​പ​കനാ​ശം

തി​രു​വി​ല്വാ​മ​ല: ഇ​ന്ന​ലെ വൈ​കി​ട്ട് വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ലേ​ശ​മം​ഗ​ലം ഭാ​ഗ​ത്ത് വ്യാ​പ​ക നാ​ശ​ഷ്ടം. മ​ലേ​ശ​മം​ഗ​ലം തോ​ട്ട​ത്തി​ൽ സെ​യ്തു​മു​ഹ​മ്മ​ദി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങ് ഒ​ടി​ഞ്ഞു വീ​ണു.

മ​ലേ​ശ​മം​ഗ​ലം എ​ച്ച്എ​ൽ​പി സ്കൂ​ളി​നു സ​മീ​പ​വും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി​വീ​ണും വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​നാ​രി​യി​ൽ രാ​ജ​ന്‍റെ ശു​ചി​മു​റി​യു​ടെ ഷീ​റ്റ് മേ​ഞ്ഞ ഭാ​ഗം കാ​റ്റി​ൽ​പ​റ​ന്നു പോ​യി.

മേ​ഖ​ല​യി​ൽ വൈ​ദ്യു​തി വി​ത​ര​ണ​വും ത​ക​രാ​റി​ലാ​ണ്. മ​ലേ​ശ​മം​ഗ​ലം പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​വും അം​ബേ​ദ്ക​ർ ഗ്രാ​മ​ത്തി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

സു​ലൈ​മാ​ൻ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്ലാ​സ്റ്റി​ക് ക​മ്പ​നി​യു​ടെ ഷെ​ഡ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ക്ര​ഷ​ർ യൂ​ണി​റ്റി​നും നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ചാവക്കാട് ക​ട​ക​ളി​ൽ വെ​ള്ളംക​യ​റി

ചാ​വ​ക്കാ​ട്: ഇ​ന്ന​ലെ വൈ​കി​ട്ട് പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ചാ​വ​ക്കാ​ട്ടെ പ​ല​യി​ട​ത്തും ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി.

ദേ​ശീ​യ​പാ​ത 66 ന്‍റെ സ​ർ​വീ​സ് റോ​ഡ് വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​യ​തോ​ടെ ക​നാ​ലി​ന് സ​മാ​ന്ത​ര​മാ​യി ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ൽ കു​ടു​ങ്ങി.

കാ​റ്റി​ൽ പ​ല​യി​ട​ത്തും ഫ​ല​വൃ​ക്ഷ​ങ്ങ​ൾ നി​ലം​പ​തി​ച്ചു. ചാ​വ​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡ്, സെ​ന്‍റ​ർ, മ​ണ​ത്ത​ല, മു​ല്ല​ത്ത​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. കാ​ന​ക​ൾ ശു​ചീ​ക​രി​ക്കാ​ത്ത​തും ദേ​ശീ​യ​പാ​ത സ​ർ​വീ​സ് റോ​ഡി​ലെ കാ​ന​ക​ൾ അ​ട​ഞ്ഞ​തു​മാ​ണ് വെ​ള​ളം ക​യ​റാ​ൻ കാ​ര​ണ​മാ​യ​ത്.

 

District News

മ​ഴ,കാറ്റ്, മിന്നൽ ; മ​ലേ​ശ​മം​ഗ​ലത്തും ചാവക്കാടും വ്യാപകനാശം

കാ​റ്റി​ൽ മ​ലേ​ശ​മം​ഗ​ല​ത്ത്
വ്യാ​പ​കനാ​ശം

തി​രു​വി​ല്വാ​മ​ല: ഇ​ന്ന​ലെ വൈ​കി​ട്ട് വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ലേ​ശ​മം​ഗ​ലം ഭാ​ഗ​ത്ത് വ്യാ​പ​ക നാ​ശ​ഷ്ടം. മ​ലേ​ശ​മം​ഗ​ലം തോ​ട്ട​ത്തി​ൽ സെ​യ്തു​മു​ഹ​മ്മ​ദി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങ് ഒ​ടി​ഞ്ഞു വീ​ണു.

മ​ലേ​ശ​മം​ഗ​ലം എ​ച്ച്എ​ൽ​പി സ്കൂ​ളി​നു സ​മീ​പ​വും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി​വീ​ണും വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​നാ​രി​യി​ൽ രാ​ജ​ന്‍റെ ശു​ചി​മു​റി​യു​ടെ ഷീ​റ്റ് മേ​ഞ്ഞ ഭാ​ഗം കാ​റ്റി​ൽ​പ​റ​ന്നു പോ​യി.

മേ​ഖ​ല​യി​ൽ വൈ​ദ്യു​തി വി​ത​ര​ണ​വും ത​ക​രാ​റി​ലാ​ണ്. മ​ലേ​ശ​മം​ഗ​ലം പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​വും അം​ബേ​ദ്ക​ർ ഗ്രാ​മ​ത്തി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

സു​ലൈ​മാ​ൻ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്ലാ​സ്റ്റി​ക് ക​മ്പ​നി​യു​ടെ ഷെ​ഡ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ക്ര​ഷ​ർ യൂ​ണി​റ്റി​നും നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ചാവക്കാട് ക​ട​ക​ളി​ൽ വെ​ള്ളംക​യ​റി

ചാ​വ​ക്കാ​ട്: ഇ​ന്ന​ലെ വൈ​കി​ട്ട് പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ചാ​വ​ക്കാ​ട്ടെ പ​ല​യി​ട​ത്തും ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി.

ദേ​ശീ​യ​പാ​ത 66 ന്‍റെ സ​ർ​വീ​സ് റോ​ഡ് വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​യ​തോ​ടെ ക​നാ​ലി​ന് സ​മാ​ന്ത​ര​മാ​യി ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ൽ കു​ടു​ങ്ങി.

കാ​റ്റി​ൽ പ​ല​യി​ട​ത്തും ഫ​ല​വൃ​ക്ഷ​ങ്ങ​ൾ നി​ലം​പ​തി​ച്ചു. ചാ​വ​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡ്, സെ​ന്‍റ​ർ, മ​ണ​ത്ത​ല, മു​ല്ല​ത്ത​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. കാ​ന​ക​ൾ ശു​ചീ​ക​രി​ക്കാ​ത്ത​തും ദേ​ശീ​യ​പാ​ത സ​ർ​വീ​സ് റോ​ഡി​ലെ കാ​ന​ക​ൾ അ​ട​ഞ്ഞ​തു​മാ​ണ് വെ​ള​ളം ക​യ​റാ​ൻ കാ​ര​ണ​മാ​യ​ത്.

 

District News

ഇ​ടി​മി​ന്ന​ലേ​റ്റ് ബാ​ലി​ക മ​രി​ച്ചു

തൊ​ടു​പു​ഴ: ഉ​റ​വ​പ്പാ​റമ​ല സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ പെ​ണ്‍​കു​ട്ടി ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു. പി​താ​വ് ഉ​ള്‍​പ്പെ​ടെ ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പെ​രു​മ്പാ​വൂ​രി​ല്‍നി​ന്നെ​ത്തി​യ കു​ടും​ബ​വും ഇ​വ​രെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച തൊ​ടു​പു​ഴ സ്വ​ദേ​ശി​യു​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പെ​രു​മ്പാ​വൂ​ര്‍ മു​ടി​ക്ക​ല്‍ വ​ട​ക്ക​നേ​തി​ല്‍ ന​ഫീ​സ​ത്തു​ള്‍ മി​സ്‌​റി​യ (12) ആ​ണ് മ​രി​ച്ച​ത്.

പി​താ​വ് വി.​എം.​അ​ഫ്‌​സ​ല്‍ (39), തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല ക​ള​ത്തി​ല്‍ ഗോ​കു​ല്‍ എ​സ്. രാ​ജ് (26) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട എ​ല്ലാ​വ​രെ​യും ഉ​ട​ന്‍ത​ന്നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എത്തിച്ചു. എ​ന്നാ​ല്‍ ന​ഫീ​സ​ത്തു​ള്‍ മി​സ്‌​റി​യ​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗു​രു​ത​ര​മാ​യി പ​രി​ക്ക​റ്റ അ​ഫ്‌​സ​ലി​നെ തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ തൊ​ടു​പു​ഴ​യി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു കു​ടും​ബം. തൊ​ടു​പു​ഴ​യി​ല്‍ ന​ട​ക്കു​ന്ന സ​മ്മ​ര്‍​ഫെ​സ്റ്റ് കാ​ണാ​നെ​ത്തി​യ ഇ​വ​ര്‍ പി​ന്നീ​ട് ഉ​റ​വ​പ്പാ​റ വ്യൂ ​പോ​യി​ന്‍റ് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ പോ​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ഉ​റ​വ​പ്പാ​റ മ​ല​യു​ടെ മു​ക​ളി​ല്‍ നി​ന്ന​പ്പോ​ള്‍ അ​തി​ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും ഇ​ടി​മി​ന്ന​ലും ഉ​ണ്ടാ​യി. ഇ​തോ​ടെ വേ​ഗ​ത്തി​ല്‍ ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. അ​ഫ്‌​സ​ലും മ​ക​ളും മി​ന്ന​ലേ​റ്റ് വീ​ണു. പ​രി​ക്കേ​റ്റ് വീ​ണ ഇ​വ​രെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഗോ​കു​ലി​ന് മി​ന്ന​ലേ​റ്റ​ത്.

തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ന​ഫീ​സ​ത്തു​ള്‍ മി​സ്‌​റി​യ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കി. ക​ബ​റ​ട​ക്കം ന​ട​ത്തി.

ത​ണ്ടേ​ക്കാ​ട്ട് ജ​മാ അ​ത്ത് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. മൊ​ബൈ​ല്‍ ഷോ​പ്പ് ഉ​ട​മ​യാ​ണ് പി​താ​വ് അ​ഫ്‌​സ​ല്‍. മാ​താ​വ് റു​ക്‌​സാ​ന. സ​ഹോ​ദ​ര​ങ്ങ​ള്‍: ഉ​മ്മു ഹ​സീ​ബ്, മു​ഹ​യു​ദ്ദീ​ന്‍.

ഉ​റ​വ​പ്പാ​റ വ്യൂ ​പോ​യി​ന്‍റില്‍ നി​ന്നു​ള്ള പ്ര​കൃ​തിദൃ​ശ്യം ആ​സ്വ​ദി​ക്കാ​ന്‍ ഇ​പ്പോ​ള്‍ ഒ​ട്ടേ​റെ പേ​ര്‍ ഇ​വി​ടേ​ക്ക് എ​ത്തു​ന്നു​ണ്ട്. മ​ല​മു​ക​ളി​ല്‍ എ​ത്തി​യാ​ല്‍ തൊ​ടു​പു​ഴ ന​ഗ​ര​വും തൊ​ടു​പു​ഴ​യാ​റും വീ​ക്ഷി​ക്കാ​ന്‍ ക​ഴി​യും. കൂ​ടാ​തെ ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യും നാ​ടു​കാ​ണി​യും ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ല​നി​ര​ക​ള്‍ ആ​രെ​യും ആ​ക​ര്‍​ഷി​ക്കും. കൂ​ടാ​തെ മ​ല​മു​ക​ളി​ലെ ക്ഷേ​ത്ര​വും ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്. വി​നോ​ദസ​ഞ്ചാ​ര മേ​ഖ​ല​യെ​ന്ന് അ​റി​യ​പ്പെ​ട്ടുവ​രു​ന്ന സ്ഥലമാ​ണ് ഉ​റ​വ​പ്പാ​റ.

Kerala

ഉ​റ​വ​പ്പാ​റ മ​ല​മു​ക​ളി​ല്‍ പ്ര​കൃ​തി​ദൃ​ശ്യം ആ​സ്വ​ദി​ക്കാ​നെ​ത്തി​യ 12 വ​യ​സു​കാ​രി മി​ന്ന​ലേ​റ്റു മ​രി​ച്ചു

തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​നു സ​മീ​പം ഉ​റ​വ​പ്പാ​റ മ​ല​മു​ക​ളി​ല്‍ പ്ര​കൃ​തി​ദൃ​ശ്യം ആ​സ്വ​ദി​ക്കാ​നെ​ത്തി​യ സം​ഘ​ത്തി​ലു​ള്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു. പി​താ​വ് ഉ​ള്‍​പ്പെ​ടെ ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പെ​രു​മ്പാ​വൂ​രി​ല്‍ നി​ന്നെ​ത്തി​യ കു​ടും​ബ​വും ഇ​വ​രെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച തൊ​ടു​പു​ഴ സ്വ​ദേ​ശി​യു​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

പെ​രു​മ്പാ​വൂ​ര്‍ മു​ടി​ക്ക​ല്‍ വ​ട​ക്ക​നേ​തി​ല്‍ ന​ഫീ​സ​ത്തു​ള്‍ മി​സ്‌​റി​യ (12) ആ​ണ് മ​രി​ച്ച​ത്. പി​താ​വ് വി.​എം.​അ​ഫ്‌​സ​ല്‍ (39), തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല ക​ള​ത്തി​ല്‍ ഗോ​കു​ല്‍ എ​സ്. രാ​ജ് (26) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട എ​ല്ലാ​വ​രെ​യും ഉ​ട​ന്‍ ത​ന്നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ല്‍ ന​ഫീ​സ​ത്തു​ള്‍ മി​സ്‌​റി​യ​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗു​രു​ത​ര​മാ​യി പ​രി​ക്ക​റ്റ അ​ഫ്‌​സ​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മ​റ്റ് ര​ണ്ട് പേ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.

വെള്ളിയാഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യോ​ടെ​യാ​ണ് സം​ഭ​വം. തൊ​ടു​പു​ഴ​യി​ല്‍ ന​ട​ക്കു​ന്ന സ​മ്മ​ര്‍​ഫെ​സ്റ്റ് സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു കു​ടും​ബം. ഇ​തി​നി​ടെ​യാ​ണ് ഉ​റ​വ​പ്പാ​റ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ പോ​യ​ത്. ഉ​റ​വ​പ്പാ​റ മ​ല​യു​ടെ മു​ക​ളി​ല്‍ ആ​യി​രു​ന്ന അ​തി​ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും ഇ​ടി​മി​ന്ന​ലും ഉ​ണ്ടാ​യ​തോ​ടെ ഇ​വ​ര്‍ വേ​ഗ​ത്തി​ല്‍ ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ് വീ​ണ ഇ​വ​രെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഗോ​കു​ലി​ന് മി​ന്ന​ലേ​റ്റ​ത്.

സം​ഭ​വ​മ​റി​ഞ്ഞ് തൊ​ടു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ന​ഫീ​സ​ത്തു​ള്‍ മി​സ്‌​റി​യ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടുന​ല്‍​കി. മ​ല​മു​ക​ളി​ല്‍ നി​ന്നു​ള്ള മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​ഭം​ഗി സ​മ്മാ​നി​ക്കു​ന്ന​തി​നാ​ല്‍ ഒ​ട്ടേ​റെ പേ​ര്‍ ഇ​പ്പോ​ള്‍ ഉ​റ​വ​പ്പാ​റ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തു​ന്നു​ണ്ട്.

Latest News

Corehub Up