x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ,കാറ്റ്, മിന്നൽ ; മ​ലേ​ശ​മം​ഗ​ലത്തും ചാവക്കാടും വ്യാപകനാശം


Published: May 15, 2026 01:59 AM IST | Updated: May 15, 2026 01:59 AM IST

ഇ​ന്ന​ലെ വൈ​കീ​ട്ട് വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ മ​ലേ​ശ​മം​ഗ​ലം തോ​ട്ട​ത്തി​ൽ സെ​യ്തു മു​ഹ​മ്മ​ദി​ന്‍റെ വീ​ടി​നു മു​ക​ളി​ൽ വീ​ണ തെ​ങ്ങ്.

കാ​റ്റി​ൽ മ​ലേ​ശ​മം​ഗ​ല​ത്ത്
വ്യാ​പ​കനാ​ശം

തി​രു​വി​ല്വാ​മ​ല: ഇ​ന്ന​ലെ വൈ​കി​ട്ട് വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ലേ​ശ​മം​ഗ​ലം ഭാ​ഗ​ത്ത് വ്യാ​പ​ക നാ​ശ​ഷ്ടം. മ​ലേ​ശ​മം​ഗ​ലം തോ​ട്ട​ത്തി​ൽ സെ​യ്തു​മു​ഹ​മ്മ​ദി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങ് ഒ​ടി​ഞ്ഞു വീ​ണു.

മ​ലേ​ശ​മം​ഗ​ലം എ​ച്ച്എ​ൽ​പി സ്കൂ​ളി​നു സ​മീ​പ​വും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും വൈ​ദ്യു​തി ലൈ​നു​ക​ൾ പൊ​ട്ടി​വീ​ണും വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​നാ​രി​യി​ൽ രാ​ജ​ന്‍റെ ശു​ചി​മു​റി​യു​ടെ ഷീ​റ്റ് മേ​ഞ്ഞ ഭാ​ഗം കാ​റ്റി​ൽ​പ​റ​ന്നു പോ​യി.

മേ​ഖ​ല​യി​ൽ വൈ​ദ്യു​തി വി​ത​ര​ണ​വും ത​ക​രാ​റി​ലാ​ണ്. മ​ലേ​ശ​മം​ഗ​ലം പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​വും അം​ബേ​ദ്ക​ർ ഗ്രാ​മ​ത്തി​ലും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

സു​ലൈ​മാ​ൻ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ്ലാ​സ്റ്റി​ക് ക​മ്പ​നി​യു​ടെ ഷെ​ഡ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ക്ര​ഷ​ർ യൂ​ണി​റ്റി​നും നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ചാവക്കാട് ക​ട​ക​ളി​ൽ വെ​ള്ളംക​യ​റി

ചാ​വ​ക്കാ​ട്: ഇ​ന്ന​ലെ വൈ​കി​ട്ട് പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ചാ​വ​ക്കാ​ട്ടെ പ​ല​യി​ട​ത്തും ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി.

ദേ​ശീ​യ​പാ​ത 66 ന്‍റെ സ​ർ​വീ​സ് റോ​ഡ് വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​യ​തോ​ടെ ക​നാ​ലി​ന് സ​മാ​ന്ത​ര​മാ​യി ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ൽ കു​ടു​ങ്ങി.

കാ​റ്റി​ൽ പ​ല​യി​ട​ത്തും ഫ​ല​വൃ​ക്ഷ​ങ്ങ​ൾ നി​ലം​പ​തി​ച്ചു. ചാ​വ​ക്കാ​ട് ബ​സ് സ്റ്റാ​ൻ​ഡ്, സെ​ന്‍റ​ർ, മ​ണ​ത്ത​ല, മു​ല്ല​ത്ത​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. കാ​ന​ക​ൾ ശു​ചീ​ക​രി​ക്കാ​ത്ത​തും ദേ​ശീ​യ​പാ​ത സ​ർ​വീ​സ് റോ​ഡി​ലെ കാ​ന​ക​ൾ അ​ട​ഞ്ഞ​തു​മാ​ണ് വെ​ള​ളം ക​യ​റാ​ൻ കാ​ര​ണ​മാ​യ​ത്.

 

Tags : Rain wind lightning nattuvishesham local news

Recent News

Corehub Up