തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി. 58.82% പോളിംഗ് രേഖപ്പെടുത്തി. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറിന് അവസാനിച്ചു. വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ പത്തിന് ആരംഭിക്കും.
വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഈ ഉപതെരഞ്ഞെടുപ്പിനുണ്ട്. ഫലം www.sec.kerala.gov.in എന്ന വെബ്സൈറ്റിലെ ട്രെൻഡ് എന്ന ലിങ്കിൽ ലഭിക്കും.
കൊച്ചി, കോഴിക്കോട് കോർപറേഷനുകളിലെയും മട്ടന്നൂർ, ചിറ്റൂർ-തത്തമംഗലം, ചാലക്കുടി നഗരസഭകളിലെയും ഓരോ വാർഡുകൾ, തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലാ പഞ്ചായത്തുകളിലെ ഓരോ വാർഡുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 പഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ആകെ 126 സ്ഥാനാർഥികൾ മത്സര രംഗത്തുണ്ടായിരുന്നു. എംഎല്‍എ ആയതോടെ സുധീര്‍ഷാ പാലോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സ്ഥാനമൊഴിഞ്ഞതാണ് തിരുവനന്തപരം ജില്ലാപഞ്ചായത്തിലെ കല്ലറയിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
കൊച്ചി കോര്‍പറേഷനിലെ ഡെപ്യൂട്ടി മേയറായിരുന്ന ദീപക് ജോയി തൃപ്പൂണിത്തുറ എംഎല്‍എയായതിനെ തുടര്‍ന്ന് അയ്യപ്പന്‍കാവ് ഡിവിഷനിലും കോഴിക്കോട് കോര്‍പറേഷനിലെ കൗണ്‍സിലറായിരുന്ന ഫാത്തിമ തെഹ്ലിയ പേരാമ്പ്ര എംഎല്‍എ ആയതിനെ തുടര്‍ന്നാണ് കുറ്റിച്ചിറ ഡിവിഷനിലും ഉപതെരഞ്ഞെടുപ്പ് നടന്നത്.