x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​ജ​റാ​ത്തി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്; വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു, ബി​ജെ​പി​ക്ക് മു​ന്നേ​റ്റം


Published: April 28, 2026 09:25 AM IST | Updated: April 28, 2026 09:27 AM IST

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു. ആ​ദ്യ ഫ​ല​സൂ​ച​ന പ്ര​കാ​രം ബി​ജെ​പി വ​ൻ മു​ന്നേ​റ്റം ന​ട​ത്തു​ക​യാ​ണ്. അ​ഹ​മ്മ​ദാ​ബാ​ദ്, വ​ൽ​സാ​ദ്, വാ​പി തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം ബി​ജെ​പി വ്യ​ക്ത​മാ​യ ലീ​ഡ് നേ​ടി.

15 മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു​ക​ൾ, 84 മു​നി​സി​പ്പാ​ലി​റ്റി​ക​ൾ, 200 ല​ധി​കം ജി​ല്ലാ-​താ​ലൂ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലാ​ണ് ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 26 നാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്. ബി​ജെ​പി, കോ​ൺ​ഗ്ര​സ്, ആം ​ആ​ദ്മി പാ​ർ​ട്ടി​യും ത​മ്മി​ലു​ള്ള ത്രി​കോ​ണ മ​ത്സ​ര​മാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ന്ന​ത്.

700 ല​ധി​കം സീ​റ്റു​ക​ളി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ൽ 48.55 ശ​ത​മാ​ന​വും, മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ 58 ശ​ത​മാ​ന​വും, ജി​ല്ലാ-​താ​ലൂ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 61 ശ​ത​മാ​ന​വും പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Tags : election result local body gujarat

Recent News

Corehub Up