Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lottery Seller

Ernakulam

ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നെ ക​ത്രി​ക​യ്ക്ക് കു​ത്തി

പ​റ​വൂ​ർ: ക​ടം കൊ​ടു​ത്ത ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ പ​ണം ചോ​ദി​ച്ച​തി​ലു​ള്ള വി​രോ​ധ​ത്താ​ൽ ടി​ക്ക​റ്റ് വി​ൽ​പ​ന​ക്കാ​ര​നെ ക​ത്രി​ക കൊ​ണ്ടു കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. ചേ​ന്ദ​മം​ഗ​ലം തെ​ക്കും​പു​റം പോ​ട്ട​ശേ​രി സു​മേ​ഷി​നാ​ണു (49) കു​ത്തേ​റ്റ​ത്. മു​ടി​വെ​ട്ട് തൊ​ഴി​ലാ​ളി​യാ​യ ചേ​ന്ദ​മം​ഗ​ലം സ്വ​ദേ​ശി രാ​ജേ​ഷി​നെ​തി​രെ വ​ട​ക്കേ​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു. രാ​ജേ​ഷ് ഒ​ളി​വി​ലാ​ണ്.

പ​ല​ത​വ​ണ​യാ​യി ലോ​ട്ട​റി ടി​ക്ക​റ്റ് എ​ടു​ത്ത​തി​ന്‍റെ ഉ​ൾ​പ്പെ​ടെ 3,300 രൂ​പ രാ​ജേ​ഷ്, സു​മേ​ഷി​ന് കൊ​ടു​ക്കാ​നു​ണ്ടാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 3.45ന് ​രാ​ജേ​ഷി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തു​വ​ച്ചു സു​മേ​ഷ് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന്‍റെ വി​രോ​ധ​ത്താ​ൽ രാ​ജേ​ഷ് വീ​ട്ടി​ൽ നി​ന്നു ക​ത്രി​ക എ​ടു​ത്തു​കൊ​ണ്ടു​വ​ന്നു സു​മേ​ഷി​ന്‍റെ നെ​ഞ്ചി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. കു​ത്തേ​റ്റു താ​ഴെ വീ​ണ സു​മേ​ഷി​ന്‍റെ പു​റ​ത്തും രാ​ജേ​ഷ് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. സു​മേ​ഷി​നെ ആ​ദ്യം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ചി​കി​ത്സ​യ്ക്ക് ശേ​ഷം സു​മേ​ഷ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

 

Latest News

Corehub Up