Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M. Sivasankar

ലൈ​ഫ് മി​ഷ​ൻ അ​ഴി​മ​തി കേ​സിൽ കു​റ്റ​പ​ത്രം സമർപ്പിച്ചു; ശി​വ​ശ​ങ്കർ പ്രതിപ്പട്ടികയിൽ ഇല്ല

കൊ​ച്ചി: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ൻ അ​ഴി​മ​തി കേ​സി​ൽ സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. സ്വ​പ്ന സു​രേ​ഷ് ഉ​ൾ​പ്പെ​ടെ ആ​റ് പ്ര​തി​ക​ൾ​ക്കെ​തി​രെ​യാ​ണ് എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്. സ​ന്തോ​ഷ് ഈ​പ്പ​നാ​ണ് കേ​സി​ൽ ഒ​ന്നാം പ്ര​തി. എ​ന്നാ​ൽ, ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റെ പു​തി​യ കു​റ്റ​പ​ത്ര​ത്തി​ൽ നിന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

2018ലെ ​മ​ഹാ​പ്ര​ള​യ​ത്തെ​തു​ട​ർ​ന്നു​ള്ള പു​ന​ര​ധി​വാ​സ​ത്തിന്‍റെ​ ഭാ​ഗ​മാ​യാ​ണ് വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. യു​എ​ഇ റെ​ഡ് ക്ര​സ​ന്‍റ് ന​ൽ​കി​യ ധ​ന​സ​ഹാ​യം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു നി​ർ​മ്മാ​ണം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ പ​കു​തി​വ​ഴി​യി​ലെ​ത്തി​യ​പ്പോ​ൾ വി​ദേ​ശ ഫ​ണ്ട് വി​നി​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന ക​മ്മീ​ഷ​ൻ ഇ​ട​പാ​ടു​ക​ളും ക്ര​മ​ക്കേ​ടു​ക​ളും പ​ദ്ധ​തി​യെ വി​വാ​ദ​ത്തി​ലാ​ഴ്ത്തി. കേ​ര​ളം നേ​രി​ട്ട് വി​ദേ​ശ സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ളും ഇ​തി​നി​ട​യി​ൽ ഉ​യ​ർ​ന്നി​രു​ന്നു.

യു​എ​ഇ റെ​ഡ് ക്ര​സ​ന്‍റുമാ​യി ഒ​പ്പു​വെ​ച്ച ക​രാ​ർ പ്ര​കാ​രം 21 കോ​ടി രൂ​പ​യാ​യി​രു​ന്നു ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക്കാ​യി ല​ഭി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​ൽ നാ​ല് കോ​ടി രൂ​പ പ്ര​തി​ക​ൾ ക​മ്മീ​ഷ​നാ​യി ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് സി​ബി​ഐ​യു​ടെ ക​ണ്ടെ​ത്ത​ൽ. വ​ട​ക്കാ​ഞ്ചേ​രി മു​ൻ എം​എ​ൽ​എ അ​നി​ൽ അ​ക്ക​ര​യു​ടെ പ​രാ​തി​യി​ലാ​ണ് സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Latest News

Corehub Up