Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M.B. Rajesh

എം​.ബി.​ രാ​ജേ​ഷും ക​ട​ന്ന​പ്പ​ള്ളി​ രാമചന്ദ്രനും ഇ​ര​ട്ട ആ​നു​കൂ​ല്യം കൈ​പ്പ​റ്റി​യ​താ​യി എ​ജി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ എം.​​​​ബി. രാ​​​​ജേ​​​​ഷും ക​​​​ട​​​​ന്ന​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​നും എം​​​​പി പെ​​​​ൻ​​​​ഷ​​​​നൊ​​​​പ്പം മ​​​​ന്ത്രി​​​​യു​​​​ടെ ശ​​​​ന്പ​​​​ള​​​​വും കൈ​​​​പ്പ​​​​റ്റു​​​​ന്ന​​​​താ​​​​യി അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ് ജ​​​​ന​​​​റ​​​​ലി​​​​ന്‍റെ ക​​​​ണ്ടെ​​​​ത്ത​​​​ൽ.

നി​​​​യ​​​​മം ലം​​​​ഘി​​​​ച്ച് ഇ​​​​രു​​​​വ​​​​രും അ​​​​ധി​​​​ക​​​​മാ​​​​യി കൈ​​​​പ്പ​​​​റ്റി​​​​യ തു​​​​ക അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി തി​​​​രി​​​​കെപ്പിടി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് അ​​​​ക്കൗ​​​​ണ്ട​​​​ന്‍റ് ജ​​​​ന​​​​റ​​​​ൽ, സം​​​​സ്ഥാ​​​​ന പൊ​​​​തു​​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പ് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്ക് ക​​​​ത്തു​​​​ ന​​​​ൽ​​​​കി.

1954ലെ ​​​​പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ശ​​​​ന്പ​​​​ളം, അ​​​​ല​​​​വ​​​​ൻ​​​​സ്, പെ​​​​ൻ​​​​ഷ​​​​ൻ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഒ​​​​രാ​​​​ൾ മ​​​​ന്ത്രി എ​​​​ന്ന നി​​​​ല​​​​യി​​​​ൽ ശ​​​​ന്പ​​​​ളം കൈ​​​​പ്പ​​​​റ്റു​​​​ന്പോ​​​​ൾ എം​​​​പി പെ​​​​ൻ​​​​ഷ​​​​ൻ തു​​​​ക​​​​യി​​​​ൽ കു​​​​റ​​​​വു വ​​​​രു​​​​ത്ത​​​​ണം. അ​​​​താ​​​​യ​​​​ത്, എം​​​​പി പെ​​​​ൻ​​​​ഷ​​​​ൻ കു​​​​റ​​​​ച്ചു​​​​ള്ള തു​​​​ക​​​​യാ​​​​ണു ശ​​​​ന്പ​​​​ള​​​​മാ​​​​യി വാ​​​​ങ്ങേ​​​​ണ്ട​​​​ത്.

എ​​​​ന്നാ​​​​ൽ ആ​​​​ദ്യം സ്പീ​​​​ക്ക​​​​റും പി​​​​ന്നീ​​​​ട് മ​​​​ന്ത്രി​​​​യു​​​​മാ​​​​യ എം.​​​​ബി. രാ​​​​ജേ​​​​ഷും 2023ൽ ​​​​മ​​​​ന്ത്രി​​​​യാ​​​​യ ക​​​​ട​​​​ന്ന​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​നും ച​​​​ട്ടം ലം​​​​ഘി​​​​ച്ചു ര​​​​ണ്ടു തു​​​​ക​​​​യും കൈ​​​​പ്പ​​​​റ്റി​​​​യ​​​​താ​​​​യാ​​​​ണ് ഓ​​​​ഡി​​​​റ്റ് റി​​​​പ്പോ​​​​ർ​​​​ട്ട് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്. 2022 മു​​​​ത​​​​ൽ 24 വ​​​​രെ​​​​യു​​​​ള്ള ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തെ ഓ​​​​ഡി​​​​റ്റ് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യ​​​​മു​​​​ള്ള​​​​ത്. ഇ​​​​രു​​​​വ​​​​രും എം​​​​പി​​​​മാ​​​​രെ​​​​ന്ന നി​​​​ല​​​​യി​​​​ലു​​​​ള്ള പെ​​​​ൻ​​​​ഷ​​​​ൻ തു​​​​ക കു​​​​റ​​​​യ്ക്കാ​​​​തെ ശ​​​​ന്പ​​​​ളം കൈ​​​​പ്പ​​​​റ്റു​​​​ന്ന​​​​തു നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണ്.

പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി റെ​​​​സി​​​​ജ്യൂ​​​​റി പെ​​​​ൻ​​​​ഷ​​​​ൻ എ​​​​ത്ര​​​​യാ​​​​ണെ​​​​ന്നും അ​​​​തു മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ ശ​​​​ന്പ​​​​ള​​​​ത്തി​​​​ൽ നി​​​​ന്ന് എ​​​​ത്ര​​​​ത്തോ​​​​ളം കു​​​​റ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന രേ​​​​ഖ​​​​ക​​​​ൾ ഹാ​​​​ജ​​​​രാ​​​​ക്കാ​​​​നും പൊ​​​​തു​​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ച​​​​ട്ട​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യി കൈ​​​​പ്പ​​​​റ്റി​​​​യ തു​​​​ക ക​​​​ണ​​​​ക്കാ​​​​ക്കി അ​​​​ത് ഖ​​​​ജ​​​​നാ​​​​വി​​​​ലേ​​​​ക്ക് തി​​​​രി​​​​കെ അ​​​​ട​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് എ​​​​ജി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശം. എം​​​​പി​​​​മാ​​​​രാ​​​​യി​​​​രു​​​​ന്ന കെ.​​​​എ​​​​ൻ. ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ, പി. ​​​​രാ​​​​ജീ​​​​വ് എ​​​​ന്നീ മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ അ​​​​ധി​​​​കതു​​​​ക കൈ​​​​പ്പ​​​​റ്റി​​​​യ​​​​താ​​​​യി ക​​​​ണ്ടെ​​​​ത്ത​​​​ൽ ഇ​​​​ല്ല.

മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ പെ​​​​ൻ​​​​ഷ​​​​ൻ വി​​​​വാ​​​​ദ​​​​ത്തി​​​​ന് പു​​​​റ​​​​മെ പൊ​​​​തു​​​​ഭ​​​​ര​​​​ണ വ​​​​കു​​​​പ്പി​​​​ലെ മ​​​​റ്റ് ചി​​​​ല അ​​​​പാ​​​​ക​​​​ത​​​​ക​​​​ളും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ൽ കോ​​​​ടി​​​​ക​​​​ൾ മു​​​​ട​​​​ക്കി സ്ഥാ​​​​പി​​​​ച്ച അ​​​​ക്സ​​​​സ് ക​​​​ണ്‍​ട്രോ​​​​ൾ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മ​​​​ല്ല. ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ജോ​​​​ലി​​​​സ​​​​മ​​​​യം കൃ​​​​ത്യ​​​​മാ​​​​യി വി​​​​ല​​​​യി​​​​രു​​​​ത്താ​​​​നും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നും 1.95 കോ​​​​ടി രൂ​​​​പ മു​​​​ട​​​​ക്കി സ്ഥാ​​​​പി​​​​ച്ച അ​​​​ക്സ​​​​സ് ക​​​​ണ്‍​ട്രോ​​​​ൾ സം​​​​വി​​​​ധാ​​​​നം വെ​​​​റു​​​​തെ കി​​​​ട​​​​ക്കു​​​​ന്നു. ഇ​​​​ത് കൃ​​​​ത്യ​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ ജോ​​​​ലിസ​​​​മ​​​​യം ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ഓ​​​​ഫീസി​​​​നു പു​​​​റ​​​​ത്തു ക​​​​റ​​​​ങ്ങി ന​​​​ട​​​​ക്കു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

ക​​​ത്ത് ന​​​ൽ​​​കി​​​യ​​​താ​​​യി എം.​​​ബി. രാ​​​ജേ​​​ഷ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നി​​​​യ​​​​മ​​​​സ​​​​ഭാ സ്പീ​​​​ക്ക​​​​റാ​​​​യ ശേ​​​​ഷം 2022 ജ​​​​നു​​​​വ​​​​രി 10ന് ​​​​ലോ​​​​ക്സ​​​​ഭാ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ലി​​​​ന് സ്പീ​​​​ക്ക​​​​ർ എ​​​​ന്നനി​​​​ല​​​​യി​​​​ൽ ശ​​​​ന്പ​​​​ളം കൈ​​​​പ്പ​​​​റ്റു​​​​ന്ന കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ചതായും അ​​​​തു കു​​​​റ​​​​ച്ച് പെ​​​​ൻ​​​​ഷ​​​​ൻ നി​​​​യ​​​​മപ്ര​​​​കാ​​​​രം പു​​​​ന​​​​ർനി​​​​ശ്ച​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​റി​​​​യി​​​​ച്ച് ക​​​​ത്ത​​​​യ​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യും മ​​​​ന്ത്രി എം.​​​​ബി. രാ​​​​ജേ​​​​ഷ് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

ഏ​​​​താ​​​​നും മാ​​​​സം അ​​​​ധി​​​​ക​​​​മാ​​​​യി അ​​​​ക്കൗ​​​​ണ്ടി​​​​ലേ​​​​ക്ക് ലോ​​​​ക്സ​​​​ഭാ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ൽനി​​​​ന്ന് അ​​​​യ​​​​ച്ച തു​​​​ക തി​​​​രി​​​​ച്ചു പി​​​​ടി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ക​​​​ത്തി​​​​ൽ ആവശ്യപ്പെട്ടിരു​​​​ന്നു. പി​​​​ന്നീ​​​​ട് മ​​​​ന്ത്രി​​​​യാ​​​​യ ശേ​​​​ഷം ഇ​​​​ക്കാ​​​​ര്യം ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് 2023ൽ ​​​​വീ​​​​ണ്ടും ലോ​​​​ക്സ​​​​ഭാ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ന് ക​​​​ത്തു ന​​​​ൽ​​​​കിയെന്നും രാ​​​​ജേ​​​​ഷി​​​​ന്‍റെ പോ​​​​സ്റ്റി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

 

Latest News

Corehub Up