x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​മ​ര​ശേ​രി ആ​ക്ര​മ​ണം: ഛിദ്ര​ശ​ക്തി​ക​ൾ നു​ഴ​ഞ്ഞു​ക​യ​റി ന​ട​ത്തി​യ​തെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്


Published: October 23, 2025 07:09 AM IST | Updated: October 23, 2025 07:09 AM IST

തി​രു​വ​ന​ന്ത​പു​രം: താ​മ​ര​ശേ​രി​ക്ക​ടു​ത്ത് അ​ന്പാ​യ​ത്തോ​ട്ടി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​നു നേ​ർ​ക്കു​ണ്ടാ​യ ആ​ക്ര​മ​ണം യാ​ദൃ​ശ്ചി​ക​മ​ല്ലെ​ന്നും ഛിദ്ര​ശ​ക്തി​ക​ൾ ജ​ന​കീ​യ സ​മ​ര​ത്തി​ൽ നു​ഴ​ഞ്ഞു​ക​യ​റി ന​ട​ത്തി​യ​താ​ണെ​ന്നും മ​ന്ത്രി എം.​ബി. രാ​ജേ​ഷ്.

സം​ഭ​വ​ത്തെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ കാ​ണു​ന്ന​ത്. ഒ​രു ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കാ​നാ​കാ​ത്ത ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​ത്. നാ​ട്ടി​ൽ എ​ല്ലാം മു​ട​ക്കാ​ൻ ന​ട​ക്കു​ന്ന ചി​ല ഛിദ്ര ​ശ​ക്തി​ക​ളു​ണ്ട്. അ​വ​രു​ടെ ഇ​ട​പെ​ട​ൽ പ്ര​ക​ട​മാ​ണ്. ഇ​തൊ​ന്നും വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല. സാ​ധാ​ര​ണ ജ​ന​കീ​യ​പ്ര​തി​ഷേ​ധം ഇ​ങ്ങ​നെ​യാ​ണോ ന​ട​ക്കു​ന്ന​ത്. ഇ​തി​നെ സാ​ധാ​ര​ണ ജ​ന​കീ​യ പ്ര​തി​ഷേ​ധ​മാ​യി കാ​ണാ​നാ​കി​ല്ല. സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും മ​റ​യാ​ക്കി ചി​ല​ർ നു​ഴ​ഞ്ഞു ക​യ​റി ന​ട​ത്തി​യ അ​ക്ര​മ​മാ​ണി​ത്.

നി​യ​മ​പ​ര​മാ​യ അ​നു​മ​തി വാ​ങ്ങി​യാ​ണ് മാ​ലി​ന്യ സം​സ്ക​ര​ണ സ്ഥാ​പ​നം വീ​ണ്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നി​രു​ന്ന​ത്. മു​ൻ​പ് ഉ​യ​ർ​ന്ന പ​രാ​തി​ക​ൾ സ​ർ​ക്കാ​ർ ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്കു​ക​യും പ​രി​ഹ​രി​ച്ചു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​നി​യും പ​രാ​തി​യു​ണ്ടെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യി പ​രി​ശോ​ധി​ക്കാ​നും തീ​ർ​പ്പാ​ക്കാ​നും സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags : Thamarassery attack M.B. Rajesh

Recent News

Corehub Up