Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M.Liju

ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍റെ അ​റ​സ്റ്റ്; നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​യെ​ന്ന് മ​ന്ത്രി എം.​ലി​ജു

തി​രു​വ​ന​ന്ത​പു​രം: റി​പ്പോ​ർ​ട്ട​ർ ടി​വി ഉ​ട​മ ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ക​രി​ച്ച് മ​ന്ത്രി എം. ​ലി​ജു. നി​യ​മാ​നു​സൃ​ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് എ​ക്സൈ​സ് സ്വീ​ക​രി​ച്ച​തെ​ന്നും നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കു​റ്റ​കൃ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യ​തി​നാ​ലാ​ണ് എ​ക്സൈ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 

സം​ഭ​വ​ത്തി​ൽ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്ന യാ​തൊ​ന്നു​മി​ല്ലെ​ന്നും സ​ർ​ക്കാ​രി​ന് ആ​രോ​ടും വ്യ​ക്തി​വൈ​രാ​ഗ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ​ലം​ഘ​നം ഉ​ണ്ടാ​യാ​ൽ കേ​സെ​ടു​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. അ​ള​വി​ൽ ക​വി​ഞ്ഞ മ​ദ്യം വീ​ട്ടി​ൽ സൂ​ക്ഷി​ച്ചെ​ന്ന കേ​സി​ലാ​ണ് ആ​ന്‍റോ അ​ഗ​സ്റ്റി​നെ എ​ക്സൈ​സ് ഇ​ന്ന് പു​ല​ർ​ച്ചെ അ​റ​സ്റ്റ് ചെ​യ്ത​ത്. വ​യ​നാ​ട് വാ​ഴ​വ​റ്റ​യി​ലെ വീ​ട്ടി​ൽ​നി​ന്ന് അ​ന​ധി​കൃ​ത മ​ദ്യ​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

എ​ക്സൈ​സ് എ.​സി. ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ലെ​ത്തി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ആ​ന്‍റോ​യെ വ​യ​നാ​ട്ടി​ലെ​ത്തി​ച്ച ശേ​ഷം ബ​ത്തേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.

Latest News

Corehub Up