Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MBA

എ​ന്‍​ജി​നി​യ​റിം​ഗ്, എം​ബി​എ, എം​സി​എ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ല്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​വ​​​ര്‍​ഷ​​​ത്തെ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഓ​​​ഗ​​​സ്റ്റ് 14നു​​​ള്ളി​​​ല്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ഐ​​​സി​​​ടി​​​ഇ വ്യ​​​ക്ത​​​മാ​​​ക്കു​​​മ്പോ​​​ഴും സം​​​സ്ഥാ​​​ന​​​ത്ത് സ്വാ​​​ശ്ര​​​യ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ഴ്സു​​​ക​​​ളു​​​ടെ​​​യും എം​​​ബി​​​എ, എം​​​സി​​​എ കോ​​​ഴ്സു​​​ക​​​ളു​​​ടെ​​​യും പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്ക് മേ​​​ല്‍​നോ​​​ട്ടം വ​​​ഹി​​​ക്കേ​​​ണ്ട പ്ര​​​വേ​​​ശ​​​ന മേ​​​ല്‍​നോ​​​ട്ട ക​​​മ്മി​​​റ്റി​​​യി​​​ല്‍ അം​​​ഗ​​​ങ്ങ​​​ളി​​​ല്ല.

നി​​​ല​​​വി​​​ല്‍ ഈ ​​​ക​​​മ്മി​​​റ്റി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​നെ മാ​​​ത്ര​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ സ​​​ര്‍​ക്കാ​​​ര്‍ നി​​​ശ്ച​​​യി​​​ച്ച​​​ത്. തു​​​ട​​​ര്‍​ന്ന് അം​​​ഗ​​​ങ്ങ​​​ളെ നി​​​ശ്ച​​​യി​​​ക്കാ​​​ത്ത​​​തി​​​നാ​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ൾ സ്തം​​​ഭ​​​നാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ്. വ​​​ര്‍​ഷ​​​ങ്ങ​​​ളാ​​​യി അം​​​ഗ​​​ങ്ങ​​​ളെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഉ​​​യ​​​രു​​​മ്പോ​​​ഴും ക​​​ഴി​​​ഞ്ഞ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തുനി​​​ന്നും ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഒ​​​ന്നു​​​മു​​​ണ്ടാ​​​യി​​​ല്ല. പു​​​തു​​​താ​​​യി വ​​​ന്ന സ​​​ര്‍​ക്കാ​​​രി​​​നു മു​​​ന്നി​​​ലും ഈ ​​​വി​​​ഷ​​​യം ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടും ഇ​​​തു​​​വ​​​രെ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ഒ​​​ന്നു​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

ഓ​​​ള്‍ ഇ​​​ന്ത്യ കൗ​​​ണ്‍​സി​​​ല്‍ ഫോ​​​ര്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ (എ​​​ഐ​​​സി​​​ടി​​​ഇ) ഈ ​​​മാ​​​സം ര​​​ണ്ടി​​​ന് പു​​​റ​​​ത്തു​​​വി​​​ട്ട എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന ഷെ​​​ഡ്യൂ​​​ള്‍ പ്ര​​​കാ​​​രം ഓ​​​ഗ​​​സ്റ്റ് 14 ന് ​​​പ്ര​​​വേ​​​ശ ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കേ​​​ണ്ട​​​താ​​​ണ്. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ സ്വാ​​​ശ്ര​​​യ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ്, എം​​​ബി​​​എ, എം​​​സി​​​എ കോ​​​ള​​​ജു​​​ക​​​ളു​​​ടെ പ്രോ​​​സ്പെ​​​ക്ട​​​സ് പ​​​രി​​​ശോ​​​ധി​​​ച്ച് അ​​​വ​​​യ്ക്ക് അം​​​ഗീ​​​കാ​​​രം ന​​​ല്‌​​​കേ​​​ണ്ട​​​താ​​​ണ്. എ​​​ന്നാ​​​ല്‍ ഇ​​​തു​​​വ​​​രെ അ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​ന്‍ പ്ര​​​വേ​​​ശ​​​ന മേ​​​ല്‍​നോ​​​ട്ട​​​സ​​​മി​​​തി​​​ക്ക് ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. ഇ​​​തി​​​നു​​​ള്ള പ്ര​​​ധാ​​​ന കാ​​​ര​​​ണം ക​​​മ്മി​​​റ്റി​​​യി​​​ല്‍ അം​​​ഗ​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത​​​താ​​​ണ്.

ക​​​ഴി​​​ഞ്ഞ അ​​​ധ്യ​​​യ​​​നവ​​​ര്‍​ഷ​​​ത്തെ അ​​​ഡ്മി​​​ഷ​​​ൻ അ​​​പ്രൂ​​​വ​​​ൽ ഉ​​​ത്ത​​​ര​​​വ് ന​​​ൽ​​​കാ​​​ത്ത​​​തി​​​നാ​​​ലു​​​ണ്ടാ​​​യ​​​പ്ര​​​തി​​​സ​​​ന്ധി​​​യെത്തു​​​ട​​​ര്‍​ന്ന് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് താ​​​ത്കാ​​​ലി​​​ക ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ ന​​​ല്കി​​​യാ​​​ണ് പ​​​രീ​​​ക്ഷ​​​ക​​​ള്‍ എ​​​ഴു​​​താ​​​ന്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ൾ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി​​​യ​​​ത്. എ​​​ന്നാ​​​ല്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​ത്ത​​​തി​​​നാ​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ല​​​ഭി​​​ക്കേ​​​ണ്ട ഇ ​​​ഗ്രാ​​​ന്‍റ് ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​വു​​​മാ​​​ണ് നി​​​ല​​​നി​​​ല്ക്കു​​​ന്ന​​​ത്. പാ​​​വ​​​പ്പെ​​​ട്ട കു​​​ട്ടി​​​ക​​​ളെ​​​യാ​​​ണ് ഇ​​​ത് ഏ​​​റ്റ​​​വും വ​​​ലി​​​യ തോ​​​തി​​​ല്‍ ബാ​​​ധി​​​ക്കു​​​ന്ന​​​ത്.

സ്വാ​​​ശ്ര​​​യ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ്, എം​​​ബി​​​എ, എം ​​​സി എ ​​​കോ​​​ള​​​ജു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ഡ്മി​​​ഷ​​​ൻ സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റി ക​​​മ്മി​​​റ്റി അ​​​പ്രൂ​​​വ​​​ല്‍ ഓ​​​ർ​​​ഡ​​​ർ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് അ​​​യ​​​യ്ക്ക​​​ണം. അ​​​തു​​​ ക​​​ഴി​​​ഞ്ഞാ​​​ല്‍ മാ​​​ത്ര​​​മേ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​കൂ. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് താ​​​ത്കാ​​​ലി​​​ക ര​​​ജി​​​സ്‌​​​ടേ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യ​​​ത്.

അ​​​ഡ്മി​​​ഷ​​​ൻ സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റി ക​​​മ്മി​​​റ്റി ന​​​ൽ​​​കു​​​ന്ന അ​​​പ്രൂ​​​വ​​​ല്‍ ഓ​​​ർ​​​ഡ​​​ർ വച്ചാ​​​ണ് കോ​​​ള​​​ജു​​​ക​​​ള്‍ കു​​​ട്ടി​​​ക​​​ളു​​​ടെ ഈ ​​​ഗ്രാ​​​ന്‍റുക​​​ള്‍​ക്ക് ഉ​​​ള്‍​പ്പെ​​​ടെ അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​ത് . ഇ ​​​ഗ്രാന്‍റിന് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട നി​​​ശ്ചി​​​ത സ​​​മ​​​യം ക​​​ഴി​​​ഞ്ഞാ​​​ല്‍ പി​​​ന്നീ​​​ട് അ​​​പേ​​​ക്ഷി​​​ക്കാ​​​നും സാ​​​ധി​​​ക്കി​​​ല്ല.​​​ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തുനി​​​ന്നും ന​​​ട​​​പ​​​ടി​​​ക​​​ളു​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ല്‍ പ്ര​​​വേ​​​ശ​​​നം കൂ​​​ടു​​​ത​​​ല്‍ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​വും.

Latest News

Corehub Up