Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MLA Batch

Kannur

ഇത് എംഎൽഎ ബാച്ച്; 58 വ​ർ​ഷ​ം പിന്നിട്ട് ഒത്തുചേരൽ

ഇ​രി​ട്ടി: കി​ളി​യ​ന്ത​റ സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ 1968 എ​സ്എ​സ്എ​ൽ​സി ബാ​ച്ചു​കാ​രു​ടെ സം​ഗ​മം ഓ​ട​ന്തോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പാ​രി​ഷ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. 58 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് പ​ഴ​യ സ​ഹ​പാ​ഠി​ക​ൾ പ്ര​സ​രി​പ്പോ​ടെ ഒ​ത്തു​ചേ​ർ​ന്ന​ത്. ഓ​ട​ന്തോ​ട് പ​ള്ളി​വി​കാ​രി ഫാ. ​തോ​മ​സ് പ​തി​ക്ക​ൽ സ​ഹ​പാ​ഠി​ക​ൾ​ക്ക് ആ​തി​ഥ്യ​മ​രു​ളി.

അ​തേ ബാ​ച്ചി​ലെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യും ഫാ. ​തോ​മ​സ് പ​തി​ക്ക​ലും ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​തോ​മ​സ് പ​തി​ക്ക​ൽ, സി​സ്റ്റ​ർ എ​ൽ​സീ​ന എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

സം​ഗ​മ​ത്തി​നെ​ത്തി​യ​വ​ർപ​ര​സ്പ​രം ഓ​ർ​മ പു​തു​ക്കി​യും പ​ഠി​ച്ച ക്ലാ​സും ഇ​രു​ന്ന ബ​ഞ്ചും പ​ഠി​പ്പി​ച്ച അ​ധ്യാ​പ​ക​രെ​യും ഓ​ർ​ത്തെ​ടു​ത്തു. പ്ര​ഫ. ലൂ​സി റെ​മി, ഡോ. ​ടി.​ടി. ജോ​സ​ഫ്, കെ.​ബി. തോ​മ​സ്, ഇ.​എ​ൻ. മ​ർ​ക്കോ​സ്, പി.​എം. ജോ​ൺ, പി.​എം. ജോ​സ​ഫ്, പി.​വി. ജോ​സ​ഫ്, കെ.​എ. ത്രേ​സ്യാ​മ്മ, ത​ങ്ക​മ്മ വ​ർ​ഗീ​സ്, സി​സ്റ്റ​ർ എ​ൽ​സീ​ന, കെ.​പി. മാ​ത്യു, വി.​എ. ഉ​ല​ഹ​ന്ന​ൻ, പി.​എം. ത്രേ​സ്യാ​മ്മ, പി.​എ. ഏ​ലി​യാ​മ്മ, കെ.​ജെ. റോ​സ​മ്മ, വി.​ടി. മാ​ത്തു​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ടു​ത്ത വ​ർ​ഷം കി​ളി​യ​ന്ത​റ​യി​ൽ വീ​ണ്ടും ഒ​ത്തു​ചേ​ര​ണ​മെ​ന്ന തീ​രു​മാ​ന​ത്തോ​ടെ സു​ഹൃ​ത്തു​ക്ക​ൾ പി​രി​ഞ്ഞു.

Latest News

Corehub Up