ഇരിട്ടി: കിളിയന്തറ സെന്റ് തോമസ് ഹൈസ്കൂൾ 1968 എസ്എസ്എൽസി ബാച്ചുകാരുടെ സംഗമം ഓടന്തോട് സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ സംഘടിപ്പിച്ചു. 58 വർഷങ്ങൾക്കുശേഷം ആദ്യമായാണ് പഴയ സഹപാഠികൾ പ്രസരിപ്പോടെ ഒത്തുചേർന്നത്. ഓടന്തോട് പള്ളിവികാരി ഫാ. തോമസ് പതിക്കൽ സഹപാഠികൾക്ക് ആതിഥ്യമരുളി.
അതേ ബാച്ചിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയും ഫാ. തോമസ് പതിക്കലും ചേർന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് പതിക്കൽ, സിസ്റ്റർ എൽസീന എന്നിവരെ ആദരിച്ചു.
സംഗമത്തിനെത്തിയവർപരസ്പരം ഓർമ പുതുക്കിയും പഠിച്ച ക്ലാസും ഇരുന്ന ബഞ്ചും പഠിപ്പിച്ച അധ്യാപകരെയും ഓർത്തെടുത്തു. പ്രഫ. ലൂസി റെമി, ഡോ. ടി.ടി. ജോസഫ്, കെ.ബി. തോമസ്, ഇ.എൻ. മർക്കോസ്, പി.എം. ജോൺ, പി.എം. ജോസഫ്, പി.വി. ജോസഫ്, കെ.എ. ത്രേസ്യാമ്മ, തങ്കമ്മ വർഗീസ്, സിസ്റ്റർ എൽസീന, കെ.പി. മാത്യു, വി.എ. ഉലഹന്നൻ, പി.എം. ത്രേസ്യാമ്മ, പി.എ. ഏലിയാമ്മ, കെ.ജെ. റോസമ്മ, വി.ടി. മാത്തുക്കുട്ടി എന്നിവർ പ്രസംഗിച്ചു. അടുത്ത വർഷം കിളിയന്തറയിൽ വീണ്ടും ഒത്തുചേരണമെന്ന തീരുമാനത്തോടെ സുഹൃത്തുക്കൾ പിരിഞ്ഞു.
Tags : nattu vishesham MLA batch Reunion