x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ അ​പേ​ക്ഷ; ഏ​ഴ് കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​വു​മാ​യി എം.​എ.​യൂ​സ​ഫ​ലി

വെബ് ഡെസ്ക്
Published: September 15, 2026 04:51 PM IST | Updated: September 15, 2026 04:51 PM IST

മാ​ന​ന്ത​വാ​ടി വെ​ള്ള​മു​ണ്ടയിൽ എം.എ.യൂ​സ​ഫ​ലി നിർമിച്ച് നൽകിയ കിണർ.

ക​ൽ​പ്പ​റ്റ: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യു​ള്ള അ​ഭ്യ​ർ​ഥ​ന​മാ​നി​ച്ച് ഏ​ഴ് കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കി ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ.​യൂ​സ​ഫ​ലി. മാ​ന​ന്ത​വാ​ടി വെ​ള്ള​മു​ണ്ട സ്വ​ദേ​ശി​ക​ളു​ടെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ എം.​എ. യൂ​സ​ഫ​ലി സ്വ​ന്തം ചെ​ല​വി​ൽ കി​ണ​ർ നി​ർ​മി​ച്ച് ന​ൽ​കി.

വെ​ള്ള​മു​ണ്ട സ്വ​ദേ​ശി റ​ഫീ​ഖ് അ​ബ്ദു​ല്ല​യാ​ണ് കു​ടും​ബ​ങ്ങ​ൾ നേ​രി​ടു​ന്ന കു​ടി​വെ​ള്ള പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ എം.​എ. യൂ​സ​ഫ​ലി​യോ​ട് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​ത്. കു​റി​പ്പ് ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടാ​ൻ അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. 
സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി​യ യൂ​സ​ഫ​ലി കി​ണ​ർ നി​ർ​മി​ച്ച് ന​ൽ​കു​ന്ന​തി​നു​ള്ള സ​ഹാ​യം ഉ​ട​ൻ അ​നു​വ​ദി​ച്ചു.

ദൃ​ത​ഗ​തി​യി​ൽ ത​ന്നെ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കി​ണ​റി​ന്‍റെ നി​ർ​മാ​ണ​വും ന​ട​ത്തി. തങ്ങളുടെ വർഷങ്ങളായുള്ള  പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്തി​യ യൂ​സ​ഫ​ലി​ക്ക് കു​ടും​ബ​ങ്ങ​ൾ ഹൃ​ദ​യ​ത്തി​ന്‍റെ ഭാ​ഷ​യി​ലാ​ണ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Tags : District News Nattuvishesham M.A.Yusuff Ali

Recent News

Corehub Up