കുണ്ടറ : ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ എംവിഡിയുടെ ഇടപെടല്‍. കുണ്ടറയുടെ എല്ലാ പ്രദേശങ്ങളിലും നിരന്തരം ഗതാഗതക്കുരുക്കാണ്. പ്രത്യേകിച്ചും ആറുമുറിക്കട മുതല്‍ കേരളപുരം വരെയുള്ള ഭാഗങ്ങളില്‍. ആറുമുറിക്കട മുതല്‍ ഇളമ്പള്ളൂര്വരെ ബദല്‍ സംവിധാനമായ കനാല്‍ റോഡ് മുന്‍ ഗവണ്മെന്റ് സഞ്ചാരയോഗ്യമാക്കിയെങ്കിലും നിലവില്‍ വീണ്ടും ഉപയോഗശൂന്യമായി.
കൊല്ലം തിരുമംഗലം ദേശീയപാതയില്‍ റോഡിന് ആവശ്യമായ വീതിയില്ലാത്തതാണ് ഗതാഗതക്കുരുക്കിന് ഒന്നാമത്തെ കാരണം. എങ്കിലും ഉള്ള സാഹചര്യത്തില്‍നിന്നുകൊണ്ട് ഗതാഗതം ക്രമീകരിക്കുവാന്‍ വേണ്ടി പ്രധാന ജംഗ്ഷനുകളില്നിന്നു ബസ് സ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ പ്രാരംഭഘട്ടമായി കുണ്ടറ പള്ളിമുക്ക് ജംഗ്ഷനില്‍നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന ബസ്റ്റോപ്പ് സ്വകാര്യ വ്യക്തിയുടെ പൂട്ടി കിടക്കുന്ന ഓഡിറ്റോറിയത്തിന്റെ മുന്നിലേക്ക് മാറ്റി.
എംവിഡി ബോര്‍ഡ് സ്ഥാപി ച്ചു. ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ എംവിഡി ഉദ്യോഗസ്ഥര്‍ ബസുകാര്‍ക്ക് നിര്‍ദേശം നല്കി. പുതിയ പരിഷ്കരണത്തെ തിരസ്കരിക്കുന്നവര്‍ക്ക് പിഴ ഈടാക്കുമെന്ന താക്കീത് നല്കിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ പിരിഞ്ഞത്. ഇന്നലെ മുതല്‍ യാത്രക്കാര്‍ ഈ സ്ഥലത്തു നില്ക്കാന് തുടങ്ങിയിട്ടുണ്ട്.