x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ണ്ട​റ​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ എം​വി​ഡിയുടെ ഇടപെടൽ

വെബ് ഡെസ്ക്
Published: September 1, 2026 11:33 PM IST | Updated: September 1, 2026 11:33 PM IST

എം​വി​ഡി സ്ഥാ​പി​ച്ച ബോ​ര്‍​ഡി​ന​രി​കെ യാ​ത്ര​ക്കാ​ര്‍ ബ​സ് കാ​ത്തു​നി​ല്‍​ക്കു​ന്നു.

കു​ണ്ട​റ : ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ എം​വി​ഡി​യു​ടെ ഇ​ട​പെ​ട​ല്‍. കു​ണ്ട​റ​യു​ടെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ര​ന്ത​രം ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ്. പ്ര​ത്യേ​കി​ച്ചും ആ​റു​മു​റി​ക്ക​ട മു​ത​ല്‍ കേ​ര​ള​പു​രം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍. ആ​റു​മു​റി​ക്ക​ട മു​ത​ല്‍ ഇ​ള​മ്പ​ള്ളൂ​ര്‍​വ​രെ ബ​ദ​ല്‍ സം​വി​ധാ​ന​മാ​യ ക​നാ​ല്‍ റോ​ഡ് മു​ന്‍ ഗ​വ​ണ്‍​മെന്‍റ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യെ​ങ്കി​ലും നി​ല​വി​ല്‍ വീ​ണ്ടും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി.

കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ റോ​ഡി​ന് ആ​വ​ശ്യ​മാ​യ വീ​തി​യി​ല്ലാ​ത്ത​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഒ​ന്നാ​മ​ത്തെ കാ​ര​ണം. എ​ങ്കി​ലും ഉ​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍​നി​ന്നു​കൊ​ണ്ട് ഗ​താ​ഗ​തം ക്ര​മീ​ക​രി​ക്കു​വാ​ന്‍ വേ​ണ്ടി പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ല്‍​നി​ന്നു ബ​സ് സ്റ്റോപ്പു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ട​മാ​യി കു​ണ്ട​റ പ​ള്ളി​മു​ക്ക് ജം​ഗ്ഷ​നി​ല്‍​നി​ന്നും കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സ്റ്റോ​പ്പ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പൂ​ട്ടി കി​ട​ക്കു​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ മു​ന്നി​ലേ​ക്ക് മാ​റ്റി.

എം​വി​ഡി ബോ​ര്‍​ഡ് സ്ഥാ​പി ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ ഉ​ച്ച​വ​രെ എം​വി​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബ​സു​കാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. പു​തി​യ പ​രി​ഷ്‌​ക​ര​ണത്തെ തി​ര​സ്‌​ക​രി​ക്കു​ന്ന​വ​ര്‍​ക്ക് പി​ഴ ഈ​ടാ​ക്കുമെന്ന താ​ക്കീത് ​ന​ല്‍​കി​യ ശേ​ഷ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പി​രി​ഞ്ഞ​ത്. ഇ​ന്ന​ലെ മു​ത​ല്‍ യാ​ത്ര​ക്കാ​ര്‍ ഈ ​സ്ഥ​ല​ത്തു നി​ല്‍​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

 

Tags : Nattuvishesham Districtnews Deepikanews MVD intervene

Recent News

Corehub Up