Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MalayalamMovie

മെ​ൽ​ബ​ൺ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ മ​ല​യാ​ള​പ്പെരുമ; ത​മി​ഴ്, ക​ന്ന​ഡ ചിത്രങ്ങളും

ഓ​സ്‌​ട്രേ​ലി​യ​ൻ മണ്ണിൽ ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മ​യു​ടെ വി​സ്മ​യ​ക്കാ​ഴ്ച​ക​ൾ വിരിയാൻ ദിവസങ്ങൾ മാത്രം. ഇ​ന്ത്യ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഓ​ഫ് മെ​ൽ​ബ​ണി​ന്‍റെ (ഐ​എ​ഫ്എ​ഫ്എം) 17-ാമ​ത് പ​തി​പ്പി​ൽ മലയാള ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നത് അഭിമാനനേട്ടമായി. യുവതാരം ദുൽഖർ സൽമാനെ മേളയിൽ ആദരിക്കുകയും ചെയ്യുന്നുണ്ട്. ഓ​ഗ​സ്റ്റ് 13 മു​ത​ൽ 23 വ​രെ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ വ്യ​ത്യ​സ്ത പ്ര​മേ​യ​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​യ മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ഡ ചി​ത്ര​ങ്ങ​ളു​ടെ വ​ലി​യ നി​ര​ത​ന്നെ​യാ​ണ് പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഫീ​ച്ച​ർ സി​നി​മ​ക​ൾ​ക്കു പു​റ​മെ ഡോ​ക്യു​മെ​ന്‍റ​റി​ക​ളും ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളും മേ​ള​യ്ക്കു മാ​റ്റു​കൂ​ട്ടും.

സെ​ന്ന ഹെ​ഗ്‌​ഡെ സം​വി​ധാ​നം ചെ​യ്ത അ​വി​ഹി​തം എ​ന്ന ചി​ത്ര​മാ​ണ് മ​ല​യാ​ളനി​ര​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു സ്ത്രീ​യു​ടെ ര​ഹ​സ്യ​ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള സം​ശ​യ​ങ്ങ​ളും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള സ​ന്ദേ​ശ​വും കോ​ർ​ത്തി​ണ​ക്കി​യാ​ണു ​ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മോ​സ്കോ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം നേ​ടി​യ ഫാ​സി​ൽ റ​സാ​ഖി​ന്‍റെ മോ​ഹം മേ​ള​യി​ൽ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കും. ശ്രീ​ജി​ത്ത് എ​സ്. കു​മാ​ർ - ഗ്രി​റ്റോ വി​ൻ​സെ​ന്‍റെ കൂ​ട്ടു​കെ​ട്ടി​ന്‍റെ ശേ​ഷി​പ്പ്, നി​പി​ൻ നാ​രാ​യ​ണ​ൻ ഒ​രു​ക്കി​യ കാ​ത്തി​രി​പ്പ്, സ​ഞ്ജു സു​രേ​ന്ദ്ര​ന്‍റെ ഖി​ഡ്കി ഗാ​വ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​വ​ള​യു​ടെ ത​ന്ത​പ്പേ​ര് എ​ന്നി​വ​യാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന മ​റ്റു മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ. ഹ്ര​സ്വ​ചി​ത്ര വി​ഭാ​ഗ​ത്തി​ൽ സ്വി​ച്ച് ഓ​ഫ്, കു​ട്ടി​ക്ക​ളി എ​ന്നീ ചി​ത്ര​ങ്ങ​ളും മേ​ള​യി​ൽ മാ​റ്റു​ര​യ്ക്കും.

പാ ​ര​ഞ്ജി​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ സെ​മ്മ​ല​ർ സം​വി​ധാ​നം ചെ​യ്ത മ​യി​ലാ, രാ​മ​ലിം​ഗം ഗൗ​തം സം​വി​ധാ​നം ചെ​യ്ത മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ചി​ത്ര​മാ​യ മെ​മ്പേ​ഴ്സ് ഓ​ഫ് ദ ​പ്രോ​ബ്ല​മാ​റ്റി​ക് ഫാ​മി​ലി എ​ന്നി​വ​യാ​ണ് ത​മി​ഴ് വി​ഭാ​ഗ​ത്തി​ലെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. ഭാ​വി, ഞാ​ൻ രേ​വ​തി എ​ന്നീ ഡോ​ക്യു​മെ​ന്‍റ​റി​ക​ളും ഓ​ട്ടോ ക്വീ​ൻ​സ്, ഗി​വിം​ഗ് മോം ​ദ ടോ​ക്ക് എ​ന്നീ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളും ത​മി​ഴി​ൽ​നി​ന്ന് മേ​ള​യി​ലെ​ത്തു​ന്നു​ണ്ട്. ക​ന്ന​ഡ​യി​ൽനി​ന്ന് അ​നൂ​പ് ലോ​കു​റിന്‍റെ ചിത്രത്തോടൊപ്പം ഭാവി എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യും മും​ഗാ​രി​ന എ​ട്ടേ, പ​ങ്ക​ജ എ​ന്നീ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് പ്ര​മു​ഖ താ​ര​ങ്ങ​ളാ​യ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, ഋ​ഷ​ഭ് ഷെ​ട്ടി, പ​ങ്ക​ജ് ത്രി​പാ​ഠി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. കൂ​ടാ​തെ, ബോളിവുഡ് ഇതിഹാസ നായിക രേ​ഖ​യു​ടെ സാ​ന്നി​ധ്യ​മാ​ണ് മേ​ള​യു​ടെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. രേ​ഖ പ​ങ്ക​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വ​രു​ടെ രാജ്യാന്തരഖ്യാതി നേടിയ ഉ​മ്രാ​വോ ജാ​ൻ പ്ര​ത്യേ​ക​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും താരത്തെ ആ​ദ​രി​ക്കു​ക​യും ചെ​യ്യും.

Movies

കോ​മ​ഡി ചെ​യ്യു​ന്ന ആ​ൾ എ​പ്പോ​ഴും അ​ങ്ങ​ന​ല്ല: ന​ട​ൻ റാ​ഫി​യു​മാ​യി വേ​ർ​പി​രി​ഞ്ഞെ​ന്ന് വെ​ളി​പ്പെ​ടു​ത്തി മ​ഹീ​ന

ന​ട​ൻ റാ​ഫി​യു​മാ​യി വേ​ർ​പി​രി​ഞ്ഞെ​ന്ന് വെ​ളി​പ്പെ​ടു​ത്തി മ​ഹീ​ന മു​ന്ന. പ്ര​ശ​സ്തി ക​ണ്ട​ല്ല റാ​ഫി​യെ വി​വാ​ഹം ക​ഴി​ച്ച​തെ​ന്നും കോ​മ​ഡി ചെ​യ്യു​ന്ന ആ​ൾ എ​പ്പോ​ഴും അ​ങ്ങ​നെ ആ​യി​രി​ക്കു​മെ​ന്ന് ക​രു​ത​രു​തെ​ന്നും മ​ഹീ​ന പ​റ​യു​ന്നു.ന​ട​ൻ റാ​ഫി​യു​മാ​യി വേ​ർ​പി​രി​ഞ്ഞെ​ന്ന് വെ​ളി​പ്പെ​ടു​ത്തി മ​ഹീ​ന മു​ന്ന. പ്ര​ശ​സ്തി ക​ണ്ട​ല്ല റാ​ഫി​യെ വി​വാ​ഹം ക​ഴി​ച്ച​തെ​ന്നും കോ​മ​ഡി ചെ​യ്യു​ന്ന ആ​ൾ എ​പ്പോ​ഴും അ​ങ്ങ​നെ ആ​യി​രി​ക്കു​മെ​ന്ന് ക​രു​ത​രു​തെ​ന്നും മ​ഹീ​ന പ​റ​യു​ന്നു.


പെ​ൺ​കു​ട്ടി​ക​ൾ തേ​ച്ചോ ആ​ളെ ഒ​ഴി​വാ​ക്കി​യോ എ​ന്ന ചോ​ദ്യ​ങ്ങ​ൾ കേ​ൾ​ക്കാം എ​ന്നാ​ൽ പെ​ൺ​കു​ട്ടി​ക​ൾ മാ​ത്ര​മ​ല്ല ച​തി​ക്കു​ന്ന​തും തേ​ക്കു​ന്ന​തും തി​രി​ച്ച് എ​ന്തു​കൊ​ണ്ട് ആ​യി​ക്കൂ​ടെ എ​ന്നും മ​ഹീ​ന ചോ​ദി​ക്കു​ന്നു.


‘‘എ​ന്നെ​യും റാ​ഫി​യെ​യും കു​റി​ച്ച് പ​ല​രും ഒ​രു​പാ​ട് അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. പ​ല​ർ​ക്കും സം​ശ​യ​ങ്ങ​ളും ചോ​ദ്യ​ങ്ങ​ളും ഉ​ണ്ട്. അ​തി​നു​ള്ള ഉ​ത്ത​രം ഞാ​ൻ ത​ന്നെ വ​ന്നു പ​റ​യാം എ​ന്ന് ക​രു​തി. ഞ​ങ്ങ​ൾ ത​മ്മി​ൽ പി​രി​ഞ്ഞോ എ​ന്നാ​ണ് എ​ല്ലാ​വ​ർ​ക്കും അ​റി​യേ​ണ്ട​ത്.  


അ​തി​നു​ള്ള ഉ​ത്ത​രം പി​രി​ഞ്ഞു എ​ന്നു​ത​ന്നെ​യാ​ണ്.  പ​ക്ഷേ അ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്കാ​ൻ ഞ​ങ്ങ​ൾ​ക്ക് താ​ല്പ​ര്യ​മി​ല്ല അ​ത് ഞ​ങ്ങ​ളു​ടെ മാ​ത്രം സ്വ​കാ​ര്യ​മാ​ണ്. ഞ​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​നി​യും പ​ല ഊ​ഹാ​പോ​ഹ​ങ്ങ​ളും ന​ട​ത്തു​ന്ന​തി​ന് മു​ൻ​പ് ഇ​ത് ഞാ​ൻ ത​ന്നെ വ​ന്നു പ​റ​യ​ണം എ​ന്ന് എ​നി​ക്ക് തോ​ന്നി. ഇ​നി ഞ​ങ്ങ​ൾ പി​രി​ഞ്ഞ​തി​നു​ള്ള കാ​ര​ണം ചോ​ദി​ച്ച് ആ​രും വ​ര​രു​ത്, അ​ല്ലെ​ങ്കി​ൽ എ​ന്നെ ചു​റ്റി​പ്പ​റ്റി ജീ​വി​ക്കു​ന്ന​വ​രോ​ടും പോ​യി ചോ​ദി​ക്ക​രു​ത്. 


എ​ന്‍റെ ബ​ന്ധു​ക്ക​ളോ​ടും മാ​താ​പി​താ​ക്ക​ളോ​ടും ആ​ളു​ക​ൾ ഓ​രോ​ന്ന് പോ​യി ചോ​ദി​ക്കു​ന്നു​ണ്ട്. നി​ങ്ങ​ളു​ടെ മോ​ൾ​ക്ക് എ​ന്തു​പ​റ്റി, അ​വ​ർ വ​ള​രെ ന​ന്നാ​യി ജീ​വി​ച്ചി​രു​ന്ന​താ​ണ​ല്ലോ എ​ന്താ​ണ് പി​രി​ഞ്ഞ​ത് എ​ന്നൊ​ക്കെ. 


കാ​ര​ണം ഞ​ങ്ങ​ൾ​ക്ക് മാ​ത്രം അ​റി​യു​ന്ന​താ​ണ്, അ​ത് മാ​താ​പി​താ​ക്ക​ളോ​ട് ചോ​ദി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. അ​തു​കൊ​ണ്ടാ​ണ് ഞാ​നി​പ്പോ​ൾ ഈ ​വി​ഡി​യോ ചെ​യ്യു​ന്ന​ത്, കാ​ര​ണം സ​ത്യാ​വ​സ്ഥ എ​ന്താ​ണെ​ന്ന് ഞ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ അ​റി​യൂ. ഞാ​ൻ അ​നു​ഭ​വി​ച്ച​ത് എ​ന്താ​ണെ​ന്ന് എ​നി​ക്ക് മാ​ത്ര​മേ അ​റി​യൂ. അ​ത് മ​റ്റു​ള്ള​വ​രോ​ട് പ​റ​ഞ്ഞു ച​ർ​ച്ചാ വി​ഷ​യം ആ​ക്കാ​ൻ എ​നി​ക്ക് താ​ല്പ​ര്യ​മി​ല്ല.   


ദു​ബാ​യി​ലേ​ക്ക് വ​ന്ന​ശേ​ഷം അ​വ​ൾ മാ​റി, മ​ഹീ​ന റാ​ഫി​യെ ഒ​ഴി​വാ​ക്കി​യ​ത് ദു​ബാ​യി​ൽ വ​ന്ന​ശേ​ഷം’ എ​ന്നൊ​ക്കെ എ​ന്നെ കു​റി​ച്ച് പ​ല​രും പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. അ​തൊ​ന്നും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. സ​ത്യാ​വ​സ്ഥ എ​നി​ക്ക് മാ​ത്ര​മെ അ​റി​യൂ. 


യു​എ​ഇ​യി​ൽ വ​രു​ന്ന എ​ല്ലാ പെ​ൺ​കു​ട്ടി​ക​ളും മോ​ശ​ക്കാ​രാ​ണോ? ക​രി​യ​ർ ബി​ൽ​ഡ് ചെ​യ്യ​ണം, സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്ക​ണം, മാ​താ​പി​താ​ക്ക​ളെ നോ​ക്ക​ണം എ​ന്നു​ള്ള ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ഞാ​ൻ ഇ​വി​ടെ ജോ​ലി ചെ​യ്യാ​ൻ വ​ന്ന​ത്. 


നി​ങ്ങ​ൾ വി​ചാ​രി​ക്കു​ന്നു​ണ്ടോ യു​എ​ഇ​യി​ൽ വ​രു​ന്ന എ​ല്ലാ പെ​ൺ​കു​ട്ടി​ക​ളും മോ​ശ​ക്കാ​രി​ക​ളാ​ണെ​ന്ന്.  അ​വി​ടെ പോ​യ​പ്പോ​ൾ അ​വ​ൾ അ​ങ്ങ​നെ​യാ​യി ഇ​ങ്ങ​നെ​യാ​യി എ​ന്നൊ​ക്കെ പ​റ​യു​ന്ന​തി​ൽ ഒ​രു സ​ത്യാ​വ​സ്ഥ​യും ഇ​ല്ല. 


ഞാ​ൻ എ​ന്ന വ്യ​ക്തി മാ​ത്ര​മ​ല്ല ഇ​വി​ടെ നൂ​റി​ല്‍ ഒ​രു എ​ൺ​പ​ത് ശ​ത​മാ​നം ആ​ൾ​ക്കാ​രും അ​ല്ലെ​ങ്കി​ൽ 95 ശ​ത​മാ​നം ആ​ൾ​ക്കാ​രും വ​രു​ന്ന​ത് ജോ​ലി ചെ​യ്യാ​ൻ വേ​ണ്ടി​യി​ട്ടാ​ണ്. സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്ക​ണം അ​ല്ലെ​ങ്കി​ൽ സ്വ​ന്തം ഫാ​മി​ലി​ക്കു വേ​ണ്ടി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണം, ക​രി​യ​ർ ബി​ൽ​ഡ് ചെ​യ്യ​ണം എ​ന്നു​ള്ള ആ​ഗ്ര​ഹം കൊ​ണ്ടാ​ണ് പ​ല ആ​ൾ​ക്കാ​രും ജോ​ലി​തേ​ടി പോ​കു​ന്ന​ത്.  


ഞാ​നും എ​നി​ക്ക് എ​ന്‍റെ സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്ക​ണം, അ​ല്ലെ​ങ്കി​ൽ എ​നി​ക്ക് എ​ന്‍റെ പേ​ര​ന്‍റ്സി​നെ നോ​ക്ക​ണം എ​ന്നു​ള്ള​തു​കൊ​ണ്ടാ​ണ് വ​ന്നി​ട്ടു​ള്ള​ത്. അ​തൊ​രി​ക്ക​ലും ഒ​രു പെ​ണ്ണ് മോ​ശ​ക്കാ​രി ആ​കു​ന്ന​തു​കൊ​ണ്ടോ മോ​ശ​ക്കാ​രി ആ​വാ​ൻ വേ​ണ്ടി​യോ പോ​കു​ന്ന​തു​മ​ല്ല.  


പ​ല ആ​ൾ​ക്കാ​രും ക​മ​ന്‍റ് ബോ​ക്സി​ൽ ദു​ബാ​യി​ൽ വ​ന്ന​പ്പോ​ൾ ഞാ​ൻ ഇ​ങ്ങ​നെ ആ​യി എ​ന്നൊ​ക്കെ പ​റ​യു​ന്നു​ണ്ട്. എ​ന്നെ അ​റി​യാ​ത്ത​വ​രാ​ണ് ഇ​ങ്ങ​നെ ക​മ​ന്‍റ്സ് ഇ​ടു​ന്ന​ത്. എ​ന്നെ അ​റി​യു​ന്ന​വ​ർ ഒ​രി​ക്ക​ലും എ​ന്നെ​ക്കു​റി​ച്ച് അ​ങ്ങ​നെ പ​റ​യി​ല്ല. എ​ന്നെ അ​റി​യു​ന്ന​വ​ർ​ക്ക് ഞാ​ൻ ആ​രാ​ണെ​ന്ന​റി​യാം. എ​ന്നെ അ​റി​യാ​ത്ത​വ​ർ​ക്ക് ഞാ​ൻ ഒ​രു അ​പ​രി​ചി​ത​യാ​ണ്.  


അ​വ​ർ​ക്ക് എ​ന്തും പ​റ​ഞ്ഞു​ണ്ടാ​ക്കാം. അ​തി​ൽ ഞാ​ൻ തെ​റ്റ് പ​റ​യു​ന്നി​ല്ല കാ​ര​ണം അ​വ​ർ എ​ന്താ​ണോ പ​ഠി​ച്ചു വ​ച്ചി​രി​ക്കു​ന്ന​ത് അ​വ​ർ അ​തെ ചെ​യ്യൂ. ഞാ​ൻ റാ​ഫി​യെ തേ​ച്ച​താ​ണ് എ​ന്നൊ​ക്കെ ക​മ​ന്റ് വ​രാ​ൻ ചാ​ൻ​സു​ണ്ട്. പെ​ൺ​കു​ട്ടി​ക​ൾ മാ​ത്ര​മാ​ണോ തേ​ക്കു​ന്ന​ത്?. 


സി​റ്റു​വേ​ഷ​ൻ കൊ​ണ്ട് ബ​ന്ധം വേ​ണ്ടെ​ന്നു വ​യ്ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ വ​രെ​യു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ പെ​ൺ​കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് തേ​ക്കു​ന്ന​ത്, ച​തി​ക്കു​ന്ന​ത് എ​ന്ന് ക​രു​ത​രു​ത്. ആ​ൺ​കു​ട്ടി​ക​ൾ​ക്കും ഇ​തൊ​ക്കെ പ​റ്റും. 


എ​ല്ലാ ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും ന​ല്ല​വ​ര​ല്ല.  എ​ന്‍റെ കാ​ര​ണം ആ​രെ​യും ബോ​ധ്യ​പ്പെ​ടു​ത്താ​ൻ എ​നി​ക്ക് താ​ല്പ​ര്യ​മി​ല്ല.  ചി​ല കാ​ര്യ​ങ്ങ​ൾ എ​നി​ക്ക് പ​റ​യ​ണം എ​ന്ന് തോ​ന്നി.  എ​ല്ലാ ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും നൂ​റ് ശ​ത​മാ​നം ന​ല്ല​വ​ര​ല്ല.  


ര​ണ്ട് വ്യ​ക്തി​ക​ൾ​ക്ക് ഒ​രു​മി​ച്ച് ജീ​വി​ക്കാ​ൻ പ​റ്റും എ​ന്നു​ണ്ടെ​ങ്കി​ൽ മാ​ത്ര​മാ​ണ് ആ ​ജീ​വി​തം മു​ന്നോ​ട്ടു പോ​കു​ന്ന​ത്.  പ​റ്റി​ല്ല എ​ന്ന് കാ​ണു​മ്പോ​ൾ ന​മ്മ​ൾ ബ​ന്ധം ഉ​പേ​ക്ഷി​ക്ക​ണം. അ​ങ്ങ​നെ പി​രി​ഞ്ഞ​താ​ണ് ഞ​ങ്ങ​ൾ. അ​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ പ​ല​തു​ണ്ട്.  


പ​ല​രും ഇ​രു​ന്നു വെ​റു​തെ ഓ​രോ  കാ​ര​ണ​ങ്ങ​ൾ പ​റ​യു​ന്നു​ണ്ട് അ​തു​കൊ​ണ്ട് ഞാ​ൻ ത​ന്നെ വ​ന്നു പ​റ​യാം എ​ന്ന് ക​രു​തി.  അ​റി​യാ​ത്ത കാ​ര്യം പ​റ​യ​രു​ത്.  ഇ​തൊ​ക്കെ കാ​ണു​മ്പൊ​ൾ എ​നി​ക്ക് വി​ഷ​മ​മി​ല്ല തോ​ന്നു​ന്ന​ത്.  


മു​ന്നോ​ട്ട് പോ​കാ​ൻ പ​റ്റി​ല്ലെ​ന്ന് തോ​ന്നി​യ​പ്പോ​ഴാ​ണ് ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​ത്. അ​തി​ന് വേ​റെ​യും കാ​ര​ണ​ങ്ങ​ളു​ണ്ട്. ഞ​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ സ​ന്തോ​ഷം മാ​ത്ര​മെ നി​ങ്ങ​ളെ കാ​ണി​ച്ചി​ട്ടു​ള്ളു. റീ​ൽ ലൈ​ഫും റി​യ​ൽ ലൈ​ഫും വ്യ​ത്യ​സ്ത​മാ​ണ്.  


ഇ​ന്ന് ന​ന്നാ​യി ന​ട​ക്കു​ന്ന ആ​ളു​ക​ൾ നാ​ളെ ന​ന്നാ​യി ന​ട​ക്ക​ണ​മെ​ന്നി​ല്ല. ഒ​രു നി​മി​ഷം കൊ​ണ്ട് സാ​ഹ​ച​ര്യം മാ​റും.  ഞ​ങ്ങ​ൾ വി​ഡി​യോ​സ് ഒ​രു​പാ​ട് ചെ​യ്തി​ട്ടു​ണ്ട്. ഞ​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ സ​ന്തോ​ഷ​ങ്ങ​ൾ മാ​ത്ര​മേ അ​തി​ൽ കാ​ണി​ച്ചി​ട്ടു​ള്ളൂ. 


പ​ല ആ​ൾ​ക്കാ​രും പ​ല രീ​തി​യി​ൽ ആ​ണ്. ചി​ല ആ​ൾ​ക്കാ​ർ വി​ഷ​മ​ങ്ങ​ൾ കാ​ണി​ക്കാ​റു​ണ്ട്, വ​ഴ​ക്ക് കാ​ണി​ക്കാ​റു​ണ്ട്.  എ​നി​ക്ക് അ​തി​നോ​ട് താ​ല്പ​ര്യ​മി​ല്ല.  എ​നി​ക്ക് ഞാ​ൻ സ​ന്തോ​ഷി​ക്കു​ന്ന​ത് നി​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്നു​ള്ള​ത് മാ​ത്ര​മാ​ണ് താ​ല്പ​ര്യം.  


എ​ന്നാ​ൽ നി​ങ്ങ​ളെ ഒ​ന്നും കാ​ണി​ക്കാ​തി​രു​ന്നാ​ൽ പോ​രെ എ​ന്ന് ചി​ല​പ്പോ​ൾ ക​മ​ന്‍റ് വ​രും. അ​ത് ഞ​ങ്ങ​ളു​ടെ ഇ​ഷ്ട​മാ​ണ്, എ​ന്താ​ണ് കാ​ണി​ക്കേ​ണ്ട​ത് എ​ന്നു​ള്ള​ത്.  എ​നി​ക്കി​ഷ്ട​മു​ള്ള കാ​ര്യം മാ​ത്ര​മേ ഞാ​ൻ കാ​ണി​ക്കു​ക​യു​ള്ളൂ അ​ല്ലാ​ത്ത​ത് ഒ​ന്നും ഞാ​ൻ കാ​ണി​ക്കി​ല്ല. 


എ​ന്‍റെ സ​ന്തോ​ഷ​ങ്ങ​ൾ എ​ന്താ​ണോ അ​ത് ഞാ​ൻ കാ​ണി​ച്ചു. അ​ത് കാ​ണി​ക്കു​ന്ന​തി​ലൂ​ടെ എ​ന്നെ ഫോ​ളോ ചെ​യ്യു​ന്ന​വ​ർ​ക്ക് അ​ത് ഇ​ഷ്ട​മു​ള്ള​തു​കൊ​ണ്ടാ​ണ് അ​വ​ർ  എ​ന്നെ ഫോ​ളോ ചെ​യ്യു​ന്ന​ത്, അ​പ്പോ​ൾ അ​വ​രി​ലേ​ക്കാ​ണ് ഞാ​ൻ എ​ത്തി​ക്കു​ന്ന​ത്. എ​നി​ക്ക് ഈ ​ഒ​രു വീ​ഡി​യോ നി​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്ക​ണം എ​ന്ന് തോ​ന്നി.  


ഞാ​ൻ ഒ​രാ​ളു​ടെ​യും പേ​ഴ്സ​ന​ൽ ലൈ​ഫി​ലേ​ക്ക് ക​യ​റാ​റി​ല്ല. ഇ​ന്ന് നി​ങ്ങ​ൾ മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ൽ ഇ​ട​പെ​ട്ടു സം​സാ​രി​ച്ചാ​ൽ നാ​ളെ നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലും ആ​രെ​ങ്കി​ലു​മൊ​ക്കെ ഇ​ട​പെ​ടും, അ​പ്പോ​ഴേ നി​ങ്ങ​ൾ​ക്ക് ആ ​ബു​ദ്ധി​മു​ട്ടു  മ​ന​സ്സി​ലാ​കൂ.  


ഞാ​ൻ പു​ള്ളി​യു​ടെ പ്ര​ശ​സ്തി ക​ണ്ടി​ട്ട് വ​ന്ന​താ​ണെ​ന്നൊ​ക്കെ ആ​ൾ​ക്കാ​ർ പ​റ​യു​ന്നു​ണ്ട്. എ​ന്താ​ണ് പ്ര​ശ​സ്തി, അ​തി​നു പു​റ​കി​ൽ ഒ​രു ജീ​വി​ത​മു​ണ്ട്. പ്ര​ശ​സ്തി എ​ന്നും ഒ​രു​പോ​ലെ നി​ൽ​ക്കി​ല്ല.  ഞാ​ൻ അ​തി​ൽ വി​ശ്വ​സി​ക്കു​ന്നി​ല്ല. ഞാ​ൻ ഫെ​യിം ക​ണ്ടി​ട്ട​ല്ല കെ​ട്ടി​യ​ത്. ഫെ​യിം ക​ണ്ട് കെ​ട്ടി​യി​ട്ട് അ​തു ക​ഴി​ഞ്ഞ​പ്പോ​ൾ ഞാ​ൻ റാ​ഫി​യെ ഉ​പേ​ക്ഷി​ച്ചു​വെ​ന്ന് പ​റ​ഞ്ഞ​വ​ർ വ​രെ​യു​ണ്ട്. 


അ​തി​നോ​ട് യോ​ജി​ക്കാ​ൻ പ​റ്റി​ല്ല. ഇ​ഷ്ട​പ്പെ​ട്ടി​ട്ട് കെ​ട്ടി​യ​താ​ണ്. വേ​ർ​പി​രി‍​യു​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ ര​ണ്ട് പേ​രു​ടേ​യും ക​രി​യ​റി​ന് ന​ല്ല​തെ​ന്ന് തോ​ന്നി. പ​റ്റാ​ത്ത ഒ​രു കാ​ര്യം ചെ​യ്താ​ൽ അ​ത് ന​മ്മ​ളെ കൂ​ടു​ത​ൽ വി​ഷ​മി​പ്പി​ക്കും. അ​ല്ലാ​തെ ര​ണ്ടു​പേ​രു​ടെ​യും ക​രി​യ​ർ ന​ശി​പ്പി​ക്കാ​ൻ എ​നി​ക്ക് താ​ല്പ​ര്യ​മി​ല്ല.  


പി​രി​യു​ന്ന​താ​ണ് ര​ണ്ടു​പേ​ർ​ക്കും ന​ല്ല​തെ​ങ്കി​ൽ പി​രി​യു​ക അ​ല്ലാ​തെ ക​ഷ്ട​പ്പെ​ട്ട് മു​ന്നോ​ട്ട് പോ​യി​ട്ട് കാ​ര്യ​മി​ല്ല അ​തു​കൊ​ണ്ട് ഞ​ങ്ങ​ൾ പി​രി​ഞ്ഞു. ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​തി​നോ​ട് താ​ൽ​പ​ര്യ​മി​ല്ല. ഞാ​ൻ ക​ഷ്ട​പ്പെ​ട്ടാ​ലെ എ​നി​ക്ക് ജീ​വി​ക്കാ​ൻ പ​റ്റു.  എ​നി​ക്ക് എ​ന്‍റെ സ​ന്തോ​ഷം ക​ണ്ടെ​ത്തി ജീ​വി​ക്കു​ന്ന​താ​ണ് ഇ​ഷ്ടം.  എ​നി​ക്ക് ജീ​വി​ക്ക​ണ​മെ​ങ്കി​ൽ ഞാ​ൻ ത​ന്നെ ക​ഷ്ട​പ്പെ​ട​ണം. എ​നി​ക്ക് എ​ന്‍റെ ജീ​വി​തം നോ​ക്കി​യേ പ​റ്റൂ.  


കോ​മ​ഡി ചെ​യ്യു​ന്ന വ്യ​ക്തി എ​പ്പോ​ഴും അ​ങ്ങ​നെ​യാ​ണെ​ന്ന് ക​രു​ത​രു​ത്. അ​വ​ർ​ക്ക് വേ​റൊ​രു മു​ഖ​മു​ണ്ട്. അ​വ​ർ​ക്ക് വേ​റൊ​രു ജീ​വി​ത​മു​ണ്ട്. ഒ​രു നാ​ണ​യ​ത്തി​ന് ര​ണ്ട് വ​ശ​ങ്ങ​ൾ ഉ​ണ്ടെ​ന്നു പ​റ​യു​ന്ന​തു​പോ​ലെ ഒ​രു വ്യ​ക്തി​ക്കും ര​ണ്ടു മു​ഖ​മു​ണ്ട്.  ഇ​ത് എ​നി​ക്ക് പ​റ​യ​ണം എ​ന്ന് തോ​ന്നി. 


ഈ ​കാ​ര്യം ഞാ​ൻ പ​റ​ഞ്ഞി​ല്ല എ​ന്നു​ണ്ടെ​ങ്കി​ൽ ഇ​നി​യും ഒ​രു​പാ​ട് ചോ​ദ്യ​ങ്ങ​ളും ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളും വ​രും എ​ന്ന് എ​നി​ക്ക​റി​യാം. അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ ഈ ​ഒ​രു കാ​ര്യം ഇ​പ്പോ​ൾ ഇ​വി​ടെ വ​ച്ച് പ​റ​യു​ന്ന​ത്. കു​റ​ച്ചു ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു ആ ​ചോ​ദ്യ​ങ്ങ​ൾ ഞാ​ൻ ക്ലി​യ​ർ ചെ​യ്തു ചി​ല​വ​രു​ടെ തെ​റ്റി​ദ്ധാ​ര​ണ​ക​ൾ ഉ​ണ്ട്. അ​തും ഞാ​ൻ ക്ലി​യ​ർ ചെ​യ്തു.  ഇ​നി ഇ​വി​ടെ​യും പോ​സി​റ്റീ​വും നെ​ഗ​റ്റീ​വും പ​റ​യു​ന്ന​വ​ർ ഉ​ണ്ടാ​കും.  


പ​ക്ഷേ ഒ​രാ​ളു​ടെ ജീ​വി​തം അ​വ​ർ​ക്ക് മാ​ത്ര​മേ അ​റി​യൂ. ഞാ​ൻ അ​നു​ഭ​വി​ച്ച​ത് എ​നി​ക്ക് മാ​ത്ര​മേ അ​റി​യു.  എ​ന്റെ മാ​ന​സി​കാ​വ​സ്ഥ എ​നി​ക്ക് നോ​ക്ക​ണം , എ​ന്‍റെ ആ​രോ​ഗ്യം നോ​ക്ക​ണം, എ​ന്‍റെ മാ​താ​പി​താ​ക്ക​ളെ നോ​ക്ക​ണം, ക​രി​യ​ർ നോ​ക്ക​ണം. 


അ​തൊ​ക്കെ​കൊ​ണ്ട് ന​ല്ല തീ​രു​മാ​നം എ​ടു​ക്കു​ക എ​ന്നു​ള്ള​താ​ണ്.  പി​രി​യു​ന്ന​താ​ണ് ര​ണ്ടു​പേ​ർ​ക്കും ന​ല്ല​തെ​ന്നു ഞ​ങ്ങ​ൾ​ക്ക് തോ​ന്നി, അ​തു​കൊ​ണ്ട് ഞ​ങ്ങ​ൾ പി​രി​ഞ്ഞു. അ​തി​ന് ഒ​രു​പാ​ടു കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കും അ​ത് ഞ​ങ്ങ​ൾ​ക്ക് പ​റ​യാ​ൻ താ​ല്പ​ര്യ​മി​ല്ല. പി​രി​ഞ്ഞോ എ​ന്നു​ള്ള ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​ര​മാ​ണ് പ​റ​ഞ്ഞ​ത്, അ​ത് ഞാ​ൻ ത​ന്നെ പ​റ​യ​ണം എ​ന്ന് എ​നി​ക്ക് തോ​ന്നി. 


ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത് എ​ന്‍റെ ക​ഷ്ട​പ്പാ​ടു​കൊ​ണ്ടു ഉ​യ​ർ​ന്നു​വ​ന്ന വ്യ​ക്തി​യാ​ണ് ഞാ​ൻ എ​ന്നാ​ണ്. ഞാ​ൻ പ​റ​ഞ്ഞ​ത് നി​ങ്ങ​ൾ​ക്കൊ​ക്കെ മ​ന​സി​ലാ​യി​ട്ടു​ണ്ട് എ​ന്ന് വി​ചാ​രി​ക്കു​ക​യാ​ണ്. എ​ന്നെ സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​വ​ർ​ക്കും എ​ന്നെ വെ​റു​ക്കു​ന്ന​വ​ർ​ക്കും എ​ന്നെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും ഒ​ക്കെ ന​ന്ദി.’’​മ​ഹീ​ന​യു​ടെ വാ​ക്കു​ക​ൾ.


വെ​ബ്സീ​രി​സു​ക​ളി​ലൂ​ടെ​യും കോ​മ​ഡി ഷോ​ക​ളി​ലൂ​ടെ​യും പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​യ വ്യ​ക്തി​യാ​ണ് റാ​ഫി. റാ​ഫി​യു​ടെ ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ൾ ക​ണ്ട് ആ​രാ​ധി​ക​യാ​യി മാ​റി​യ മ​ഹീ​ന പി​ന്നീ​ട് റാ​ഫി​യു​ടെ ജീ​വി​ത പ​ങ്കാ​ളി​യു​മാ​യി. 2022ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. ‘തീ​പ്പൊ​രി ബെ​ന്നി’, ‘ആ​ന​ന്ദ് ശ്രീ​ബാ​ല’ എ​ന്നീ സി​നി​മ​ക​ളി​ലും റാ​ഫി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 
ഈ ​വ​ർ​ഷം മ​ഹീ​ന ദു​ബാ​യി​ലേ​ക്കു താ​മ​സം മാ​റ്റി​യി​രു​ന്നു. ദു​ബാ​യി​ൽ ജോ​ലി തി​ര​ക്കു​ക​ളി​ൽ ആ​ണ് മ​ഹീ​ന. അ​ടു​ത്തി​ടെ മ​ഹീ​ന റാ​ഫി എ​ന്ന പേ​രു മാ​റ്റി മ​ഹീ​ന മു​ന്ന എ​ന്നാ​ക്കി​യ​ത് വാ​ർ​ത്ത ആ​യി​രു​ന്നു. അ​ന്നു​മു​ത​ൽ ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞു എ​ന്ന ത​ര​ത്തി​ൽ ഊ​ഹാ​പോ​ഹ​ങ്ങ​ളും പ്ര​ച​രി​ച്ചി​രു​ന്നു.

Movies

സ്റ്റു​ട്ട്ഗാ​ട്ട് ഇ​ന്ത്യ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​ക്ക് "പ​ണി'; മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി ജോ​ജു​വി​ന്‍റെ ചി​ത്രം

ജോ​ജു ജോ​ർ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ തി​യ​റ്റ​റി​ലെ​ത്തി പ്രേ​ക്ഷ​ക​പ്ര​ശം​സ നേ​ടി​യ ചി​ത്രം ‘പ​ണി’ ജ​ർ​മ​നി​യി​ലെ പ്ര​ശ​സ്ത​മാ​യ സ്റ്റു​ട്ട്ഗാ​ർ​ട്ട് ഇ​ന്ത്യ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ജൂ​ലൈ 25-ന് ​സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കും.

50 ദി​വ​സം തി​യേ​റ്റ​റു​ക​ളി​ലി​ല്‍ നി​റ​ഞ്ഞോ​ടി​യ ചി​ത്രം ഒ​ടി​ടി​യി​ല്‍ നാ​ലു​ഭാ​ഷ​ക​ളി​ല്‍ ടോ​പ് ട്രെ​ന്‍​ഡിം​ഗാ​യും ഗൂ​ഗി​ളി​ല്‍ അ​ഖി​ലേ​ന്ത്യ എ​ന്‍റ​ര്‍​ടെ​യി​ന്‍​മെ​ന്‍റ് ട്രെ​ന്‍​ഡിം​ഗി​ല്‍ ര​ണ്ടാ​മ​താ​യും വി​ജ​യ യാ​ത്ര തു​ട​ർ​ന്നു.

ചി​ത്ര​ത്തി​ല്‍ ജോ​ജു​വി​ന്‍റെ നാ​യി​ക​യാ​യി എ​ത്തി​യ അ​ഭി​ന​യ യ​ഥാ​ര്‍​ഥ ജീ​വി​ത​ത്തി​ല്‍ സം​സാ​ര​ശേ​ഷി​യും കേ​ള്‍​വി ശ​ക്തി​യും ഇ​ല്ലാ​ത്ത പെ​ണ്‍​കു​ട്ടി​യാ​ണ്.

ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലു​ള്ള സി​നി​മ​ക​ളി​ലും മു​മ്പ് അ​ഭി​ന​യ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. സാ​ഗ​ര്‍, ജു​നൈ​സ്, ഗാ​യി​ക അ​ഭ​യ ഹി​ര​ണ്‍​മ​യി, പ്ര​ശാ​ന്ത് അ​ല​ക്സ്, സു​ജി​ത് ശ​ങ്ക​ര്‍ തു​ട​ങ്ങി വ​ന്‍ താ​ര​നി​ര​യും, കൂ​ടാ​തെ അ​റു​പ​തോ​ളം പു​തി​യ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​രു​ന്നു.

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ത​ന്നെ മു​ന്‍​നി​ര ടെ​ക്നീ​ഷ്യ​ന്‍​മാ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്. വി​ഷ്ണു വി​ജ​യ്, സാം ​സി.​എ​സ്. എ​ന്നി​വ​രാ​ണ് സം​ഗീ​തം. ക്യാ​മ​റ: വേ​ണു ഐ.​എ​സ്.​സി, ജി​ന്‍റോ ജോ​ര്‍​ജ്, എ​ഡി​റ്റ​ര്‍: മ​നു ആ​ന്‍റ​ണി, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന്‍: സ​ന്തോ​ഷ് രാ​മ​ന്‍, സ്റ്റ​ണ്ട്: ദി​നേ​ശ് സു​ബ്ബ​രാ​യ​ന്‍, കോ​സ്റ്റ്യൂം: സ​മീ​റ സ​നീ​ഷ്, മേ​ക്ക​പ്പ്: റോ​ഷ​ന്‍ എ​ന്‍.​ജി, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍: ദീ​പ​ക് പ​ര​മേ​ശ്വ​ര​ന്‍.

Movies

അ​മ്മ ജ​ന​റ​ല്‍ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച കൊ​ച്ചി​യി​ല്‍

അ​മ്മ ജ​ന​റ​ല്‍ ബോ​ഡി യോ​ഗം ഞാ​യ​റാ​ഴ്ച കൊ​ച്ചി​യി​ല്‍ താ​ര സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ജ​ന​റ​ല്‍ ബോ​ഡി യോ​ഗം നാ​ളെ കൊ​ച്ചി​യി​ല്‍ ന​ട​ക്കും. സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വം സം​ബ​ന്ധി​ച്ച് നാ​ളെ നി​ര്‍​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ വീ​ണ്ടും തി​രി​ച്ചെ​ത്തു​മോ എ​ന്ന​തു സം​ബ​ന്ധി​ച്ചും നാ​ളെ തീ​രു​മാ​ന​മു​ണ്ടാ​കും. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യ ന​ട​ന്‍ സി​ദ്ദി​ഖ് ഉ​ള്‍​പ്പെ​ടെ നേ​തൃ​പ​ദ​വി​യി​ലു​ള്ള ചി​ല​ര്‍​ക്കെ​തി​രേ ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ ചി​ല ഭാ​ര​വാ​ഹി​ക​ള്‍ സ്ഥാ​നം രാ​ജി​വ​യ്ക്കു​ക​യു​ണ്ടാ​യി.

ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട​തോ​ടെ ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യാ​ണ് ഭ​ര​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ല്‍ അ​ല്ലെ​ങ്കി​ലും മോ​ഹ​ന്‍​ലാ​ല്‍ ക​മ്മി​റ്റി അം​ഗ​മാ​യി തു​ട​ര്‍​ന്നി​രു​ന്നു. മ​റ്റൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ത​നി​ക്ക് താ​ത്പ​ര്യ​മി​ല്ലെ​ന്നാ​ണ് മോ​ഹ​ന്‍​ലാ​ലി​ന്‍റെ നി​ല​പാ​ടെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തോ​ട് അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്.

പൊ​തു​യോ​ഗ​ത്തി​ല്‍ വോ​ട്ടെ​ടു​പ്പ് വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ര്‍​ന്നാ​ല്‍ മോ​ഹ​ന്‍​ലാ​ല്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കി​ല്ലെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യ സി​ദ്ദി​ഖും ട്ര​ഷ​റ​റാ​യ ഉ​ണ്ണി മു​കു​ന്ദ​നും അ​ട​ക്ക​മു​ള്ള​വ​ര്‍ രാ​ജി​വ​ച്ച സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ നാ​ളെ ന​ട​ക്കു​ന്ന പൊ​തു​യോ​ഗം ക​ണ്ടെ​ത്തും.

സെ​റ്റു​ക​ളി​ലെ ല​ഹ​രി ത​ട​യു​ന്ന​തി​ലും തീ​രു​മാ​നം

സി​നി​മ സെ​റ്റി​ലെ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ കേ​ര​ള ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ കൊ​ണ്ടു​വ​ന്ന പു​തി​യ നി​ര്‍​ദേ​ശ​വും അ​മ്മ​യു​ടെ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യും.

സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ നി​രോ​ധി​ത ല​ഹ​രി​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് സി​നി​മാ പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണ​മെ​ന്നാ​ണ് നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന നി​ര്‍​ദേ​ശം.

സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ വി​ഭാ​ഗ​ക്കാ​ര്‍​ക്കും ഈ ​മാ​സം 26 മു​ത​ല്‍ ഈ ​നി​ബ​ന്ധ​ന ന​ട​പ്പി​ലാ​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ജൂ​ണ്‍ 24ന​കം മ​റു​പ​ടി അ​റി​യി​ക്ക​ണ​മെ​ന്ന് നി​ര്‍​മാ​താ​ക്ക​ള്‍ അ​മ്മ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തി​നാ​ല്‍ ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ലും ജ​ന​റ​ല്‍ ബോ​ഡി​യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​കും.

Movies

ല​ഹ​രി​ക്കെ​തി​രെ തു​റ​ന്ന പോ​രാ​ട്ട​വു​മാ​യി ദി ​റി​യ​ൽ കേ​ര​ളാ സ്റ്റോ​റി; ട്രെ​യി​ല​ർ

 

ചെ​റു​പ്പ​ക്കാ​ർ​ക്കി​ട​യി​ലെ അ​മി​ത ല​ഹ​രി ഉ​പ​യോ​ഗം പ്ര​മേ​യ​മാ​ക്കി ഒ​രു​ങ്ങു​ന്ന സി​നി​മ​യാ​ണ് ദി ​റി​യ​ൽ കേ​ര​ളാ സ്റ്റോ​റി. മൊ​ണാ​ർ​ക്ക് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജെ.​കെ. നാ​യ​ർ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ആ​യി.

പു​തു​മു​ഖ​ങ്ങ​ളാ​യ സി​ദ്ധാ​ർ​ത്ഥ് ബാ​ബു, ഖു​ശ്ബു എ​ന്നി​വ​ർ​ക്കൊ​പ്പം സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ശ്രീ​ധ​ന്യ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ങ്ങു​ന്ന ചി​ത്രം ജൂ​ൺ 27ന് ​തി​യ​റ്റ​ർ റി​ലീ​സാ​യി എ​ത്തു​മെ​ന്ന് സം​വി​ധാ​യ​ക​ൻ അ​റി​യി​ച്ചു.

ല​ഹ​രി​യോ​ട് നോ ​പ​റ​യാം എ​ന്ന ടാ​ഗ് ലൈ​നി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്രം ല​ഹ​രി​ക്കെ​തി​രെ ഉ​ള്ള ബോ​ധ​വ​ത്ക​ര​ണ​മാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​ൽ ന​ട​ക്കു​ന്ന ചി​ല യ​ഥാ​ർ​ത്ഥ സം​ഭ​വ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ഈ ​കു​ടും​ബ​ചി​ത്ര​ത്തി​ന്‍റെ ക​ഥ, സം​ഭാ​ഷ​ണം എ​ന്നി​വ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ്.

Movies

ര​ഞ്ജി​ത്ത് സ​ജീ​വി​ന്‍റെ യു​ണൈ​റ്റൈ​ഡ് കിം​ഗ്ഡം ഇ​ന്നു​മു​ത​ൽ

ഫ്രാ​ഗ്ര​ന്‍റ് നേ​ച്ച​ർ ഫി​ലിം ക്രി​യേ​ഷ​ൻ​സ്, പൂ​യ​പ്പ​ള്ളി ഫി​ലിം​സ് എ​ന്നീ ബാ​ന​റി​ൽ ആ​ൻ, സ​ജീ​വ്, അ​ല​ക്സാ​ണ്ട​ർ മാ​ത്യു എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ച്ച് അ​രു​ൺ വൈ​ഗ സം​വി​ധാ​നം ചെ​യ്യു​ന്ന യു​ണൈ​റ്റ​ഡ് കിം​ഗ്ഡം ഓ​ഫ് കേ​ര​ള എ​ന്ന ചി​ത്രം ഇ​ന്ന് തി​യ​റ്റ​റി​ലെ​ത്തും.

ര​ഞ്ജി​ത്ത് സ​ജീ​വ്, ജോ​ണി ആ​ന്‍റ​ണി, ഇ​ന്ദ്ര​ൻ​സ്, മ​നോ​ജ് കെ. ​ജ​യ​ൻ, ഡോ​ക്ട​ർ റോ​ണി. മ​നോ​ജ് കെ.​യു., സം​ഗീ​ത, മീ​ര വാ​സു​ദേ​വ്, മ​ഞ്ജു പി​ള്ള, സാ​രം​ഗി ശ്യാം, ​തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

മൈ​ക്ക്, ഖ​ൽ​ബ്, ഗോ​ളം എ​ന്നി ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ര​ഞ്ജി​ത്ത് സ​ജീ​വ് നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ശ​ബ​രീ​ഷ് വ​ർ​മ്മ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് രാ​ജേ​ഷ് മു​രു​കേ​ശ​ൻ (നേ​രം, പ്രേ​മം ഫെ​യിം) സം​ഗീ​തം പ​ക​രു​ന്നു.

എ​ഡി​റ്റ​ർ- അ​രു​ൺ വൈ​ഗ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ- ഹാ​രി​സ് ദേ​ശം, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- റി​നി ദി​വാ​ക​ർ, ക​ല- സു​നി​ൽ കു​മ​ര​ൻ, മേ​ക്ക​പ്പ്-​ഹ​സ​ൻ വ​ണ്ടൂ​ർ, വ​സ്ത്രാ​ല​ങ്കാ​രം- മെ​ൽ​വി ജെ., ​പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്- വി​നോ​ഷ് കൈ​മ​ൾ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- കി​ര​ൺ റാ​ഫേ​ൽ, സ്റ്റി​ൽ​സ്- ബി​ജി​ത്ത് ധ​ർ​മ്മ​ടം, പ​ര​സ്യ​ക​ല- ഓ​ൾ​ഡ്മ​ങ്ക്സ്.

ഈ​രാ​റ്റു​പേ​ട്ട, വ​ട്ട​വ​ട, കൊ​ച്ചി, ഗു​ണ്ട​ൽ​പേ​ട്ട്, തി​രു​വ​ന​ന്ത​പു​രം, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ യു​ണൈ​റ്റ​ഡ് കിം​ഗ്ഡം ഓ​ഫ് കേ​ര​ള ഉ​ട​ൻ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. പി​ആ​ർ​ഒ എ.​എ​സ്. ദി​നേ​ശ്.

Movies

മു​റി​ക്കു​ള്ളി​ൽ ഇ​രി​പ്പാ​യി​ട്ട് ആ​റു മാ​സ​മാ​കു​ന്നു, പോ​സീ​റ്റി​വ് റി​വ്യൂ ഉ​ണ്ടാ​യി​ട്ടും പൊ​ട്ടി​പ്പോ​യ ഒ​രു പ​ട​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ എ​ന്ന ടാ​ഗ്

സൈ​ജു കു​റു​പ്പ് പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ സ്താ​നാ​ര്‍​ത്തി ശ്രീ​ക്കു​ട്ട​ന്‍ എ​ന്ന സി​നി​മ​യു​ടെ റി​ലീ​സി​നു നേ​രി​ട്ട തി​രി​ച്ച​ടി​ക​ളെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് സം​വി​ധാ​യ​ക​ൻ വി​നേ​ഷ് വി​ശ്വ​നാ​ഥ്. പോ​സി​റ്റീ​വ് റി​വ്യൂ ഉ​ണ്ടാ​യി​രു​ന്നി​ട്ടും ത​ന്‍റെ ചി​ത്രം കാ​ണാ​നെ​ത്തി​യ​വ​രെ പ​റ​ഞ്ഞു​വി​ട്ട് പ​ല തി​യ​റ്റ​റും ഷോ ​കാ​ന്‍​സ​ല്‍ ചെ​യ്തു​വെ​ന്ന് വി​നേ​ഷ് ആ​രോ​പി​ക്കു​ന്നു.

തി​യ​റ്റ​റു​ക​ളി​ൽ സാ​മ്പ​ത്തി​ക​മാ​യ പ​രാ​ജ​യ​മാ​യ സി​നി​മ ഈ ​വെ​ള്ളി​യാ​ഴ്ച മു​ത​ൽ സൈ​ന പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഒ​ടി​ടി റി​ലീ​സി​നെ​ത്തും.

വി​നേ​ഷി​ന്‍റെ കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

തി​യ​റ്റ​ർ റി​ലീ​സി​ന് ശേ​ഷം സ്താ​നാ​ർ​ത്തി ശ്രീ​ക്കു​ട്ട​ന് സം​ഭ​വി​ച്ച ചി​ല കാ​ര്യ​ങ്ങ​ൾ പ​റ​യാം. ഈ ​സി​നി​മ അ​ങ്ങ​നെ വി​ട്ടു​ക​ള​യാ​ൻ പ​റ്റി​ല്ല. എ​ന്‍റെ 5 വ​ർ​ഷ​ത്തെ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ആ​ണ്.

ആ​ദ്യ ദി​വ​സം ക്രൂ ​ഷോ, അ​തി​ൽ പോ​സി​റ്റി​വ് അ​ഭി​പ്രാ​യ​ങ്ങ​ൾ ത​ന്നെ​യേ വ​രു​ള്ളൂ അ​ത് കേ​ട്ട് ഒ​രു ജ​ഡ്ജ​മെ​ന്‍റി​ൽ എ​ത്ത​ണ്ട എ​ന്ന് ആ​ദ്യ​മേ തീ​രു​മാ​നി​ച്ചി​രു​ന്നു. പ​ക്ഷേ ഞെ​ട്ടി​ച്ച​ത് സം​വി​ധാ​യ​ക​ൻ കൃ​ഷാ​ന്ദ് സി​നി​മ​യെ​പ്പ​റ്റി ത​ന്ന റെ​സ്പോ​ൻ​സി​ൽ ആ​ണ്. അ​വി​ടെ ഒ​രു പ്ര​തീ​ക്ഷ തോ​ന്നി.

നേ​രെ പ​ദ്മ തി​യ​റ്റ​റി​ൽ ചെ​ന്ന​പ്പോ ആ​ള് കു​റ​വാ​ണ്. ക​ണ്മു​ന്നി​ൽ വെ​ച്ച് ന​മ്മു​ടെ വൈ​കി​ട്ട​ത്തെ ഷോ ​പോ​സ്റ്റ​ർ മാ​റ്റി മ​റ്റൊ​രു പ​ടം ക​യ​റു​ന്നു. കൂ​ടെ നി​ന്ന ആ​ന​ന്ദ് മ​ന്മ​ഥ​ന് വ​ലി​യ വി​ഷ​മ​മാ​യി. എ​നി​ക്കൊ​ന്നും തോ​ന്നി​യി​ല്ല. കാ​ര​ണം ഇ​തൊ​ക്കെ ത​ന്നെ പ്ര​തീ​ക്ഷി​ച്ചാ മ​തി എ​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഞാ​ൻ.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ല്ല റി​വ്യൂ​സ് വ​രാ​ൻ തു​ട​ങ്ങി. അ​പ്പോ​ഴും എ​നി​ക്ക് നി​ർ​വി​കാ​ര​ത ത​ന്നെ​യാ​ണ്. ഭ​ര​ദ്വാ​ജ് രം​ഗ​ന് പ​ടം കാ​ണ​ണ​മെ​ങ്കി​ൽ റി​ലീ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ വി​മി​യോ ലി​ങ്ക് കൊ​ടു​ക്കാ​തെ വ​ഴി​യി​ല്ല.

ന​മ്മു​ടെ ആ​ദ്യ​ത്തെ നെ​ഗ​റ്റീ​വ് റി​വ്യൂ വ​രാ​ൻ പോ​കു​ന്നു എ​ന്ന് ഉ​റ​പ്പി​ച്ചി​രു​ന്ന​പ്പോ​ൾ പു​ള്ളി​യു​ടെ ബ്ലോ​ഗി​ൽ റി​വ്യൂ വ​ന്നു. പോ​സി​റ്റി​വ് ആ​ണ്. അ​പ്പൊ ഇ​റ​ങ്ങി കു​റ​ച്ച് ദി​വ​സം ക​ഴി​ഞ്ഞി​രു​ന്നു.

അ​ദ്ദേ​ഹം ആ​ദ്യ​മാ​യി ബ്ലോ​ഗി​ലൂ​ടെ മാ​ത്രം വി​ടു​ന്ന റി​വ്യൂ​യാ​യി ഇ​ത് മാ​റി. പു​ള്ളി വീ​ഡി​യോ ആ​യി ചെ​യ്യാ​ൻ ത​യാ​റാ​യി​ല്ല. കാ​ര​ണ​മ​റി​യി​ല്ല. ചെ​യ്തി​രു​ന്നെ​ങ്കി​ൽ ഒ​രു​പാ​ട് വ​ലി​യ സ​ഹാ​യം ആ​യേ​നെ. വേ​റെ​യും കു​റെ റി​വ്യൂ​സ് വ​ന്നു. പൊ​സി​റ്റി​വ് ആ​ണ്.

എ​ന്നും എ​ല്ലാ ഷോ​യും ക​ഴി​യു​ന്ന ടൈ​മി​ൽ തി​രു​വ​ന​ന്ത​പു​രം കൈ​ര​ളി തി​യ​റ്റ​റി​ന്‍റെ മു​ന്നി​ൽ നി​ൽ​പ്പാ​ണ്. പ്രൊ​ജ​ക്ഷ​നി​സ്റ്റ് അ​നീ​ഷ​ണ്ണ​ൻ എ​ന്നും എ​ത്ര​പേ​രു​ണ്ട് കാ​ണാ​ൻ എ​ന്ന് പ​റ​യും. ന​ല്ല റി​വ്യൂ​സ് അ​പ്പോ​ഴും വ​രു​ന്നു​ണ്ട്. ഹി​റ്റ​ടി​ക്കും, അ​ടു​ത്ത പ​ടം നീ ​ഉ​ട​നെ സൈ​ൻ ചെ​യ്യും എ​ന്നൊ​ക്കെ വി​ളി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു​ണ്ട്.

ഒ​രു പ​ടം ഇ​റ​ങ്ങി​യാ​ൽ ഇ​ൻ​ഡ​സ്ട്രി​യി​ൽ നി​ന്ന് കോ​ളു​ക​ൾ വ​രും എ​ന്ന് കേ​ട്ടി​ട്ടു​ണ്ട്. അ​ങ്ങ​ന​ത്തെ കോ​ളു​ക​ൾ​ക്ക് ഞാ​നും നോ​ക്കി. ഇ​ൻ​ഡ​സ്ട്രി​യി​ൽ നി​ന്ന് എ​ന്നെ മു​ൻ​പ​രി​ച​യ​മി​ല്ലാ​ത്ത ഒ​രേ​യൊ​രു വി​ളി വ​ന്ന​ത് മാ​ലാ പാ​ർ​വ​തി ചേ​ച്ചി​യി​ൽ നി​ന്നാ​ണ്. അ​ല്ലാ​തെ ന​മ്പ​ർ ത​പ്പി പി​ടി​ച്ചും മ​റ്റും പ​ല വി​ളി​ക​ൾ വ​ന്നു. ഒ​ക്കെ​യും സ്നേ​ഹം നി​റ​ച്ച​ത്.

ഒ​രു​പാ​ട് പേ​ർ​ക്ക് ഷോ ​ഇ​ടാ​ത്ത​തി​നാ​ൽ പ​ടം കാ​ണാ​ൻ പ​റ്റി​യി​ല്ല എ​ന്ന് വി​ളി​ക​ൾ വ​രാ​ൻ തു​ട​ങ്ങി. ആ​റ്റി​ങ്ങ​ലി​ൽ ഒ​രു തി​യ​റ്റ​റി​ൽ ഒ​രു റ്റ്യൂ​ഷ​ൻ സെ​ന്‍റ​റി​ലെ അ​ൻ​പ​തി​ല​ധി​കം കു​ട്ടി​ക​ൾ പോ​യി​ട്ടും, അ​ല്ലാ​തെ പ​ടം കാ​ണാ​ൻ 10 പേ​രു​ണ്ടാ​യി​ട്ടും അ​വ​ർ ഷോ ​ഇ​ട്ടി​ല്ല എ​ന്ന് വൈ​കി അ​റി​ഞ്ഞു, നാ​ട്ടി​ലെ ചി​ല കൂ​ട്ടു​കാ​ർ അ​തെ തി​യ​റ്റ​റി​ൽ ആ​ളെ കൂ​ട്ടി ഷോ ​ഇ​ടീ​ച്ചു. പ​ല​യി​ട​ത്തും ഷോ ​വ​രു​ന്ന​വ​രെ പ​റ​ഞ്ഞു​വി​ട്ട കാ​ൻ​സ​ൽ ചെ​യ്യു​ന്നു എ​ന്ന​റി​ഞ്ഞു.

പു​ഷ്പ 2 കൂ​ടി വ​ന്ന​തോ​ടെ പൂ​ർ​ണം. തി​രു​വ​ന​ന്ത​പു​ര​ത്തും എ​റ​ണാ​കു​ള​ത്തും മാ​ത്ര​മാ​യി മാ​റി ര​ണ്ടാം ആ​ഴ്ച​യി​ൽ. അ​പ്പോ​ഴും ന​മു​ക്ക് പോ​സി​റ്റി​വ് റി​വ്യൂ​സ് മാ​ത്ര​മാ​ണ് വ​രു​ന്ന​ത്. ഒ​ന്നി​നു​പോ​ലും പൈ​സ കൊ​ടു​ത്തി​ട്ടി​ല്ല. ആ ​കാ​ശു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ കു​റേ​കൂ​ടി പോ​സ്റ്റ​ർ ഒ​ട്ടി​ച്ചേ​നെ. വ​നി​താ തി​യ​റ്റ​റി​ന്‍റെ​യും തി​രു​വ​ന​ന്ത​പു​രം കൈ​ര​ളി​യു​ടെ​യും മാ​നേ​ജ്‌​മെ​ന്‍റി​ന് ന​ന്ദി.

തി​യ​റ്റ​ർ വി​ട്ടു. ഒ​ടി​ടി​ക്കു​ള്ള കാ​ത്തി​രി​പ്പാ​യി. ആ​ദ്യ സി​നി​മ എ​ന്‍റെ ഒ​രു അ​ഡ്ര​സ് ആ​കു​മെ​ന്ന് ക​രു​തി. ആ​യി​ല്ല. മു​റി​ക്കു​ള്ളി​ൽ ഇ​രി​പ്പാ​യി​ട്ട് ആ​റു മാ​സ​മാ​കു​ന്നു. എ​ല്ലാ​വ​ർ​ക്കും അ​റി​യു​ന്ന ഒ​രു പൊ​ട്ടി​യ പ​ട​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ എ​ന്ന ടാ​ഗി​ന് തി​രി​ച്ച​റി​യാ​തെ​പോ​യ പ​ട​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ എ​ന്ന ടാ​ഗി​നേ​ക്കാ​ൾ വി​ല​യു​ണ്ട് എ​ന്ന് മ​ന​സി​ലാ​യി.

ഇ​ട​യ്ക്ക് കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ്‌​സി​ൽ മി​ക​ച്ച കു​ട്ടി​ക​ളു​ടെ ചി​ത്ര​മാ​യി. സൈ​ജു ചേ​ട്ട​ന് ന​മ്മു​ടെ പ​ട​ത്തി​നും ചേ​ർ​ത്ത് മി​ക​ച്ച സ​ഹ​ന​ട​നു​ള്ള അ​വാ​ർ​ഡ് കി​ട്ടി. അ​പ്പോ​ഴും വ​രു​ന്ന ഒ​ടി​ടി അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം അ​റി​യാ​തെ വീ​ർ​പ്പു​മു​ട്ടി.

ഒ​രു കാ​ര്യം തു​ട​ങ്ങി​വ​ച്ചാ​ൽ ഒ​രു ക്ളോ​ഷ​ർ കി​ട്ട​ണം. അ​ത് കി​ട്ടാ​തെ നീ​ണ്ടു​പോ​വു​ക എ​ന്ന​ത് വ​ലി​യ വേ​ദ​നി​പ്പി​ക്കു​ന്ന കാ​ര്യ​മാ​ണ്. നാ​ളെ സൈ​ന പ്ലേ​യി​ൽ പ​ടം വ​രും. ക​ണ്ടി​ട്ട് നി​ങ്ങ​ൾ​ക്ക് തോ​ന്നി​യ​ത് പ​റ​യൂ. കൊ​ള്ളി​ല്ലെ​ങ്കി​ൽ അ​ങ്ങ​നെ ത​ന്നെ.

അ​വി​ടെ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് ഞ​ങ്ങ​ളു​ടെ പ​ടം എ​ത്തി എ​ന്ന കാ​ര്യം അ​റി​ഞ്ഞാ​ൽ അ​താ​ണ് ഞ​ങ്ങ​ൾ​ക്ക് ഏ​റ്റ​വും വ​ലി​യ ആ​ശ്വാ​സം. നേ​ര​ത്തെ പ​റ​ഞ്ഞ ക്ളോ​ഷ​ർ. കാ​ണ​ണം.​അ​ടു​ത്ത പ​ടം സൈ​ൻ ചെ​യ്തി​ട്ടി​ല്ല. ശ്രീ​ക്കു​ട്ട​ൻ ഹി​റ്റും ആ​യി​ല്ല. പ​ക്ഷേ വി​ട്ടി​ട്ടി​ല്ല. ചി​ല​പ്പോ​ൾ ഒ​രു തോ​ൽ​വി ആ​യി​ട്ടാ​ണെ​ങ്കി​ലും ഞാ​ൻ ഇ​വി​ടെ​ത്ത​ന്നെ തു​ട​രും.

Latest News

Corehub Up