Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maoist Free

42 മാവോയിസ്റ്റുകൾ കീഴടങ്ങി, തെലുങ്കാന മാവോയിസ്റ്റ് മുക്തം

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ 42 മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി. പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ ഗ​റി​ല്ല ആ​ർ​മി (പി​എ​ൽ​ജി​എ) ഒ​ന്നാം ബ​റ്റാ​ലി​യ​ന്‍റെ അ​വ​സാ​ന ക​മാ​ൻ​ഡ​റാ​യി​രു​ന്ന സോ​ഡി കേ​ശ​ലു ഉ​ൾ​പ്പെ​ടെ​യാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

മു​തി​ർ​ന്ന നേ​താ​വ് ബാ​ഡി​സെ ദേ​വ​യ്ക്ക് ശേ​ഷം തെ​ലു​ങ്കാ​ന-ഛ​ത്തീ​സ്ഗ​ഡ് അ​തി​ർ​ത്തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മാ​വോ​യി​സ്റ്റ് ക​മാ​ൻ​ഡ​റാ​യി​രു​ന്നു 47കാ​ര​നാ​യ കേ​ശ​ലു. ‌ഏ​ക​ദേ​ശം 20 ല​ക്ഷം രൂ​പ പോ​ലീ​സ് ഇ​യാ​ളു​ടെ ത​ല​യ്ക്കു വി​ല​യി​ട്ടി​രു​ന്നു.

ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും ഇ​വ​ർ കൈ​മാ​റി. സം​സ്ഥാ​നം മാ​വോ​യി​സ്റ്റ് മു​ക്ത​മാ​യെ​ന്ന് തെ​ലു​ങ്കാ​ന ഡി​ജി​പി ബി. ​ശി​വ​ധ​ർ റെ​ഡ്ഢി പ​റ​ഞ്ഞു.

Latest News

Corehub Up