ഹൈദരാബാദ്: തെലുങ്കാനയിൽ 42 മാവോയിസ്റ്റുകൾ കീഴടങ്ങി. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പിഎൽജിഎ) ഒന്നാം ബറ്റാലിയന്റെ അവസാന കമാൻഡറായിരുന്ന സോഡി കേശലു ഉൾപ്പെടെയാണ് കീഴടങ്ങിയത്.
മുതിർന്ന നേതാവ് ബാഡിസെ ദേവയ്ക്ക് ശേഷം തെലുങ്കാന-ഛത്തീസ്ഗഡ് അതിർത്തിയിൽ പ്രവർത്തിക്കുന്ന രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട മാവോയിസ്റ്റ് കമാൻഡറായിരുന്നു 47കാരനായ കേശലു. ഏകദേശം 20 ലക്ഷം രൂപ പോലീസ് ഇയാളുടെ തലയ്ക്കു വിലയിട്ടിരുന്നു.
ആയുധങ്ങളും വെടിക്കോപ്പുകളും ഇവർ കൈമാറി. സംസ്ഥാനം മാവോയിസ്റ്റ് മുക്തമായെന്ന് തെലുങ്കാന ഡിജിപി ബി. ശിവധർ റെഡ്ഢി പറഞ്ഞു.
Tags : Maoists surrender Telangana Maoist free