Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MarIvanios

ധ​ന്യ​ൻ മാ​ർ ഈ​വാ​നി​യോ​സി​ന്‍റെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ധ​​​ന്യ​​​ൻ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സി​​​ന്‍റെ എ​​​ഴു​​​പ​​​ത്തി​​​മൂ​​​ന്നാം ഓ​​​ർ​​​മ​​​പ്പെ​​​രു​​​ന്നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ക​​​ബ​​​റി​​​ങ്ക​​​ലേ​​​ക്ക് ന​​​ട​​​ത്തു​​​ന്ന തീ​​​ർ​​​ഥാ​​​ട​​​ന പ​​​ദ​​​യാ​​​ത്ര ഇ​​​ന്ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ൽ പ​​​ള്ളി​​​യി​​​ലെ ക​​​ബ​​​റി​​​ട​​​ത്തി​​​ൽ എ​​​ത്തി​​​ച്ചേ​​​രും. റാ​​​ന്നി പെ​​​രു​​​നാ​​​ട്ടി​​​ൽ നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച പ്ര​​​ധാ​​​ന തീ​​​ർ​​​ഥാ​​​ട​​​ന പ​​​ദ​​​യാ​​​ത്ര ഇ​​​ന്നു രാ​​​വി​​​ലെ പി​​​ര​​​പ്പ​​​ൻ​​​കോ​​​ട് നി​​​ന്നുമാ​​​രം​​​ഭി​​​ച്ച് വേ​​​റ്റി​​​നാ​​​ട്, വ​​​ട്ട​​​പ്പാ​​​റ, അ​​​രു​​​വി​​​യോ​​​ട്, നാ​​​ലാ​​​ഞ്ചി​​​റ ബ​​​ഥ​​​നി ആ​​​ശ്ര​​​മം, മാ​​​ർ ഇ​​​വാ​​​നി​​​യോ​​​സ് വി​​​ദ്യാ​​​ന​​​ഗ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ സ്വീ​​​ക​​​ര​​​ണം ഏ​​​റ്റു​​​വാ​​​ങ്ങി വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ക​​​ബ​​​റി​​​ട​​​ത്തി​​​ൽ എ​​​ത്തി​​​ച്ചേ​​​രും.

മേ​​​ജ​​​ർ ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ തീ​​​ർ​​​ഥാ​​​ട​​​ക​​​രെ ക​​​ബ​​​റി​​​ട​​​ത്തി​​​ലേ​​​ക്ക് സ്വീ​​​ക​​​രി​​​ക്കും. മാ​​​വേ​​​ലി​​​ക്ക​​​ര, മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് ജ​​​ന്മ​​​ഗൃ​​​ഹ​​​മാ​​​യ പു​​​തി​​​യ​​​കാ​​​വി​​​ൽ നി​​​ന്നും ആ​​​രം​​​ഭി​​​ച്ച പ​​​ദ​​​യാ​​​ത്ര ഇ​​​ന്നു രാ​​​വി​​​ലെ കാ​​​രം​​​മൂ​​​ട് നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച് ക​​​ഴ​​​ക്കൂ​​​ട്ടം, കാ​​​ര്യ​​​വ​​​ട്ടം വ​​​ഴി വൈ​​​കു​​​ന്നേ​​​രം ക​​​ബ​​​റി​​​ൽ എ​​​ത്തി​​​ച്ചേ​​​രും. മാ​​​ർ​​​ത്താ​​​ണ്ഡ​​​ത്തു നി​​​ന്നും പാ​​​റ​​​ശാ​​​ല​​​യി​​​ൽ നി​​​ന്നു​​​മു​​​ള്ള പ​​​ദ​​​യാ​​​ത്ര​​​ക​​​ൾ ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം ക​​​ബ​​​റി​​​ൽ എ​​​ത്തി​​​ച്ചേ​​​രും.


തു​​​ട​​​ർ​​​ന്ന് ആ​​​റി​​​നു മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ​​​ബാ​​​വാ​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ സ​​​ന്ധ്യാ​​​പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ക്കും. അ​​​തി​​​നു​​​ശേ​​​ഷം നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് വി​​​ശ്വാ​​​സി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മെ​​​ഴു​​​കു​​​തി​​​രി നേ​​​ർ​​​ച്ച പ്ര​​​ദ​​​ക്ഷി​​​ണം ന​​​ട​​​ക്കും. കാ​​​തോ​​​ലി​​​ക്കാ ബാ​​​വ​​​യോ​​​ടൊ​​​പ്പം മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റും ഹൈ​​​ദ​​​രാ​​​ബാ​​​ദ് ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ്പു​​​മാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ ഡോ. ​​​ആ​​​ന്‍റ​​​ണി പൂ​​​ള​​​യും മ​​​റ്റ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്തമാ​​​രും നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് വൈ​​​ദി​​​ക​​​രും സ​​​ന്യ​​​സ്ത​​​രും വി​​​ശ്വാ​​​സ​​​ഗ​​​ണ​​​വും ക​​​ത്തി​​​ച്ച തി​​​രി​​​ക​​​ളു​​​മാ​​​യി പ്ര​​​ദ​​​ക്ഷി​​​ണ​​​ത്തി​​​ൽ അ​​​ണി​​​ചേ​​​രും. നാ​​​ളെ രാ​​​വി​​​ലെ എ​​​ട്ടി​​​ന് ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കും.

തു​​​ട​​​ർ​​​ന്ന് അ​​​ഞ്ഞൂ​​​റോ​​​ളം വൈ​​​ദി​​​ക​​​രും മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രും കു​​​ർ​​​ബാ​​​ന​​​യ്ക്കാ​​​യി ക​​​ബ​​​ർ ചാ​​​പ്പ​​​ലി​​​ൽ നി​​​ന്നും ക​​​ത്തീ​​​ഡ്ര​​​ലി​​​ലേ​​​ക്ക് പ്ര​​​ദ​​​ക്ഷി​​​ണ​​​മാ​​​യി നീ​​​ങ്ങും. തു​​​ട​​​ർ​​​ന്ന് ആ​​​ഘോ​​​ഷ​​​മാ​​​യ സ​​​മൂ​​​ഹ​​​ബ​​​ലി, ബ​​​ലിമ​​​ധ്യേ ക​​​ർ​​​ദി​​​നാ​​​ൾ ഡോ.​​​ആ​​​ന്‍റ​​​ണി പൂ​​​ള വ​​​ച​​​നസ​​​ന്ദേ​​​ശം ന​​​ൽ​​​കും.

 

Latest News

Corehub Up