വാത്സിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ ഇംഗ്ലണ്ടിലെ വാത്സിംഗ്ഹാമിൽ സംഘടിപ്പിച്ച പത്താം വാർഷിക തീർഥാടനം മരിയഭക്തിയുടെ മഹാപ്രഘോഷണമായി.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടന്ന തീർഥാടനത്തിൽ ഗ്രേറ്റ് ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
സപ്രാ പ്രാർഥനയോടെയാണ് തിരുക്കർമങ്ങൾ ആരംഭിച്ചത്. തുടർന്ന് ദിവ്യകാരുണ്യ ആരാധന, മരിയൻ സന്ദേശം, കൊടിയേറ്റം, പ്രസുദേന്തിവാഴ്ച എന്നിവ നടന്നു. പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് നൽകിയ സന്ദേശം വിശ്വാസികൾക്ക് ആത്മീയ പ്രചോദനമായി.
മിഷൻ ബാനറുകൾ, മുത്തുക്കുടകൾ, വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ നടന്ന തിരുന്നാൾ പ്രദക്ഷിണം ഭക്തിനിർഭരമായ കാഴ്ചയായി.