x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ത്സിം​ഗ്ഹാ​മി​ൽ മ​രി​യ​ഭ​ക്തി​യു​ടെ മ​ഹാ​സം​ഗ​മം; പ​ത്താം വാ​ർ​ഷി​ക തീ​ർ​ഥാ​ട​നം ഭ​ക്തി​സാ​ന്ദ്ര​മാ​യി

അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ
Published: July 22, 2026 01:13 PM IST | Updated: July 22, 2026 01:13 PM IST

പ​ത്താം വാ​ർ​ഷി​ക തീ​ർ​ഥാ​ട​നത്തിൽ നിന്ന്

 

വാ​ത്സിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇം​ഗ്ല​ണ്ടി​ലെ വാ​ത്സിം​ഗ്ഹാ​മി​ൽ സം​ഘ​ടി​പ്പി​ച്ച പ​ത്താം വാ​ർ​ഷി​ക തീ​ർ​ഥാ​ട​നം മ​രി​യ​ഭ​ക്തി​യു​ടെ മ​ഹാ​പ്ര​ഘോ​ഷ​ണ​മാ​യി.

രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന തീ​ർഥാ​ട​ന​ത്തി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

സ​പ്രാ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, മ​രി​യ​ൻ സ​ന്ദേ​ശം, കൊ​ടി​യേ​റ്റം, പ്ര​സു​ദേ​ന്തി​വാ​ഴ്ച എ​ന്നി​വ ന​ട​ന്നു. പ്രോ​ട്ടോ​സി​ഞ്ചെ​ല്ലൂ​സ് റ​വ. ഡോ. ​ആ​ന്‍റണി ചു​ണ്ടെ​ലി​ക്കാ​ട്ട് ന​ൽ​കി​യ സ​ന്ദേ​ശം വി​ശ്വാ​സി​ക​ൾ​ക്ക് ആ​ത്മീ​യ പ്ര​ചോ​ദ​ന​മാ​യി.

മി​ഷ​ൻ ബാ​ന​റു​ക​ൾ, മു​ത്തു​ക്കു​ട​ക​ൾ, വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന തി​രു​ന്നാ​ൾ പ്ര​ദ​ക്ഷി​ണം ഭ​ക്തി​നി​ർ​ഭ​ര​മാ​യ കാ​ഴ്ച​യാ​യി.

 

K-Rail Survey

ജ​പ​മാ​ല​യും മാ​തൃ​വ​ണ​ക്ക ഗാ​ന​ങ്ങ​ളും പ്രാ​ർ​ഥ​ന​ക​ളും നി​റ​ഞ്ഞ പ്ര​ദ​ക്ഷി​ണ​ത്തി​ൽ ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്നു. ദി​വ്യ​കാ​രു​ണ്യ​വും വാ​ത്സിം​ഗ്ഹാം മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​കൊ​ണ്ടാ​ണ് പ്ര​ദ​ക്ഷി​ണം സ​മാ​പി​ച്ച​ത്.

വാ​ത്സിം​ഗ്ഹാം ക​ത്തോ​ലി​ക്കാ നാ​ഷ​ണ​ൽ ബ​സി​ലി​ക്ക​യു​ടെ റെ​ക്ട​ർ മോ​ൺ​സി​ഞ്ഞോ​ർ റോ​ബ​ർ​ട്ട് ബി​ല്ലിം​ഗ് തീ​ർ​ത്ഥാ​ട​ക​രെ സ്വാ​ഗ​തം ചെ​യ്തു. പൗ​രോ​ഹി​ത്യ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തെ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ആ​ദ​രി​ച്ചു.

ആ​ഷ്‌​ഫോ​ർ​ഡ് സെ​ന്‍റ് സൈ​മ​ൺ സ്റ്റോ​ക്ക് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​സ് അ​ഞ്ച​നാ​നി​യി​ലി​ന്‍റെ ജ​ന്മ​ദി​ന​വും ച​ട​ങ്ങി​ൽ അ​നു​സ്മ​രി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ന്ന ആ​ഘോ​ഷ​പൂ​ർ​വ​മാ​യ സ​മൂ​ഹ​ബ​ലി​ക്ക് മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

 

K-Rail Survey

പ്രോ​ട്ടോ​സി​ഞ്ചെ​ല്ലൂ​സ് റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, ചാ​ൻ​സ​ല​ർ റ​വ. ഡോ. ​മാ​ത്യു പി​ണ​ക്കാ​ട്ട്, വൈ​സ് ചാ​ൻ​സ​ല​ർ ഫാ. ​ഫാ​ൻ​സു​വ പ​ത്തി​ൽ, ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ മാ​ത്യു, തീ​ർ​ത്ഥാ​ട​ന ക​മ്മി​റ്റി കോഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജി​നു മു​ണ്ടു​ന​ട​ക്ക​ൽ എ​ന്നി​വ​രു​ള്‍​പ്പെ​ടെ രൂ​പ​ത​യി​ലെ നി​ര​വ​ധി വൈ​ദി​ക​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ഫാ. ​ജി​നു മു​ണ്ടു​ന​ട​ക്ക​ലി​നെ​യും കേം​ബ്രി​ഡ്ജ് റീ​ജ​ൻ സീ​റോമ​ല​ബാ​ർ ടീ​മി​നെ​യും മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ അ​ഭി​ന​ന്ദി​ച്ചു.

 

K-Rail Survey

ബി​ജു കൊ​ച്ചു​തെ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ ഗാ​ന​ശു​ശ്രൂ​ഷ​യും ച​ട​ങ്ങി​ന് ആ​ത്മീ​യ ഭം​ഗി പ​ക​ർ​ന്നു.

പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ സ​ന്നി​ധി​യി​ൽ പ്രാ​ർ​ഥ​ന​ക​ളും നേ​ർ​ച്ച​കാ​ഴ്ച​ക​ളും സ​മ​ർ​പ്പി​ച്ച വി​ശ്വാ​സി​ക​ൾ മാ​തൃ​സ്നേ​ഹ​ത്തി​ന്‍റെ അ​നു​ഗ്ര​ഹാ​നു​ഭ​വ​ങ്ങ​ളു​മാ​യി മ​ട​ങ്ങി.

Tags : SyroMalabar MarJosephSrampickal MarianPilgrimage GreatBritain UKMalayalis

Recent News

Corehub Up