Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MarianPilgrimage

Europe

വാ​ത്സിം​ഗ്ഹാ​മി​ൽ മ​രി​യ​ഭ​ക്തി​യു​ടെ മ​ഹാ​സം​ഗ​മം; പ​ത്താം വാ​ർ​ഷി​ക തീ​ർ​ഥാ​ട​നം ഭ​ക്തി​സാ​ന്ദ്ര​മാ​യി

 

വാ​ത്സിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇം​ഗ്ല​ണ്ടി​ലെ വാ​ത്സിം​ഗ്ഹാ​മി​ൽ സം​ഘ​ടി​പ്പി​ച്ച പ​ത്താം വാ​ർ​ഷി​ക തീ​ർ​ഥാ​ട​നം മ​രി​യ​ഭ​ക്തി​യു​ടെ മ​ഹാ​പ്ര​ഘോ​ഷ​ണ​മാ​യി.

രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന തീ​ർഥാ​ട​ന​ത്തി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

സ​പ്രാ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, മ​രി​യ​ൻ സ​ന്ദേ​ശം, കൊ​ടി​യേ​റ്റം, പ്ര​സു​ദേ​ന്തി​വാ​ഴ്ച എ​ന്നി​വ ന​ട​ന്നു. പ്രോ​ട്ടോ​സി​ഞ്ചെ​ല്ലൂ​സ് റ​വ. ഡോ. ​ആ​ന്‍റണി ചു​ണ്ടെ​ലി​ക്കാ​ട്ട് ന​ൽ​കി​യ സ​ന്ദേ​ശം വി​ശ്വാ​സി​ക​ൾ​ക്ക് ആ​ത്മീ​യ പ്ര​ചോ​ദ​ന​മാ​യി.

മി​ഷ​ൻ ബാ​ന​റു​ക​ൾ, മു​ത്തു​ക്കു​ട​ക​ൾ, വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന തി​രു​ന്നാ​ൾ പ്ര​ദ​ക്ഷി​ണം ഭ​ക്തി​നി​ർ​ഭ​ര​മാ​യ കാ​ഴ്ച​യാ​യി.

 

Latest News

Corehub Up