കൊച്ചി: രാജ്യത്തെ ആദ്യത്തെ സര്‍ജിക്കല്‍ റിവ്യൂ കോര്‍പറേഷന്റെ (എസ്ആര്‍സി) അംഗീകൃത മാസ്റ്റര്‍ സര്ജന് ഇന്‍ റോബോട്ടിക് സര്‍ജറി അംഗീകാരം ഡോ. ഊര്‍മിള സോമന് നേടി.
കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ മിനിമലി ഇന്‍വേസീവ് ആന്‍ഡ് റോബോട്ടിക് ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റാണ്.
അന്താരാഷ്ട്ര നിലവാരത്തിലെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് മികച്ച രീതിയില്‍ റോബോട്ടിക് ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയതിനാണ് അംഗീകാരം. ലാപ്രോസ്കോപിക് ഗൈനക്കോളജി സര്‍ജറിയില്‍ 23 വര്‍ഷത്തിലേറെ പരിചയസമ്പത്തുണ്ട്.