Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meet Organized

Palakkad

ജി​ല്ലാ​ത​ല ഇ​ൻ​വെ​സ്റ്റേ​ഴ്സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

പാ​ല​ക്കാ​ട്: ജി​ല്ലാ വ്യ​വ​സാ​യകേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല ഇ​ൻ​വെ​സ്റ്റേ​ഴ്സ് മീ​റ്റ് 2025 വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ക്ഷേ​പ​ക​രെ ആ​ക​ര്‍​ഷി​ക്കു​ക, നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, നൂ​ത​ന​മാ​യ സം​രം​ഭ ആ​ശ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ക, വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ അ​നു​മ​തി​ക​ളും സേ​വ​ന​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കു​ക, വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​ക​ളെ അ​വ​ത​രി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ങ്ങ​ളു​മാ​യാ​ണ് ഇ​ൻ​വെ​സ്റ്റേ​ഴ്സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ച​ത്.

ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നി​ക്ഷേ​പ​ക​ര്‍​ക്കുമു​ന്നി​ല്‍ വ്യാ​വ​സാ​യി​ക മേ​ഖ​ല​യ്ക്ക് അ​നു​യോ​ജ്യ​മാ​യ പു​തി​യ സം​രം​ഭ​ക സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ധോ​ണി ലീ​ഡ് കോ​ള​ജി​ന്‍റെ ചെ​യ​ര്‍​മാ​ന്‍ ഡോ. ​തോ​മ​സ് ജോ​ര്‍​ജ് ക്ലാ​സെ​ടു​ത്തു.

കേ​ര​ള ഫി​നാ​ന്‍​ഷ്യ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ പ​ദ്ധ​തി​ക​ളും സേ​വ​ന​ങ്ങ​ളും എ​ന്ന വി​ഷ​യം കെ​എ​ഫ്സി ചീ​ഫ് മാ​നേ​ജ​ര്‍ എം.ആ​ർ. അ​രു​ണ്‍ അ​വ​ത​രി​പ്പി​ച്ചു. കേ​ര​ള സ്റ്റാ​ര്‍​ട്ട് അ​പ്പ് മി​ഷ​ന്‍റെ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് കേ​ര​ള സ്റ്റാ​ര്‍​ട്ട് അ​പ്പ് മി​ഷ​ന്‍ സീ​നി​യ​ർ ടെ​ക്നോ​ള​ജി ഫെ​ല്ലോ വി​നീ​ത ജോ​സ​ഫ് വി​ശ​ദീ​ക​രി​ച്ചു.

കെ​എ​സ്ഐ​ഡി സി, ​കി​ൻ​ഫ്ര, ജി​എ​സ്ടി, ഫാ​ക്ട​റീ​സ് ആ​ൻ​ഡ് ബോ​യി​ലേ​ഴ്സ്, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ്, വി​വി​ധ ബാ​ങ്കു​ക​ള്‍ എ​ന്നി​വ​രും സം​രം​ഭ​ക​ര്‍​ക്കാ​യു​ള്ള പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് ക്ലാ​സു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ഇ​ന്‍​വെ​സ്റ്റേ​ഴ്സ് മീ​റ്റി​ല്‍ 92 ഓ​ളം സം​രം​ഭ​ക​രും വി​വി​ധവ​കു​പ്പു​ക​ളി​ല്‍ നി​ന്നു​ള്ള 50 ഓ​ളം പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. 105 കോ​ടി​യോ​ളം രൂ​പ​യു​ടെ നി​ക്ഷേ​പ സ​ന്ന​ദ്ധ​ത സം​രം​ഭ​ക​രി​ല്‍ നി​ന്നും ല​ഭി​ച്ചു.

പാ​ല​ക്കാ​ട് ടോ​പ്പ് ഇ​ന്‍ ടൗ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ​ക​ള​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ബെ​ന​ഡി​ക്ട് വി​ല്യം ‍ജോ​ണ്‍​സ്, ലീ​ഡ് ഡി​സ്ട്രി​ക്ട് മാ​നേ​ജ​ര്‍ പി.​ടി. അ​നി​ല്‍​കു​മാ​ര്‍, കെ​എ​സ്എ​സ്ഐ​എ സെ​ക്ര​ട്ട​റി സു​നി​ല്‍ ജോ​സ​ഫ്, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ര്‍​മാ​രാ​യ എ.​കെ. റ​ഹ്മ​ത്ത​ലി, സി.​ജി. രാ​ജേ​ഷ്, എം.​വി . ബൈ​ജു, കെ. ​രാ​ജ​ന്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up