Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Micro-credit

Kannur

അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് മൈ​ക്രോ ക്രെ​ഡി​റ്റ്‌ വാ​യ്പ​ക​ൾ വി​ത​ര​ണം ചെ​യ്തു

പ​യ്യാ​വൂ​ർ: കേ​ര​ള സം​സ്ഥാ​ന പിന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പറേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ് അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന മൈ​ക്രോ ക്രെ​ഡി​റ്റ്‌ വാ​യ്പ​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത്‌ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്നു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​ന്ധു ബെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ന ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മെംബർ സെ​ക്ര​ട്ട​റി ഇ.​വി. ബി​ജു ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​വി. ജ​യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. പി​ന്നോ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ മാ​നേ​ജ​ർ എ​ൻ.​കെ. ന​ർ​മ​ദ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സൈ​മ​ൺ പെ​രു​വ​ക്കു​ന്നേ​ൽ, വാ​ർ​ഡ് മെം​ബ​ർ പി.​വി. പ്ര​കാ​ശ​ൻ, സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ പി. ​സെ​ൽ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ, സി​ഡി​എ​സ് അം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 56 അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ​ക്കാ​യി 2.91 കോടി രൂ​പ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

Latest News

Corehub Up