പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തപ്പോൾ.
പയ്യാവൂർ: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ പയ്യാവൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അയൽക്കൂട്ടങ്ങൾക്ക് നൽകുന്ന മൈക്രോ ക്രെഡിറ്റ് വായ്പയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ഷീന ജോൺ അധ്യക്ഷത വഹിച്ചു.
മെംബർ സെക്രട്ടറി ഇ.വി. ബിജു ആമുഖ പ്രഭാഷണവും കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ എം.വി. ജയൻ മുഖ്യപ്രഭാഷണവും നടത്തി. പിന്നോക്ക വിഭാഗ വികസന കോർപറേഷൻ മാനേജർ എൻ.കെ. നർമദ പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സൈമൺ പെരുവക്കുന്നേൽ, വാർഡ് മെംബർ പി.വി. പ്രകാശൻ, സിഡിഎസ് വൈസ് ചെയർപേഴ്സൺ പി. സെൽവി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. 56 അയൽക്കൂട്ടങ്ങൾക്കായി 2.91 കോടി രൂപയാണ് വിതരണം ചെയ്തത്.