പി.കെ. ശ്രീമതി
കണ്ണൂർ: വ്യാജവാർത്ത നല്‍കിയവർക്കെതിരേ മാനനഷ്ടക്കേസ് നൽകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അവർ.
കോൺഗ്രസ്, ബിജെപി നേതാക്കളും വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. നേരത്തെ പി.ടി. തോമസ് ചില വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിരുന്നുവെന്നും അന്ന് രോഗമായതിനാൽ നിയമനടപടി എടുത്തില്ലെന്നും പി.കെ. ശ്രീമതി പറഞ്ഞു.
വ്യാജവാർത്ത നൽകിയവർക്കെതിരേ സർക്കാർ അടിയന്തരമായി കേസെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ജയരാജൻ ആവശ്യപ്പെട്ടു.
Tags : PKSreemathi DefamationCase Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash