x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ർ​ബ​ല​രു​ടെ സ​ങ്ക​ടം​കാ​ണാ​ൻ പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ഴി​യ​ണം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ

വെബ് ഡെസ്ക്
Published: July 25, 2026 02:19 AM IST | Updated: July 25, 2026 02:19 AM IST

വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ക്കു​ന്നു.

ഒ​റ്റ​പ്പാ​ലം: സ​മൂ​ഹ​ത്തി​ലെ ദു​ർ​ബ​ല​രും നി​രാ​ലം​ബ​രാ​യ​വ​രു​ടെ സ​ങ്ക​ടം സ്വ​ന്തം സ​ങ്ക​ട​മാ​യി കാ​ണാ​നും അ​ത​നു​സ​രി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​നും പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ.

ച​ന്ദ്ര​മ്മ മാ​ധ​വ​ൻ നാ​യ​ർ (സി​എം​എ​ൻ) ട്ര​സ്റ്റ് ‘എ ​ഹോം ഓ​ഫ് യു​വ​ർ ഓ​ണ്‍’ പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​ഹ​ജീ​വി​ക​ളു​ടെ ഇ​ല്ലാ​യ്മ​ക​ളെ പ​രി​ഗ​ണി​ച്ചു​മാ​ത്രം ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന ന​ല്ല മ​നു​ഷ്യ​രാ​ണ് സ​മൂ​ഹ​ത്തെ പ്ര​സാ​ദാ​ത്മ​ക​മാ​ക്കു​ന്ന​ത്. കോ​ടി​ക​ൾ വി​ല​യു​ള്ള മ​രു​ന്നു​കൊ​ണ്ടു​മാ​ത്രം സു​ഖ​പ്പെ​ടു​ന്ന മാ​ര​ക​രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​രു​ണ്ട്. അ​വ​ർ​ക്കു​ള്ള മ​രു​ന്ന​ട​ക്കം വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​ക്ക​ണം.

സ​ർ​ക്കാ​രി​നു സാ​ധ്യ​മാ​കാ​ത്ത സം​ഗ​തി​ക​ളി​ൽ ക​ന്പ​നി​ക​ളു​ടെ സി​എ​സ്ആ​ർ ഫ​ണ്ട​ട​ക്കം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കു​മോ​യെ​ന്ന് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ഓ​രോ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും അ​താ​ത് വാ​ർ​ഡു​ക​ളി​ലു​ള്ള കി​ട​പ്പു​രോ​ഗി​ക​ളു​ടേ​യും നി​രാ​ലം​ബ​രു​ടേ​യും അ​വ​സ്ഥ സം​ബ​ന്ധി​ച്ച് ജാ​ഗ്ര​ത​യു​ള​ള​വ​രാ​യി​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
സി​എം​എ​ൻ ട്ര​സ്റ്റ് ചെ​യ​ർ​മാ​നും ഗ​ൾ​ഫ് വ്യ​വ​സാ​യി​യു​മാ​യ പ​ന്പാ​വാ​സ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

13 കു​ടും​ബ​ങ്ങ​ൾ​ക്ക് പു​തി​യ വീ​ടു​ക​ളു​ടെ താ​ക്കോ​ലു​ക​ൾ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും എം​എ​ൽ​എ​മാ​രും സ​മ്മാ​നി​ച്ചു.
ട്ര​സ്റ്റ് പു​തി​യ​താ​യി നി​ർ​മി​ച്ചു​ന​ൽ​കു​ന്ന പ​ത്തു​വീ​ടു​ക​ളു​ടെ ധാ​ര​ണാ​പ​ത്ര​വും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

മ​ന്ത്രി​മാ​രാ​യ എ​ൻ. ഷം​സു​ദ്ദീ​ൻ, കെ.​എ. തു​ള​സി, എം​എ​ൽ​എ​മാ​രാ​യ എം. ​വി​ൻ​സെ​ന്‍റ്, പി. ​മ​മ്മി​ക്കു​ട്ടി, കെ. ​പ്രേം​കു​മാ​ർ, വി.​ടി. ബ​ൽ​റാം, ബി​ജെ​പി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. കൃ​ഷ്ണ​ദാ​സ്, ട്ര​സ്റ്റി ക​ലാ പ​ന്പാ​വാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സി​എം​എ​ൻ ട്ര​സ്റ്റി വി​ഘ്നേ​ഷ് പ​ന്പാ​വാ​സ​ൻ സ്വാ​ഗ​വും മാ​നേ​ജ​ർ സ​ന്തോ​ഷ് ക​യ​റാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Public figures

Recent News

Corehub Up