പവർകട്ടിനെതിരെ കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി തിരിതെളിച്ച് നടത്തിയ പ്രതിഷേധം
ചാലക്കുടി: കേരള കോൺഗ്രസ് - എമ്മിന്റെ നേതൃത്വത്തിൽ പവർ കെട്ടിനെതിരെ തിരികൾ തെളിച്ചും യാത്രക്കാർക്ക് മെഴുകുതിരികൾ നൽകിയും പ്രതിഷേധിച്ചു. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടത്തിയ പ്രതിഷേധം അഡ്വ. ബിജു എസ്. ചിറയത്ത് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പോളി ഡേവിസ് അധ്യക്ഷത വഹിച്ചു. അഡ്വ. പി. ഐ. മാത്യു, വി.ജെ. ജോജി, കെ.ഒ. വർഗീസ്, ജിമ്മി വർഗീസ്, മനോജ് ജോസഫ്, നിക്സൻ പൊടുത്താസ്, ജിൻസ് ചാമവളപ്പിൽ, എം.എസ്. ശ്യാം, ജോസഫ് കോലോത്ത് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews power cut