x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ർ​ട്ടി​യെ അ​ടി​മു​ടി പു​തു​ക്കി​പ്പ​ണി​യും: എം.​വി.​ ഗോ​വി​ന്ദ​ൻ

വെബ്ഡെസ്ക്
Published: July 25, 2026 12:38 AM IST | Updated: July 25, 2026 12:38 AM IST

സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പാ​​​ർ​​​ട്ടി​​​യി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ തി​​​രു​​​ത്ത​​​ലു​​​ക​​​ൾ വ​​​രു​​​ത്തി പാ​​​ർ​​​ട്ടി സം​​​വി​​​ധാ​​​ന​​​ത്തെ അ​​​ടി​​​മു​​​ടി പു​​​തു​​​ക്കി​​​പ്പ​​​ണി​​​യു​​​മെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ൻ.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു തോ​​​ൽ​​​വി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ സം​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

സെ​​​പ്റ്റം​​​ബ​​​ർ 13 മു​​​ത​​​ൽ 15 വ​​​രെ ന​​​ട​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക സം​​​സ്ഥാ​​​ന സ​​​മി​​​തി റി​​​പ്പോ​​​ർ​​​ട്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ വി​​​ശ​​​ദ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്നും മാ​​​റ്റ​​​ങ്ങ​​​ൾ മേ​​​ൽ​​​ഘ​​​ട​​​കം മു​​​ത​​​ൽ കീ​​​ഴ്ഘ​​​ട​​​ക​​​ങ്ങ​​​ൾ വ​​​രെ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നും സം​​​സ്ഥാ​​​ന സ​​​മി​​​തി യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന​​​ത്തെ വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പി​​​ടി​​​പ്പു​​​കേ​​​ടിൽ സം​​​ഭ​​​വി​​​ച്ച​​​താ​​​ണെ​​​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags : MVGovindan CPM Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up