x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണബാ​ങ്കി​ല്‍ ഞാ​റ്റു​വേ​ല സ​ഹ​ക​ര​ണ പ​ഞ്ച​ദി​ന മ​ഹോ​ത്സ​വം ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: July 25, 2026 03:09 AM IST | Updated: July 25, 2026 03:09 AM IST

പ​ഞ്ച​ദി​ന മ​ഹോ​ത്സ​വം തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​ട്ടൂ​ര്‍: സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഞാ​റ്റു​വേ​ല പ​ഞ്ച​ദി​ന മ​ഹോ​ത്സ​വം ആ​രം​ഭി​ച്ചു. അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ട്ടൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് എ​ന്നും ക​ര്‍​ഷ​ക​ര്‍​ക്കും സ​ഹ​കാ​രി​ക​ള്‍​ക്കും ഒ​പ്പ​മാ​ണെ​ന്നും ഇ​ത്ത​രം വൈ​വി​ധ്യ​മാ​ര്‍​ന്ന ജ​നോ​പ​ക​ര​പ്ര​ദ​മാ​യ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ല്‍ ഒ​ന്നാ​മ​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ് ജോ​മോ​ന്‍ വ​ലി​യ​വീ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ തെ​ക്കും​പാ​ടം, വെ​ള​ളാ​നി കോ​ള്‍​പാ​ടം തു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര സ​മി​തി​ക​ളെ​യും നാ​ട്ടി​ലെ വി​വി​ധ ത​ര​ത്തി​ലു​ള​ള ക​ര്‍​ഷ​ക​രെ​യും ആ​ദ​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട അ​സി. ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ ബി​ജു ഡി. ​കു​റ്റി​ക്കാ​ട്ട് ക​ര്‍​ഷ​ക​രെ ആ​ദ​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ അം​ബു​ജ രാ​ജ​ന്‍, കാ​ട്ടൂ​ര്‍ കൃ​ഷി ഓ​ഫീ​സ​ര്‍ എ​ന്‍.​ടി. രേ​ഷ്മ, കാ​ട്ടൂ​ര്‍ തെ​ക്കും​പാ​ടം ക​ര്‍​ഷ​ക സം​ഘം പ്ര​സി​ഡ​ന്‍റ്് ക​ണ്ണ​ന്‍ മു​ള​ള​ക്ക​ര, വെ​ള​ളാ​നി കോ​ള്‍​പാ​ടം ക​ര്‍​ഷ​ക​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​എ​ച്ച്. അ​ബൂ​ബ​ക്ക​ര്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ലി​ന്‍​സി വി​ന്‍​സെ​ന്‍റ്, ജെ​യ്ഹി​ന്ദ് രാ​ജ​ന്‍, ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ പി.​പി. ആ​ന്‍റ​ണി, മ​ധു​ജ ഹ​രി​ദാ​സ്, എം.​ഐ. അ​ഷ​റ​ഫ്, കെ.​ബി. ബൈ​ജു, രാ​ജേ​ഷ് കാ​ട്ടി​ക്കോ​വി​ല്‍, പി.​എ. മു​ഹ​മ്മ​ദ് ഇ​ക്ബാ​ല്‍, ഷെ​റി​ന്‍ തേ​ര്‍​മ​ഠം, രാ​ജ​ന്‍ കു​രു​മ്പേ​പ​റ​മ്പി​ല്‍, സ്മി​ത മ​നോ​ജ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ബാ​ങ്ക് സെ​ക്ര​ട്ട​റി ഇ​ന്‍ ചാ​ര്‍​ജ് സി.​എ​സ്. സ​ജീ​ഷ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി​ഷ​ര​ഹി​ത ഭ​ക്ഷ​ണ​ത്തി​ലേ​ക്ക് ഒ​രു ചു​വ​ടു​വെ​പ്പ്, അ​ടു​ക്ക​ള​ത്തോ​ട്ട കൃ​ഷി​യി​ലൂ​ടെ എ​ന്ന വി​ഷ​യ​ത്തി​ല്‍ റി​ട്ട. കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് ഹാ​രി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സെ​മി​നാ​ര്‍ ന​ട​ന്നു. ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ എം.​ജെ. റാ​ഫി സ്വാ​ഗ​ത​വും ഡ​യ​റ​ക്ട​ര്‍ ഇ.​എ​ല്‍. ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews 'Njattuvela

Recent News

Corehub Up