പ്രതീകാത്മക ചിത്രം
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വർണം പിടികൂടി. സംഭവത്തിൽ കോഴിക്കോട് എടക്കണ്ടി പൊയ്യിൽ ജംഷിദ് (36)നെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
അബുദാബിയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലെത്തിയ പ്രതി 1246 ഗ്രാമിലേറെ സ്വർണം മിശ്രിതമാക്കിയും 100 ഗ്രാമിലേറെ തൂക്കമുള്ള രണ്ട് സ്വർണ ചെയിനും ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. സ്വർണ മിശ്രിതം അടിവസ്ത്രത്തിൽ പ്രത്യേക അറയുണ്ടാക്കിയാണ് ഒളിപ്പിച്ചിരുന്നത്.