x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​യ​ക്കു​മ​രു​ന്ന് വെ​ല്ലു​വി​ളി ഒ​രു​മി​ച്ച് പ്ര​തി​രോ​ധി​ക്ക​ണം: ആഭ്യന്തരമന്ത്രി

വെബ് ഡെസ്ക്
Published: July 25, 2026 04:04 AM IST | Updated: July 25, 2026 04:04 AM IST

ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല തൂ​ഫാ​ന്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കു​ന്നു.

കൊ​ച്ചി: മ​യ​ക്കു​മ​രു​ന്ന് കേ​ര​ള​ത്തി​ന്‍റെ മാ​ത്രം പ്ര​ശ്‌​ന​മ​ല്ലെ​ന്നും പ​ണ​വും തീ​വ്ര​വാ​ദ​വും അ​ന്ത​ര്‍​ദേ​ശീ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളും ബ​ന്ധി​പ്പി​ക്കു​ന്ന ആ​ഗോ​ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല .കൊ​ച്ചി​ന്‍ റോ​ട്ട​റി അ​പ്ടൗ​ണ്‍ സം​ഘ​ടി​പ്പി​ച്ച തൂ​ഫാ​ന്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദ്യാ​ര്‍​ഥി​ക​ളെ​യും യു​വാ​ക്ക​ളെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ആ​ദ്യം ഉ​പ​യോ​ക്താ​ക്ക​ളാ​ക്കി പി​ന്നീ​ട് വി​ത​ര​ണ​ക്കാ​രാ​ക്കു​ന്ന രീ​തി​യാ​ണ് പി​ന്തു​ട​രു​ന്ന​ത്. അ​തി​നാ​ല്‍ പോ​ലീ​സ് ന​ട​പ​ടി മാ​ത്രം പോ​രെ​ന്നും കു​ടും​ബ​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും പൊ​തു​സ​മൂ​ഹ​വും ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

എ​റ​ണാ​കു​ളം ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ജോ​ഷി ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ, മേ​യ​ര്‍ അ​ഡ്വ.​വി.​കെ.​മി​നി​മോ​ള്‍, സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ര്‍, റോ​ട്ട​റി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ബി. ജോ​സ്, വി​ഷ്ണു പി​ള്ള എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Home Minister

Recent News

Corehub Up