x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ലി​ത്ത​ർ​ക്കം തീർന്നു

വെബ് ഡെസ്ക്
Published: July 25, 2026 04:02 AM IST | Updated: July 25, 2026 04:02 AM IST

പ്രതീകാത്മക ചിത്രം

ഫോ​ർ​ട്ടു​കൊ​ച്ചി : കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർ​ബ​റി​ൽ പി​എ​ന്‍ വി​ഭാ​ഗം ക​യ​റ്റി​റ​ക്ക്  തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള കൂ​ലി​യെ ചൊ​ല്ലി തൊ​ഴി​ലാ​ളി യൂ​ണി​യ​നും പേ​ഴ്സി​ൻ നെ​റ്റ് ബോ​ട്ടു​ട​മാ അ​സോ​സി​യേ​ഷ​നും ത​മ്മി​ലു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ച്ച് തൊ​ഴി​ല്‍ വ​കു​പ്പ്.

ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് പ്ര​കാ​രം ആ​കെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്‍റെ ഒ​രു ശ​ത​മാ​നം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വേ​ത​ന​മാ​യി ന​ല്‍​ക​ണം. ഇ​തു പ്ര​കാ​രം വേ​ത​നം ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്ന് പേ​ഴ്സി​ന്‍ നെ​റ്റ് ബോ​ട്ട് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കി. ഇ​തു​വ​രെ​യു​ള്ള മു​ഴു​വ​ന്‍ കൂ​ലികു​ടി​ശി​ക​യും ന​ല്‍​കി​യ​താ​യും ഇ​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍  അ​റി​യി​ച്ചു. നി​യ​മം അം​ഗീ​ക​രി​ച്ച് പു​തി​യ സീ​സ​ണ്‍ സ​മാ​ധാ​ന​പ​ര​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​ന് എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ബോ​ട്ട് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സി​ബി പു​ന്നൂ​സ് പ​റ​ഞ്ഞു.

ഹാ​ർ​ബ​റി​ലെ വെ​ള്ളം​കോ​രി വി​ഭാ​ഗം എ​ന്ന് നേ​ര​ത്തേ അ​റി​യ​പ്പെ​ട്ടി​രു​ന്ന ക​യ​റ്റി​റ​ക്ക് വി​ഭാ​ഗം  തൊ​ഴി​ലാ​ളി​ക​ൾ​ക്ക്  പി​ടി​ക്കു​ന്ന മ​ത്സ്യ​ത്തി​ന്‍റെ മൂ​ല്യ​ത്തി​ന​നു​സ​രി​ച്ച് ര​ണ്ട് ശ​ത​മാ​നം കൂ​ലി​യാ​ണ് നേ​ര​ത്തേ  ന​ൽ​കി​യി​രു​ന്ന​ത്. മു​മ്പ്  ഇ​ത് ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ളും ഉ​ട​മ​ക​ളും ചേ​ർ​ന്നാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ൽ നി​ന്ന് ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ൾ പി​ൻ​മാ​റി​യ​തോ​ടെ ബോ​ട്ടു​ട​മ​ക​ളാ​ണ് പി​ന്നീ​ട്  ഇ​ത് ന​ൽ​കി വ​ന്നി​രു​ന്ന​ത്. ഡീ​സ​ൽ ചെ​ല​വ് ഉ​ൾ​പ്പെ​ടെ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും പ്ര​വ​ർ​ത്ത​ന ചെ​ല​വ് ക​ഴി​ച്ച് ബാ​ക്കി ല​ഭി​ക്കു​ന്ന പ​ണ​ത്തി​ന്‍റെ ര​ണ്ടു ശ​ത​മാ​നം ന​ൽ​കാ​നേ ക​ഴി​യൂ​വെ​ന്നും പേ​ഴ്സി​ൻ നെ​റ്റ് ബോ​ട്ട് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ത​ര്‍​ക്കം ഉ​ട​ലെ​ടു​ത്ത​ത്.

Tags : Nattuvishesham DistrictNews DeepikaNews Wage

Recent News

Corehub Up