കുറുമ്പനാടം പൈലിക്കവല-പൊങ്ങന്താനം റോഡില്‍ മാടപ്പള്ളി രണ്ടാം വാര്‍ഡ് വെള്ളുകുന്ന് പ്രദേശത്ത് പൈപ്പ് പൊട്ടി വി.എ. തോമസിന്റെ വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നുവീ
വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നു, പാറക്കല്ലുകള്‍ തെറിച്ചുവീണു
കുറുമ്പനാടം: കുറുമ്പനാടം വെള്ളുകുന്നില് വാട്ടര്‍ അഥോറിറ്റിവക ജലബോംബ് സ്ഫോടനം. റോഡരികിലുള്ള വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നു. ഭീകര ശബ്ദത്തോടെ പാറക്കല്ലുകള്‍ തെറിച്ചുവീണു.
ഇന്നലെ രാവിലെ 10.30ന് കുറുമ്പനാടം പൈലിക്കവല പൊങ്ങന്താനം റോഡില്‍ മാടപ്പള്ളി രണ്ടാം വാര്‍ഡ് വെള്ളുകുന്ന് പ്രദേശത്താണ് സംഭവം. വെള്ളിക്കുന്നേല്‍ വി.എ. തോമസിന്റെ വീടിനും റോഡിനുമിടയിലുള്ള സംരക്ഷണഭിത്തിയാണ് തകര്‍ന്നുവീണത്. പാറക്കല്ലുകള്‍ തെറിച്ചുവീണ് വീടിനു നാശം സംഭവിച്ചു. വീട്ടിലുണ്ടായിരുന്ന കുട്ടികളടക്കമുള്ളവര്‍ ശബ്ദംകേട്ട് ഞെട്ടിത്തരിച്ചു. ആര്‍ക്കും പരിക്കില്ല. പൈപ്പ് പൊട്ടിയതോടെ ശുദ്ധജലം പരന്നൊഴുകി.
പൈലിക്കവല-പൊങ്ങന്താനം റോഡിന്റെ താഴെഭാഗത്തുള്ള വീടാണിത്. രണ്ടാഴ്ചമുമ്പ് പൈലിക്കവല ജംഗ്ഷനു സമീപം പൈപ്പ് പൊട്ടി റോഡ് തകര്‍ന്നിരുന്നു. കാലപ്പഴക്കംമൂലം ജീര്‍ണിച്ച പൈപ്പുകളായതിനാലാണ് വെള്ളം പമ്പു ചെയ്യുമ്പോഴുള്ള സമ്മര്‍ദം മൂലം പൊട്ടിത്തെറിക്കുന്നത്. നെടുംകുന്നത്തുനിന്നും മുടിത്താനംകുന്നേലേക്കുള്ള ജലവിതരണ പൈപ്പാണ് കൂടെക്കൂടെ പൊട്ടുന്നത്.
ജലവിതരണ പൈപ്പുകള്‍ മാറ്റണം, വീട്ടുകാര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കണം
വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി സ്വകാര്യവ്യക്തിയുടെ മതിലിനും വീടിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇതിന് വാട്ടര്‍ അഥോറിറ്റി നഷ്ടപരിഹാരം നല്‍കണം.പഴകിദ്രവിച്ച പൈപ്പുകള്‍ മാറ്റി അപകടാവസ്ഥ പരിഹരിച്ച് ശുദ്ധജലവിതരണം കാര്യക്ഷമമാക്കണം. വിഷയം വിനു ജോബ് എംഎല്‍എയെയും വാട്ടര്‍ അഥോറിറ്റി അധികൃതരേയും അറിയിച്ചിട്ടുണ്ട്.
സോബിച്ചന് കണ്ണമ്പള്ളി മാടപ്പള്ളി പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെംബർ