'ജനനി 2026' മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: സമൂഹം പുരുഷന്മാരെ മാത്രം ലക്ഷ്യമിട്ട് നടത്തിയ കാര്യങ്ങളിൽ വനിതകളെ കൂടി ഉൾപ്പെടുത്തി തുടങ്ങിയിട്ടുണ്ടെന്നും അത് പുരോഗതിയുടെ അടയാളമാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മുന്ഡ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ 11-ാം അനുസ്മരണ വര്‍ഷാചരണത്തിന്റെ ഭാഗമായി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ 'ജനനി 2026' എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ കാര്യങ്ങളിലും വനിതകളും മുമ്പോട്ടു വരികയാണ്. കേരളത്തിൽ വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികളാണ് മുമ്പിലുള്ളത്. ഇന്ത്യയിലെ പ്രഗത്ഭമായ ഏത് കോളജിൽ പോയാലും അവിടെ മിടുക്കികളായ മലയാളി പെൺകുട്ടികളെ കാണാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തിനും രാജ്യത്തിനും മികച്ച സംഭാവനകള്‍ നല്കിയ മാതൃകാ വനിതകളെ ചടങ്ങിൽ ആദരിച്ചു. ഡോ. ടെസി തോമസ്, മല്ലിക സുകുമാരന്‍, അഞ്ജു ബോബി ജോർജ്, ഡോ. സൂസൻ വർഗീസ്, സാറ ജോർജി മുത്തൂറ്റ്, ബീന കണ്ണൻ, അനൂജ ബഷീര്‍, ലത കെ, മേജര്‍ ജനറല്‍ പി.വി. ലിസമ്മ , ഡോ. രൂപ മാത്യു, ഉത്തര രാമകൃഷ്ണൻ, സീന ടോണി ജോസ്, അമൃത രാജന്, ഉമാ പ്രേമന്, അഞ്ജു ബിസ്റ്റ് എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
Tags : Nattuvishesham DistrictNews DeepikaNews Chief Minister