x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാഗ്പുരിലും പ്രതിഷേധം

വെബ്ഡെസ്ക്
Published: July 25, 2026 02:23 AM IST | Updated: July 25, 2026 02:23 AM IST

നീ​​​​​​​ലം ച​​​​​​​തു​​​​​​​ർ​​​​​​​വേ​​​​​​​ദി​​​​​​​

നാ​​​​​​​ഗ്പു​​​​ർ: നീ​​​​​​​റ്റ് പ​​​​​​​രീ​​​​​​​ക്ഷാ​​​​​​​ ക്ര​​​​​​​മ​​​​​​​ക്കേ​​​​​​​ടു​​​​​​​ക​​​​​​​ളു​​​​​​​ടെ പേ​​​​​​​രി​​​​​​​ൽ കേ​​​​​​​ന്ദ്ര​​​​​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​നെ​​​​​​​തി​​​​​​​രേ ആ​​​​​​​ർ​​​​​​​എ​​​​​​​സ്എ​​​​​​​സ് ആ​​​​​​​സ്ഥാ​​​​​​​ന​​​​​​​മാ​​​​​​​യ നാ​​​​​​​ഗ്പു​​​​​​​രി​​​​​​​ലും പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധം.

നീ​​​​​​​റ്റ് ചോ​​​​​​​ദ്യ​​​​​​​പേ​​​​​​​പ്പ​​​​​​​ർ ചോ​​​​​​​ർ​​​​​​​ച്ച​​​​​​​യെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്നു ജീ​​​​​​​വ​​​​​​​നൊ​​​​​​​ടു​​​​​​​ക്കി​​​​​​​യ അ​​​​​​​കാ​​​​​​​ൻ​​​​​​​ഷ ച​​​​​​​തു​​​​​​​ർ​​​​​​​വേ​​​​​​​ദി​​​​​​​യു​​​​​​​ടെ അ​​​​​​​മ്മ നീ​​​​​​​ലം ച​​​​​​​തു​​​​​​​ർ​​​​​​​വേ​​​​​​​ദി​​​​​​​യാ​​​​​​​ണ് നാ​​​​​​​ഗ്പു​​​​രി​​​​​​​ൽ സ​​​​​​​മ​​​​​​​ര​​​​​​​ക്കാ​​​​​​​രെ അ​​​​​​​ഭി​​​​​​​സം​​​​​​​ബോ​​​​​​​ധ​​​​​​​ന ചെ​​​​​​​യ്ത​​​​​​​ത്.

പ​​​​​​​രീ​​​​​​​ക്ഷാ​​​​​​​ ക്ര​​​​​​​മ​​​​​​​ക്കേ​​​​​​​ടി​​​​​​​ന്‍റെ ധാ​​​​​​​ർ​​​​​​​മി​​​​​​​ക ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വം ഏ​​​​​​​റ്റെ​​​​​​​ടു​​​​​​​ത്ത് പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ന​​​​​​​രേ​​​​​​​ന്ദ്ര​​​​​​​ മോ​​​​​​​ദി​​​​​​​യും വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​മ​​​​​​​ന്ത്രി ധ​​​​​​​ർ​​​​​​​മേ​​​​​​​ന്ദ്ര പ്ര​​​​​​​ധാ​​​​​​​നും രാ​​​​​​​ജി​​​​​​​വ​​​​​​​യ്ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന് നീ​​​​​​​ലം ച​​​​​​​തു​​​​​​​ർ​​​​​​​വേ​​​​​​​ദി ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ട്ടു.

മ​​​​​​​ധ്യ​​​​​​​പ്ര​​​​​​​ദേ​​​​​​​ശി​​​​​​​ലെ മ​​​​​​​യൂ​​​​​​​ർ​​​​​​​ഗ​​​​​​​ഞ്ചുകാ​​​​​​​രി​​​​​​​യാ​​​​​​​യ അ​​​​​​​കാ​​​​​​​ൻ​​​​​​​ഷ നാ​​​​​​​ഗ്പു​​​​​​​രി​​​​​​​ലെ ഒ​​​​​​​രു കോ​​​​​​​ച്ചിം​​​​​​​ഗ് സെ​​​​​​​ന്‍റ​​​​​​​റി​​​​​​​ൽ നീ​​​​​​​റ്റ് പ​​​​​​​ഠ​​​​​​​ന​​​​​​​ത്തി​​​​​​​നു ചേ​​​​​​​ർ​​​​​​​ന്നി​​​​​​​രു​​​​​​​ന്നു. പ​​​​​​​രീ​​​​​​​ക്ഷ റ​​​​​​​ദ്ദാ​​​​​​​ക്കി​​​​​​​യെ​​​​​​​ന്ന​​​​​​​റി​​​​​​​ഞ്ഞ​​​​​​​തോ​​​​​​​ടെ വീ​​​​​​​ട്ടി​​​​​​​ലേ​​​​​​​ക്കു തി​​​​​​​രി​​​​​​​ച്ചു​​​​​​​പോ​​​​​​​യ പെ​​​​​​​ൺ​​​​​​​കു​​​​​​​ട്ടി പി​​​​​​​ന്നീ​​​​​​​ട് ജീ​​​​​​​വ​​​​​​​നൊ​​​​​​​ടു​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

ഡ​​​​​​​ൽ​​​​​​​ഹി​​​​​​​ലെ കോ​​​​​​​ക്രോ​​​​​​​ച്ച് പാ​​​​​​​ർ​​​​​​​ട്ടി​​​​​​​യു​​​​​​​ടെ സ​​​​​​​മ​​​​​​​ര​​​​​​​ത്തെ പി​​​​​​​ന്തു​​​​​​​ണ​​​​​​​ച്ച് നാ​​​​ഗ്പു​​​​രി​​​​ൽ ന​​​​​​​ട​​​​​​​ത്തി​​​​​​​യ പ്ര​​​​​​​ക്ഷോ​​​​​​​ഭ​​​​​​​ത്തി​​​​​​​ൽ നൂ​​​​​​​റു​​​​​​​ക​​​​​​​ണ​​​​​​​ക്കി​​​​​​​നു യു​​​​​​​വാ​​​​​​​ക്ക​​​​​​​ളാ​​​​​​​ണ് പ​​​​​​​ങ്കാ​​​​​​​ളി​​​​​​​ക​​​​​​​ളാ​​​​​​​യ​​​​​​​ത്.

Tags : StudentsProtest Nagpur NeelamChathurvedi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up