നാഗ്പുർ: നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ പേരിൽ കേന്ദ്രസർക്കാരിനെതിരേ ആർഎസ്എസ് ആസ്ഥാനമായ നാഗ്പുരിലും പ്രതിഷേധം.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നു ജീവനൊടുക്കിയ അകാൻഷ ചതുർവേദിയുടെ അമ്മ നീലം ചതുർവേദിയാണ് നാഗ്പുരിൽ സമരക്കാരെ അഭിസംബോധന ചെയ്തത്.
പരീക്ഷാ ക്രമക്കേടിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും രാജിവയ്ക്കണമെന്ന് നീലം ചതുർവേദി ആവശ്യപ്പെട്ടു.
മധ്യപ്രദേശിലെ മയൂർഗഞ്ചുകാരിയായ അകാൻഷ നാഗ്പുരിലെ ഒരു കോച്ചിംഗ് സെന്ററിൽ നീറ്റ് പഠനത്തിനു ചേർന്നിരുന്നു. പരീക്ഷ റദ്ദാക്കിയെന്നറിഞ്ഞതോടെ വീട്ടിലേക്കു തിരിച്ചുപോയ പെൺകുട്ടി പിന്നീട് ജീവനൊടുക്കുകയായിരുന്നു.
ഡൽഹിലെ കോക്രോച്ച് പാർട്ടിയുടെ സമരത്തെ പിന്തുണച്ച് നാഗ്പുരിൽ നടത്തിയ പ്രക്ഷോഭത്തിൽ നൂറുകണക്കിനു യുവാക്കളാണ് പങ്കാളികളായത്.