അഖിൽ
വരാപ്പുഴ: നിരവധി കേസുകളിലെ പ്രതി പോലീസ് പിടിയിൽ. വൈക്കം തലയാഴം ലക്ഷംവീട് ഉന്നതിയിൽ ഒണിശേരിയിൽ വീട്ടിൽ അഖിൽ ( ലങ്കോ- 32)നെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ കൺവിക്ഷൻ വാറന്റ പ്രകാരം ഇയാളെ വരാപ്പുഴ കോതാട് വച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ച കൊച്ചി സിറ്റിയിലെ പോലീസുദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി 42 കേസുകൾ ഇയാളുടെ പേരിലുണ്ട്. കാപ്പയും ചുമത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ ഹൈവേ മോഷണമടക്കം നിരവധി കേസുകൾ തെളിഞ്ഞിട്ടുണ്ട്.
.