പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പാർലമെന്റ് മാർച്ചിനിടെ വിദ്യാർഥികൾക്കും യുവാക്കൾക്കുമെതിരേ അക്രമം അഴിച്ചുവിട്ട പോലീസുകാരെ തിരിച്ചറിയാൻ വെബ്സൈറ്റ് അവതരിപ്പിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). പരിക്കേറ്റവർക്കും പോലീസ് അതിക്രമം നേരിട്ടവർക്കും ആക്രമണത്തിന്റെ ഫോട്ടോകളും വീഡിയോകളും അപ്ലോഡ് ചെയ്യാവുന്ന രീതിയിലായിരിക്കും വെബ്സൈറ്റെന്ന് സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു.
ഇതുപ്രകാരം അക്രമം നടത്തിയവർക്കെതിരേ പരാതികൾ നൽകുമെന്നും പോലീസ് എഫ്ആഐർ രേഖപ്പെടുത്താൻ തയാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സിജെപി അറിയിച്ചു. അക്രമം നടത്തിയവർ പോലീസുകാർ മാത്രമല്ലെന്നും ഗുണ്ടകളാണെന്നും സൗരവ് കുറ്റപ്പെടുത്തി.
Tags : CJP website police violence parliament Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash