കണ്ണൂർ: സഞ്ചാരികൾ യാത്ര പോകാൻ ഏറെ ഇഷ്ടപ്പെടുന്ന വ്യത്യസ്ത സംസ്കാരത്തിന്റെയും പുരാതന ക്ഷേത്രങ്ങളുടെയും ആധുനികതയുടെ മഹാനഗരമായ സൗത്ത് കൊറിയൻ ടൂർ പാക്കേജുകളുമായി സാന്റാമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ്.
കെ. പോപ്പ്, കെ ഡ്രാമ, ചെറി ബ്ലോസം പൂക്കൾ, കൊറിയൻ സ്ട്രീറ്റ് ഫുഡ് കൂടാതെ കൺവീനിയൻസ് സ്റ്റോറുകളുടെയും അതിപ്രസരം റീൽസിലൂടെ കാണുന്ന മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ് ഈ ഏഷ്യൻ രാജ്യം.
സെപ്റ്റംബർ 12ന് പുറപ്പെടുന്ന എട്ടു ദിവസത്തെ കൊറിയൻ യാത്ര സഞ്ചാരികൾക്കു തെരഞ്ഞെടുക്കാം. ദക്ഷിണകൊറിയയിലേക്ക് ഗ്രൂപ്പ് യാത്ര പാക്കേജുകളും നിങ്ങളുടെ ഇഷ്ടാനുസൃതം തയാറാക്കുന്ന കസ്റ്റമൈസ്ഡ് യാത്ര പാക്കേജുകളും സാന്റാമോണിക്ക ഒരുക്കുന്നുണ്ട്.
കൊറിയയിലെ വസന്തകാലം കാണാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് സഞ്ചാരികളുടെ തിരക്കാണ്. രാജ്യം മുഴുവൻ പൂക്കുന്ന പിങ്ക് നിറത്തിലുള്ള ചെറി പൂക്കൾ, സൗമ്യവും സുഖകരവുമായ കാലാവസ്ഥ, ദക്ഷിണകൊറിയയെ ശരിക്കും ഒരു പറുദീസയായി മാറ്റുന്നു.
ദക്ഷിണകൊറിയയിലെ സോൾ, ബുസാൻ, നാമി ഐലൻഡ്, ജിയോംഗ്ജു, ഗാപ്യോംഗ്, ഗംചേയോൻ നഗരങ്ങൾ എല്ലാ കാലാവസ്ഥയിലും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സുന്ദരമാണ്. ഗംചേയോൻ വില്ലജ്, ലോട്ടെ വേൾഡ് ടവർ, ഇംജിൻഗാക് പാർക്ക്, ചിയോങ്ഗീചോൺ ലേക് ഡോറ ഒബ്സർവേറ്ററി, പൈതൃക പട്ടികയിലെ ചാങ്ഡിയോക്ഗുങ് പാലസ്, ചരിത്രഗ്രാമമായ ബുക്ചോണ് ഹാനോക്, കൊറിയന് കൊട്ടാരമായ ഗ്വാഘ്ബോക്ഗുങ് പാലസ് എന്നിവയെല്ലാം കാണേണ്ട കാഴ്ചകളാണ്.
കേരളത്തിൽ കൊറിയ ടൂറിസം ഓർഗനൈസേഷന്റെ (കെടിഒ) ഔദ്യോഗിക പങ്കാളിയാണ് സാന്റാമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ്. കേരളത്തിൽനിന്നുള്ള വിനോദസഞ്ചാരികൾക്ക് ദക്ഷിണകൊറിയ ഒരു പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനും അങ്ങോട്ടുള്ള യാത്രകൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിനുമാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. കൊറിയൻ യാത്ര പാക്കേജുകളെക്കുറിച്ച് കൂടുതലറിയാൻ ഫോൺ: 0484-2846999, 8304000999.
Tags : SantaMonica ToursandTravels Korean Packages Business Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash