സംസ്ഥാന നേതൃക്യാമ്പ് പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
ചരല്‍ക്കുന്ന്: കേരളത്തിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താനും കൃഷിക്കാര്‍ക്ക് കൂടുതല്‍ ഗുണകരമായി മുമ്പോട്ടു പോകുന്നതിനും റബര്‍ വില സ്ഥിരതാഫണ്ട് 300 രൂപാ ആയി വര്‍ധിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഭാവികാലഘട്ടത്തില് നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ്.
ചരല്‍ക്കുന്ന് ടി.യു. കുരുവിള നഗറില്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഐക്യ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം നിറവേറ്റാന്‍ പ്രഥമ ബജറ്റിലൂടെ റബര്‍ വിലസ്ഥിരതാ ഫണ്ട് 250 രൂപയായി ഉയര്‍ത്താന്‍ നടപടി സ്വീകരിച്ച സര്‍ക്കാരിനെ ജോസഫ് അഭിനന്ദിച്ചു.
വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ചെയര്മാന് മന്ത്രി മോന്‍സ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എംഎല്‍എമാരായ വര്‍ഗീസ് മാമ്മന്‍, ഷിബു തെക്കുംപുറം, റെജി ചെറിയാന്, വിനു ജോബ്, ട്രഷറര്‍ എബ്രഹാം കലമണ്ണില്‍, ഡി.കെ. ജോണ്‍, ജോണ്‍ കെ. മാത്യൂസ്, കൊട്ടാരക്കര പൊന്നച്ചന്, കെ.എഫ് . വര്‍ഗീസ്, ഡോ. ഗ്രേസമ്മ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Rubber SupportPrice PJJoseph Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash