x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ഐ മാ​ർ​ക്ക് സ്റ്റേ​ഷ​ൻ ചു​മ​ത​ല: ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: July 25, 2026 03:59 AM IST | Updated: July 25, 2026 03:59 AM IST

സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​നൊപ്പം.

ആ​ലു​വ: ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ പു​തി​യ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല എ​സ്ഐ​മാ​രെ ഏ​ൽ​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചു. ഓ​ഗ​സ്റ്റ് 15 മു​ത​ലാ​ണ് എ​സ്എ​ച്ച്ഒ പ​ദ​വി എ​സ്ഐ​മാ​ർ​ക്ക് തി​രി​കെ ന​ൽ​കു​ന്ന​ത്.
ജി​ല്ല​യി​ൽ നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഒ​ഴി​കെ 33 സ്റ്റേ​ഷ​നു​ക​ളി​ലും നി​ല​വി​ൽ ചു​മ​ത​ല​യു​ള്ള സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ മാ​റ്റി​യാ​ണ് പു​തി​യ നി​യ​മ​നം ന​ട​ക്കു​ക.

സി ​ഐ മാ​ർ​ക്ക് മൂ​ന്ന് പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല​യാ​ണ് പ​ക​രം ന​ൽ​കു​ക. അ​ഞ്ച് വ​നി​ത​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. എ​സ് ഐ ​മാ​ർ​ക്ക് ചു​മ​ത​ല ന​ൽ​കു​ന്ന സ്റ്റേ​ഷ​നു​ക​ളു​ടെ പ​ട്ടി​ക ഉ​ട​ൻ പു​റ​ത്തി​റ​ങ്ങും. എ​സ്എ​ച്ച് സം​വി​ധാ​നം പു​ന​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല​യി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി.

ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ൽ സൗ​ത്ത്സോ​ൺ ഐ​ജി സ്പ​ർ​ജ​ൻ കു​മാ​ർ, റേ​ഞ്ച് ഡി​ഐ​ജി ജി.​എ​ച്ച്. യ​തീ​ഷ് ച​ന്ദ്ര, റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ൻ, ക്രൈം​ബ്രാ​ഞ്ച് എ​സ്പി എം.​ജെ. സോ​ജ​ൻ, അ​ഡീ​ഷ​ണ​ൽ എ​സ്പി ജെ. ​ഉ​മേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​ര​മി​ച്ച ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര​ട​ക്കം വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Station

Recent News

Corehub Up